എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:57, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snguru (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1953 ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിലെ ആദ്യ എസ് എസ് എൽ സി ബാച്ച് 1956 ൽ പരീക്ഷ എഴുതി .ഹൈസ്കൂൾ വിഭാഗത്തിൽ ഒൻപത് അധ്യാപകർ പ്രവർത്തിക്കുന്നു .ഇംഗ്ലീഷ് മലയാളം മാധ്യമങ്ങളിൽ അധ്യയനം നടക്കുന്നു.എല്ലാ ക്ലാസ് മുറികളും ഹൈടെക് ആയി .വര്ഷങ്ങളായി എസ് എസ് എൽ സി ക്ക് നൂറു ശതമാനം വിജയം നേടുന്നു.ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് പത്തനംതിട്ട ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂനിറ്റിനുള്ള പ്രഥമ പുരസ്‌കാരം ലഭിച്ചു .കുട്ടികളുടെ സർഗ്ഗവസന്തമാണ്‌ പട്ടം ,മഷി പറഞ്ഞ കഥ തുടങ്ങിയ മാഗസിനുകൾ .കുട്ടികൾ തയ്യാറാക്കിയ ഹ്രസ്വചിത്രം സാക്ഷി ആലപ്പുഴയിൽ നടന്ന ഏഴാമത്‌ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം ,മികച്ച തിരക്കഥ അവാർഡുകൾ സ്വന്തമാക്കി .ലഹരിമുക്ത തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ നോ എന്ന ഷോർട് ഫിലിം സംസ്ഥാന മത്സരത്തിലേക്ക് അയച്ചിരിക്കുകയാണ് .നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പുകളിൽ എല്ലാ വർഷവും തിളക്കമാർന്ന വിജയം കൈവരിക്കുന്നു.