ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ

07:01, 23 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18009 (സംവാദം | സംഭാവനകൾ)


സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നാമധേയം സുവർണ ലിപികളാൽ എഴുതാൻ കാരണമായ പൂക്കോട്ടൂരിനെ അക്ഷരലോകത്ത് കൈപിടിച്ചു ഉയർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ച വിദ്യാലയമാണ് ജി എച് എസ് എസ് പൂക്കോട്ടൂർ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ മൂവായിരത്തോളം കുട്ടികൾ പഠിക്കുകയും നൂറോളം അധ്യാപകർ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട് റൂം, സ്കൂൾ ബസ്, തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ള ഈ സർക്കാർ സ്കൂൾ ഗുണപരമായ വളർച്ചയുടെ ഉന്നതിയിലേക്ക് കുതിക്കുകയാണ്.കഴിഞ്ഞ വർഷത്തെ എസ്‌ എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി മലപ്പുറം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ മുൻ നിരയിലാണ്.

ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ
വിലാസം
പൂക്കോട്ടൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-12-201618009


ചരിത്രം

1918 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ എലിമെന്ററി സ്കോപ്പോൾ ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് 1945 ൽ ഹയർ എലിമെന്ററി ആയി ഉയർത്തപ്പെട്ടു. പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് 1958 ൽ ഇത് ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു. സ്ഥലപരിമിതി മൂലം എൽ പി വിഭാഗം അറവങ്കരയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റുകയാണ് ഉണ്ടായത് സ്കൂളിനാവശ്യമായ 20 സെന്റ് സ്ഥലം വേലുക്കുട്ടി മാസ്റ്റർ എന്ന അക്ഷര സ്നേഹിയാണ് സൗജന്യമായി നൽകിയത്. അദ്ദേഹം ഈ സ്കൂളിലെ ആദ്യകാല അധ്യാപകനും ആയിരുന്നു. കെട്ടിടം പി ടി എ യും ഗവണ്മെന്റും നിർമിച്ച നൽകി. ഈ സ്കൂളിനെ വികസനത്തിനായി ശ്രമിച്ചവരിൽ കാരാട്ട് മുഹമ്മദാജി, എ ഉണ്ണീതു മാസ്റ്റർ, എം അപ്പുണ്ണി നായർ, എം പി ശേഖരം നായർ എന്നിവരുടെ പേരുകൾ സ്മരണീയമാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

എ പ്ലസ് കളുടെ എണ്ണം വർധിപ്പിച്ചു കൊണ്ട് കൂടുതൽ കരുത്തോടെ അക്കാദമിക രംഗത്ത് നൂതന പദ്ധതികളുമായി സ്ക്കൂൾ പി ടി എ യും അധ്യാപകരും കൈകോർക്കുകയാണിവിടെ....

മാനേജ്മെന്റ്

ഹൈസ്കൂള്‍ വിഭാഗത്തിന്റെ തലവന്‍ ശ്രീ മുഹമ്മദ് ഇഖ്ബാൽ കരുവള്ളിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീ റസാക്ക് മാസ്റ്റർ അവർകളുമാണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ അഹമ്മദ് മാസ്റ്റർ , ശ്രീ അബ്ദുറഹിമാൻ എന്നിവർ മുൻ പ്രധാന അദ്ധ്യാപകരാണ് ആദ്യകാല പ്രിൻസിപ്പൽമാരിൽ പ്രമുഖനാണ് ശ്രീ സൈനുദ്ദീൻ സാർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി