ചൂരവിള യു പി എസ് ചിങ്ങോലി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ പരിസ്ഥിതി സൗഹ്യദ അന്തരീക്ഷം ഉണ്ടാകുക എന്നതാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രധാനലക്ഷ്യം ഇതിനായി പ്രവർത്തനങ്ങൾ സ്കൂൾ തുറക്കുമ്പോൾ തന്നെ ആരംഭിക്കുന്നു. ആദ്യമായി ജൂൺ 5 ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ വൃക്ഷത്തൈകൾ നടുന്നതിനൊപ്പം സ്കൂൾ പരിസരത്തെ.20      വീടുകളിൽ വൃക്ഷ ത്തെകൾ നട്ട് സംരക്ഷിച്ചു വരുന്നു. കൂടാതെ പരിസ്ഥിതി ക്ലബ്ബ്" കാവ് സന്ദർശനം" നടത്തിവരുന്നു. ഇതിനായി ഈ കഴിഞ്ഞ അക്കാദമിക വർഷം തിരഞ്ഞെടുത്തത് പരിസ്ഥിതി പ്രവർത്തകയായ കൊല്ലകയിൽ തങ്കമണി ടീച്ചറിന്റ് വീടാണ്. കാടിനു തുല്യമായ അന്തരീക്ഷമാണ് അവിടെ കുട്ടികൾക്ക് . കാണാൻ കഴിഞ്ഞത്.