ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021 - 22



ഫറോക് സബ്ജില്ലാ അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷ

09 മാർച്ച് 2022


          


അറബിക് അധ്യാപക അക്കാദമിക കോംപ്ലക്സിന് ആഭിമുഖ്യത്തിൽ എൽ പി, യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന അൽ മാഹിർ അറബിക് സ്കോളർഷിപ്പ് ഫറോക്ക് സബ്ജില്ലാതല പരീക്ഷ സ്കൂളിൽ വച്ച് നടന്നു. വിവിധ സ്കൂളുകളിൽ നിന്നായി അമ്പതോളം കുട്ടികൾ പങ്കെടുത്തു.



സവാരി ചെയ്യാം സൈക്കിളിൽ, കുറയ്ക്കാം വായു മലിനീകരണം

22 ഫെബ്രുവരി 2022


              


വേള‍ഡ് സ്കൗട്ട് ഡേ/വേള‍ഡ് തി‍ങ്കിഗ് ഡേയോടനുബന്ധിച്ച് 'സവാരി ചെയ്യാം സൈക്കിളിൽ, കുറയ്ക്കാം വായു മലിനീകരണം' എന്ന ആശയവും , അതിനോടൊപ്പം ലഹരി വിരുദ്ധ സന്ദേശവുമായി ഫാറൂഖ് ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ സർ ഫ്ലാഗ് ഓഫ് നടത്തി.



ലോക മാതൃഭാഷാദിനം

21 ഫെബ്രുവരി 2022


                     

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ച് പ്രധാനധ്യാപകൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.



എസ്സ്. എസ്സ്. എൽ. സി. വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻക്ലാസ്സ്

01 ഫെബ്രുവരി 2022


                     

ഫെബ്രുവരി 1 ന് എസ്സ്. എസ്സ്. എൽ. സി. വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രധാനാദ്ധ്യാപകൻ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് ക്ലാസ്സ് ഉൽഘാടനം ചെയ്തു. സി. ജി. ട്രൈനർ ശഫീഖ് ആയിരുന്നു ക്ലാസ്സ് എടുത്തത്. എസ്സ്. ആർ. ജി. കൺവീനർ മുഹമ്മദ് ഇസ്ഹാക്ക് അധ്യക്ഷത വഹിച്ചു.

സീനിയർ അദ്ധ്യാപകന് വി. സി. മുഹമ്മദ് അഷ്റഫ്, വിജയോൽസവം കൺവീനർ എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകരായ മുഹമ്മദ് അസ്കർ സ്വാഗതവും, സബ്ന നന്ദിയും പറഞ്ഞ‍ു.



റിപ്പബ്ലിക്ക് ദിനം

26 ജനുവരി 2021


കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനം മൂലം സ്കൂൾ അടച്ച സാഹചര്യത്തിൽ ഓൺലൈൻ ആയി റിപ്പബ്ലിക്ക് ദിന പരിപാടികൾ നടന്നു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് സ്കൂളിൽ പതാക ഉയർത്തി. മറ്റു അധ്യാപകർ സാക്ഷ്യം വഹിച്ചു. ശേഷം റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട വീഡിയോസ് അതാത് ക്ലാസ് ഗ്രൂപ്പിൽ അധ്യാപകർ പങ്കുവെച്ചു. ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, പ്രസംഗം, ഗാന്ധിത്തൊപ്പി നിർമ്മാണം, റിപ്പബ്ലിക്ക് ദിന ഗാനാലാപനം, പതാക വരയ്ക്കൽ - നിറം നൽകൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.



ലിറ്റിൽ കൈറ്റ്സ് - ഏകദിന ക്യാമ്പ്

20 ജനുവരി 2022


                
 

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന പരിശീലനം ജനുവരി 20ന് . ഐ ടി ലാബ്, മൾട്ടീമീഡിയക്ലാസ്സ്റൂം എന്നിവിടങ്ങളിൽ വച്ച് നടന്നു. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് നിർവ്വഹിച്ചു. എസ്സ്. എെ. ടി. സി സിറാജ് കാസിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ആയിഷ രഹ്നക്യാമ്പിന് നേതൃത്വം നൽകി. അംഗങ്ങൾ വളരെ താൽപര്യത്തോടെയാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.

വിവര വിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ പ്രകടിപ്പിക്കുന്ന താൽപ്പര്യത്തെ പ്രോൽസാഹിപ്പിക്കുക, വിവര വിനിമയ സങ്കേതങ്ങൽ ആഴത്തിൽ സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക, വിദ്യാലയങ്ങളിലെ ഹൈ ടെക് ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ ഹൈടെക് അധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും കുട്ടികളിൽ സൃഷ്ടിക്കുക, സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക, പുതിയ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുമുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക, വിവിധ ഭാഷാകമ്പ്യൂട്ടിംഗ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക തുടങ്ങിയവയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ.



ക്ലാസ്സ് മേഗസിൻ പ്രകാശനം

17 ജനുവരി 2022


                    

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങാതിരിക്കാനും അതേ സമയം ആസ്വാദകരമാക്കിത്തീർക്കാനും വേണ്ടി വിവിധ വിഷയങ്ങളിൽ ചെയ്തിരുന്ന ക്ലാസ്സ് മേഗസിൻ പ്രകാശനം അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ നടത്തി.



അക്ഷരമുറ്റം ക്വിസ് മത്സരം

12 ഡിസംബർ 2021


ദേശാഭിമാനി പത്രത്തിന്റെ കീഴിൽ കേരളമൊട്ടാകെ നടത്തുന്ന സ്കൂൾതല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ളക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. പ്രൈമറി വിഭാഗത്തിൽ ആയിഷ റോഷൽ ഒന്നാം സ്ഥാനവും ആയിഷ ഹിന രണ്ടാം സ്ഥാനവും നേടി.



വർക്ക്ഷോപ്പ് - എംബ്രോയിഡറി

16 നവംമ്പർ 2021


ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായി നവംമ്പർ 16 ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് എംബ്രോയിഡറിയിൽ വർക്ക്ഷോപ്പ് നടത്തി. സീനിയർ അദ്ധ്യാപകൻ വി. സി. മുഹമ്മദ് അഷ്റഫ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം. എന്നിവർ ആയിരുന്നു വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. മുപ്പതിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്.




ശിശുദിനം

14 നവംബർ 2021


നവംബർ 14ശിശുദിന പരിപാടികൾ നവംബർ 15 ന് തിങ്കളാഴ്ച സ്കൂളിൽ വെച്ച് നടത്തി. ചാച്ചാജി തൊപ്പി നിർമ്മാണം, ചാച്ചാജി ചിത്രരചന, ശിശുദിന ഗാനാലാപനം, ചാച്ചാജി- കഥാപാത്രാവിഷ്കാരം എന്നീ പ്രവർത്തനങ്ങൾ നടന്നു.



ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ

12 നവംമ്പർ 2021


ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ നവംമ്പർ 12ന് വൈകീട്ട് 3 മണിക്ക് സ്കൂൾ സാറ്റേഡിയത്തിൽ വച്ച് നടത്തി. നൂറ്റിഇരുപതിൽ അധികം കളിക്കാർ പങ്കെടുത്ത കേമ്പിന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകൻ അബ്ദുൽ ജലീൽ നേതൃത്വം നൽകി. ചട‌ങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് അധ്യക്ഷത വഹിച്ചു.



എസ്സ്. എസ്സ്. എൽ. സി. - എ പ്ലസ്സ് ക്ലബ് ഉൽഘാടനം

10 നവംമ്പർ 2021


2021 - 22 അക്കാദമിക വർഷത്തെ എസ്സ്. എസ്സ്. എൽ. സി. എ പ്ലസ്സ് ക്ലബിന്റെ ഉൽഘാടനംനവംമ്പർ 10ന് ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് നിർവ്വഹിച്ചു. വിജയോൽസവം കൺവീനർ മുഹമ്മദ് ഇസ്ഹാക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. ശബ്‌ന. സി (വിജയോൽസവം ജോയിൻറ് കൺവീനർ), സ്റ്റാഫ് സെക്രട്ടറി സി. പി. സൈഫുദ്ദൂൻ, പി. ടി. എ. പ്രസിഡൻണ്ട് ഉസ്മാൻ പാഞ്ചാള എന്നിവർ ആശംസകൾ അർപ്പിച്ചു.

ഞങ്ങൾ (അദ്ധ്യാപകർ) നിങ്ങളുടെ (വിദ്യാർത്ഥികളുടെ) കൂടെ നിങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാക്കുമെന്ന പ്രഖ്യാപനം സ്റ്റാഫ് സെക്രട്ടറി സി. പി. സൈഫുദ്ദൂന് അദ്ധ്യാപകർക്കുവേണ്ടി നടത്തി. ഈ പ്രഖ്യാപനം വിദ്യാർത്ഥികളും, രക്ഷിതാക്കളും കൈയ്യടിയോടെ സ്വീകരിച്ചു. വിജയോൽസവം കൺവീനർ മുഹമ്മദ് ഇസ്ഹാക്ക് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

ഓരോ ക്ലാസ്സിൻ നിന്നും ഒാരോ പ്രതിനിധികളെ വീതം തെരെഞ്ഞെടുത്തു. ഈ പ്രതിനിധികൾ എല്ലാ ചൊവ്വാഴ്ചയും എ പ്ലസ്സ് ക്ലബ് ലീഡറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രയാസം നേരിടുന്ന പാഠഭാഗങ്ങൾ ചർച്ച ചെയ്ത് ക്രോഡീകരിച്ച് വിജയോൽസവം കൺവീനർക്ക് സമർപ്പിക്കും. വിജയോൽസവം കൺവീനർക്ക് മറ്റ് അദ്ധ്യാപകരുമായി കൂടിയാലോചിച്ച് പരിഹാരം കണ്ടെത്തും. ഒാരോ പരീക്ഷയിലും മികവ് പുലർത്തുന്നതിനനുസരിച്ച് എ പ്ലസ്സ് ക്ലബ് അംഗങ്ങൾ മാറിക്കൊണ്ടിരിക്കും. എ പ്ലസ്സ് ക്ലബിലെ ഒാരോ വിദ്യാർത്ഥിയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ഒാരോ വിദ്യാർത്ഥിയെ ദത്തെടുത്ത് പഠന പ്രവർത്തനങ്ങളിൽ സഹായിക്കണം എന്നിങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തു. ഇരുനൂറോളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ ഡപ്യൂട്ടി ലീഡർ നഫത് ഫതാഹ് നന്ദി പറഞ്ഞ‍ു.



സ്കൂൾ അച്ചടക്ക സേന ര‌ൂപീകരിച്ചു

03 നവംമ്പർ 2021


വിദ്യാലയത്തിന്റെ ശുചിത്വം അച്ചടക്കബോധം എന്നിവ വളർത്തിയെടുക്കാൻ വിദ്യാർത്ഥികൾക്കിടയിൽ നിന്നു തന്നെ ഒരു സേനക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. ഫാറൂഖ് ബ്രിഗേഡ് എന്ന പേരിൽ ര‌ൂപീകരിച്ച സേനയിൽ അൻപത് വിദ്യാർത്ഥികളാണ‌‌ുള്ളത്. ഇരുപത്തിഅ‍ഞ്ച് വിദ്യാർത്ഥികൾ പ്രത്യേക യൂണിഫോമിൽ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർവെൽ സമയങ്ങളിൽ ഒരേ സമയം സേവനം അനുഷ്ഠിക്കും.

സേനയുടെ ഉൽഘാടനം ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് നിർവ്വഹിച്ചു. അച്ചടക്ക കമ്മറ്റി കൺവീനർ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. സേന അംഗങ്ങൾക്ക് ഫാറൂഖ് കോളേജ് എൻ. സി. സി. വളണ്ടിയർ ക്യാപ്റ്റൻ മുഹമ്മദ് ഹിഷാം നിർദേശങ്ങൾ നൽകി.

സീനിയർ അദ്ധ്യാപകൻ വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി സി. പി. സൈഫുദ്ദൂൻ, അച്ചടക്ക കമ്മറ്റി ജോയിന്റ് കൺവീനർ ഷബ്‌ന. സി, അദ്ധ്യാപകരായ എം. സി. സൈഫുദ്ദീൻ, സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാം, ഡപ്യൂട്ടി ലീഡർമാരായ നഫത് ഫതാഹ്, അദ്വൈത് എന്നിവർ ചടങ്ങിൽ പങ്കടുത്തു.



തിരികെ സ്കൂളിലേക്ക്

01 നവംമ്പർ 2021


                             

കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നര വർഷക്കാലത്തോളം അടച്ചിട്ട സ്കൂളുകൾ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ തുറന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആഹ്ലാദാരവമുണർത്തി പ്രവേശനോൽസവത്തോടെ കുട്ടികൾ സ്കൂളുകളിൽ തിരികെ എത്തിച്ചേർന്നു. "തിരികെ സ്കൂളിലേക്ക് " എന്ന പേരിൽ വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് വരവേൽക്കാൻ അധ്യാപക രക്ഷാകർതൃ സമിതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുറേ ദിവസമായി പ്രയത്നിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്കൂൾ തല പ്രവേശനോൽസവം വളരെ ഗംഭീരമായി നടന്നു. ഒന്നരവർഷത്തിനു ശേഷം കൂട്ടുകാരെയും അധ്യാപകരെയും നേരിൽ കണ്ടതിന്റെ സന്തോഷം കുട്ടികളുടെ മുഖത്ത് കണ്ടു. സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ സ്കൂളിൽ കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി. രക്ഷിതാക്കൾക്ക് വേണ്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കുട്ടികൾ കർശനമായി പാലിക്കേണ്ട നിർദേശങ്ങൾ നൽകി. സാനിറ്റൈസറും തെർമൽസ്കാനറുമൊക്കെയായി അധ്യാപകരും രക്ഷാകർതൃ സമിതിയും കുട്ടികളെ സ്കൂളിലേക്കാനയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് 50%വിദ്യാർത്ഥികളാണ് ആദ്യ ദിനങ്ങളിൽ സ്കൂളിൽ എത്തിയിരുന്നത്. ബയോബബിൾ സംവിധാനത്തിൽ ക്ലാസ്സുകൾക്രമീകരിച്ച് ഉച്ചവരെയാണ് ക്ലാസ് പ്രവർത്തനം മുന്നോട്ടു പോകുന്നത്. നീണ്ട നാളുകൾ സ്കൂൾ മുറ്റത്ത് നിന്നും അകന്ന് മൊബൈൽ ഫോൺ സ്ക്രീനുകളെ അധ്യാപകരായി കണ്ടുകൊണ്ടുള്ള കുട്ടികളുടെ ശീലങ്ങളെ മാറ്റി, അവരെ യാഥാർത്ഥ്യത്തിന്റെ അധ്യയ ദിനങ്ങളിലേക്ക്, തിരികെ കൊണ്ടുവരാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ പദ്ധതികളാവിഷ്കരിച്ച് പ്രശ്നപരിഹാരപ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഊഷ്മളമായ അന്തരീക്ഷത്തിലേക്ക് കുട്ടികളുടെ മാനസികാവസ്ഥയെ എത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് രക്ഷിതാക്കൾക്കൊപ്പം അധ്യാപകരായ ഞങ്ങളിപ്പോൾ. കോവിഡ് 19 മഹാമാരി ഉയർത്തിയ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ആത്മ വിശ്വാസത്തോടെ മുഴുവൻ കുട്ടികളേയും മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്. അധ്യാപക രക്ഷാകർതൃ സമിതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് പരിപാടി വൻ വിജയമാക്കി തീർത്തു.



സ്റ്റഡി ടേബിൾ കൈമാറി

08 ഒക്ടോബർ 2021


ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ പ്ലസ്‌ടു വിൽ പഠിക്കുന്ന നിർദ്ധനരായ 8 വിദ്യാർത്ഥികളുടെ വീടുകളിൽ ഇന്ന് (വെള്ളി ) സ്റ്റഡി ടേബിൾ എത്തിച്ചു . അതിൽ മൂന്ന് വിദ്യാർത്ഥികൾ വാടക വീട്ടിലും, ഒരു വിദ്യാർത്ഥി ലക്ഷം വീട്ടിലും താമസിക്കുന്നവരാണ്. രണ്ട് വിദ്യാർത്ഥികൾക്ക് സിങ്കിൾ പേരൻറാണ്. എഡ്യൂകെയറിനു കീഴിൽ നേരത്തെ പത്ത് സ്റ്റഡി ടേബിൾ നൽകിയിരുന്നു. ഏഴ് സ്റ്റഡി ടേബിൾ കൂടി നൽകാൻ തയ്യാറാക്കി വച്ചിട്ടുണ്ട്.



ഗാന്ധിജയന്തി'’’

02 ഒക്ടോബർ 2021’’’


ഗാന്ധിജയത്തിയോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടന്നു. ഗാന്ധി തൊപ്പി നിർമ്മാണ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ഗാന്ധി ക്വിസ്, കവിതാലാപനം, പ്രസംഗം- എന്റെ ഗാന്ധിയപ്പൂപ്പൻ, ചിത്രരചന, ഗാന്ധിപതിപ്പ്, കഥാപാത്രാവിഷ്‌ക്കാരം, എന്നീ പ്രവർത്തനങ്ങൾ നടത്തി. സേവനദിനം ആയതിനാൽ അതിനോടനുബന്ധിച്ച ഫോട്ടോസും വീഡിയോസും കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.



ഫ്രൈംസ് - ഫിലിം ഫെസ്റ്റിവൽ

08 സെപ്റ്റംബർ 2021


                                        

ഹയർ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് ക്ലബ്ബിന്റേയും, മലയാളം ക്ലബ്ബിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഫിലിം ഫെസ്റ്റിവൽ ഹയർ സെക്കണ്ടറി സെമിനാർഹാളിൽ വച്ച് സംഘടിപ്പിച്ചു. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ റിസ്‌വാന സുൽത്താന നിർവ്വഹിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി സീനിയർ അദ്ധ്യാപകൻ കെ. ടി. കബീർ മലയാളം അദ്ധ്യാപകൻ വി. ആർ. അബ്ദുൽ നാസർ. ഇംഗ്ലീഷ് അദ്ധ്യാപിക ജംഷീന എന്നിവർ സംസാരിച്ചു.

സെപ്റ്റംബർ നാല്, അ‍ഞ്ച് (ചൊവ്വ, ബുധൻ) തിയതികളിലായി ഫ്രൈംസ് എന്ന പേരിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിച്ചു. ഫിലിം ഫെസ്റ്റിവൽ വിദ്യാർത്ഥികൾക്ക് പുതിയൊരനുഭവമായിരുന്നു.



എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും അനുമോദനവും

'06 സെപ്റ്റംമ്പർ 2021


ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2020 – 21 അധ്യായനവർഷത്തിൽ എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു, യു. എസ്. എസ്, എൻ. എം. എം. എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സെപ്റ്റംമ്പർ 06 ന് സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജിങ്ങ് കമ്മറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നിർവ്വഹിച്ചു. ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ, റൗളത്തുൽ ഉലും അറബിക് കോളേജ് പ്രിൻസിപ്പാൾ , പി. ടി. എ. പ്രസിഡൻണ്ട്, ഫാറൂഖ് എ. എൽ. പി സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, ഹയർ സെക്കണ്ടറി അൺ എയ്ഡഡ് വിഭാഗം കോ ഒാർഡിനേറ്റർ കെ.കോയ, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. പി. സൈഫുദ്ദൂൻ നന്ദിയും പറഞ്ഞ‍ു.



അദ്ധ്യാപകദിനാഘോഷം

06 സെപ്റ്റംബർ 2021


അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ അദ്ധ്യാപകർക്കായുള്ള ദിനം ഈ വർഷവും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വളരെ വ്യത്യസ്ഥമായ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ സ്കൂൾ അസ്സംബ്ലിയോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്. സ്കൂൾ ലീ‍‍ഡർ മുഹമ്മദ് ഹിഷാം അധ്യക്ഷത വഹിച്ചു. അദ്ധ്യാപകർ നമ്മുടെ കരുത്താണ് സ്കൂളിന്റെ പടിവരാന്തയിൽ അവരാണ് നമ്മുടെ മാതാപിതാക്കൾ. ക്രിയാത്മകമായി ഒരു കുട്ടിയെ ചിന്തിപ്പിക്കാനുള്ള കരുത്തു നേടിയവർ പുതിയ തലമുറയിലെ വിദ്യാർത്ഥികളെ നേർവഴി കാട്ടാൻ ഉൾക്കരുത്തുള്ളവർ എന്നു തുടങ്ങിയ അധ്യക്ഷപ്രസംഗത്തിലൂടെ സ്കൂൾ ലീ‍‍ഡർ മുഹമ്മദ് ഹിഷാം പ്രശംസ പിടിച്ചുപറ്റി.

ഒരു സാധാരണ അദ്ധ്യാപകൻ ചർച്ച ചെയ്യുന്നു നല്ല അദ്ധ്യാപകൻ വിശദീകരിക്കുന്നു മഹാനായ അദ്ധ്യാപകൻ ചെയ്തു കാണിക്കുന്നു എന്ന മഹത് വചനത്തോടു കൂടി സ്കൂൾ ഡെപ്യൂട്ടി ലീ‍‍ഡർ നഫത് ഫതാഹ് ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. അറിവിന്റെ ലോകത്തേക്ക് പിച്ച വെയ്ക്കുമ്പോൾ നമ്മുടെ പാദങ്ങൾക്ക് കരുത്തേകുന്നവരാണ് അദ്ധ്യാപകർ. അതുകൊണ്ട് എന്തുകൊണ്ടും നമ്മുടെ ഒരു മുതൽകൂട്ടാണ് അദ്ധ്യാപകർ എന്നിങ്ങനെ തുടങ്ങുന്നതായിരുന്നു അംനയുടെ പ്രഭാഷണം.

തുടർന്ന് ഉമ്മുകുൽസു ടീച്ചർ രചിച്ച് ചിട്ടപ്പെടുത്തിയ നേരിന്റെ തേരുരുൾ പാരിലായ് പായിക്കുമാചാര്യ ദേവോഭവാ ..... ആചാര്യ ദേവോഭവാ....., അറിവിന്റെ കൈത്തിരി അർത്ഥികൾക്കേകുന്നൊരാചാര്യ ദേവോഭവാ ..... ആചാര്യ ദേവോഭവാ ....., എന്ന ഗാനം നുഹ ബിൻത്ത് അനസ്, ആലപിച്ചു. അദ്വൈത് നന്ദി പറഞ്ഞ‍ു.



സ്വാതന്ത്ര്യദിനാഘോഷം

15 ആഗസ്റ്റ് 2021


കോവിഡ് ‍‍ജാഗ്രത തുടര‍ുന്ന സാഹചര്യത്തിൽ ത‍ുടർച്ചയായ രണ്ടാം തവണയ‍ും സ്വാതന്ത്ര‍്യദിനാഘോഷം വളരെ വിപുലമായി ആഘോഷിക്കാൻ സാധിച്ചില്ല. വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നില്ലെങ്കിലും സ്കൂളിൽ എത്തിച്ചേർന്ന അധ്യാപകരും പി ടി എ പ്രതിനിധികളും ലളിതമായി രീതിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കാളികളായി. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് പതാക ഉയർത്തി. വെർച്വൽ അസംബ്ലിയില‍ൂടെ മ‍ുഴ‍ുവൻ വിദ്യാർത്ഥികള‍ൂം ആഘോഷത്തിൽ പങ്കാളികളായി. ക‍ുട്ടികൾ വീട‍ുകളിൽ പതാക ഉയർത്തുകയ‍ും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്‍ത‍ു.



സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

27 ജൂലൈ 2021


2021 - 22 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 27 ന് ഓൺലൈനായി നടത്തി. പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ച് നന്നെ ആയിരുന്നു സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്. വൈകീട്ട് 3.30 ഒാടുകൂടി ഫലം പ്രഖ്യാപിച്ചു. സ്‌കൂൾ ലീഡറായി സ്കൂൾ ലീ‍‍ഡർ മുഹമ്മദ് ഹിഷാംനേയും ഡപ്യൂട്ടി ലീഡേഴ്സായി ‍ നഫത് ഫതാഹ്, അദ്വൈത് എന്നിവരേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു. ജനാധിപത്യവേദി കൺവീനർ ജാഫർ. എ, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.



ചാന്ദ്രദിനം

23 ജൂലൈ 2021


ചാന്ദ്രദിനദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂൾ ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്ധ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, മാഗസിൻ നിർമ്മാണം, ന്ദ്രനെക്കുറിച്ചുള്ള കവിതകൾ-കഥകൾ ശേഖരണം എന്നിവയിൽ ഓൺലൈനായി മത്സരം, വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ്സ് മത്സരം എന്നിവ നടത്തി. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. സയൻസ് ക്ലബ്ബ് കൺവീനർമാർ സയൻസ് അദ്ധ്യാപകരായ എൻ. അബ്ദുള്ള, എം. കെ. മുനീർ, ബിന്ദു. എ. പി, വി. പി ബുഷ്റ, സൈഫുദ്ദീൻ. എം.സി, റമീസ് ശിബാലി. കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



ഹായ് ഇംഗ്ലീഷ്, ഈസി മാത്സ്'

21 ജൂലൈ 2021


എട്ടാം ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ഹായ് ഇംഗ്ലീഷ്, ഈസി മാത്സ് പഠനപ്രവർത്തനത്തിന്റെ ഉൽഘാടനം ഓൺലൈനായി ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് നിർവ്വഹിച്ചു. മുഹമ്മദ് ഇസ്ഹാക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. വളണ്ടിയർമാർ, അദ്ധ്യാപകരായ അബ്ദുൽ മുനീർ. എം. എ, ഷബ്‌ന. സി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.



അലീീഫ് ടാലന്റ് എക്സാം

14 ജൂലൈ 2021


രണ്ടാം ഭാഷ അറബിക് എടുത്തു പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന അലീഫ് ടാലന്റ് പരീക്ഷ ജൂലൈ 14 ന് ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി ഓൺലൈനായി നടത്തി. സാഹിത്യം, ഭാഷ, പൊതുവിക്ഞാനം എന്നീ വിഷയങ്ങളിലായി നടന്ന പരീക്ഷയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. അറബിക് അദ്ധ്യാപകരായ മുഹമ്മദ് അശ്റഫ്. വി.സി, അബ്ദുൽ ലത്തീഫ്. കെ.സി, സദറുദ്ദീൻ. പി, സയ്യിദ് അജ്‌മൽ. പി ഷറീന. ഒ. കെ, അബ്ദുൽ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



ബഷീർ ദിനാചരണം

05 ജുലൈ 2021


ഈ വർഷത്തെ ബഷീർ ദിനാചരണത്തിൽ ബഷീറിന്റെ വിവിധ പുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സടിസ്ഥാനത്തിൽ ഒാൺലൈൻ ക്വിസ്സ് മത്സരം നടത്തി. ഇതിലെ വിജയികൾക്ക് ബഷീറിന്റെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥാപുസ്തക ചർച്ച നടത്തി. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വാ‌യനയുടെ മഹത്വത്തെപ്പറ്റി സീനിയർ അദ്ധ്യാപകന് വി. സി. മുഹമ്മദ് അഷ്റഫ്, വിദ്യാർത്ഥി പ്രതിനിധി ആരതി എന്നിവർ സംസാരിച്ചു.

മലയാളം അദ്ധ്യാപകരായ ഉമ്മുകുൽസു, ഫസീല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



ക്ലാസ് പി ടി എ

04 ജൂലൈ 2021


ഈ വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് ജ‌ൂലൈ 7, 8, 9 ദിവസങ്ങളിലായി നടന്നു. ജ‌ൂലൈ 7ന് പത്ത്, ഏഴ് ക്ലാസ്സുകളിലേയും, ജ‌ൂലൈ 8 ന് ഒൻപത്, ആറ് ക്ലാസ്സുകളിലേയും, ജ‌ൂലൈ 9 ന് എട്ട്, അഞ്ച് ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്. ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2021 - 22 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു.




ഫാറൂഖ് എഡ്യകെയർ 250 വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക്‌ ഭക്ഷ്യ കിറ്റ് നൽകി.

02 ജൂലൈ 2021


ഫാറൂഖ് കോളേജ്: ഫാറൂഖ് ഹയർ സെക്കന്ററി സ്കൂൾ, ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 കാരണത്താൽ പ്രയാസപ്പെടുന്ന നമ്മുടെ വിദ്യാലയത്തിലെ 250 വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ഭക്ഷ്യ കിറ്റ് നൽകി. അധ്യാപകർ, ഓഫീസ് സ്റ്റാഫ്‌, ഓൾഡ് സ്റ്റുഡന്റസ്, രക്ഷിതാക്കൾ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.



അന്താരാഷ്ട്ര യോഗാദിനം'’’

21 ജൂൺ 2021


2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് അബാദുൽ ജലീൽ മാസ്റ്ററുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗ ക്ലാസ് നടത്തി.



വായന ദിനം

19 ജൂൺ 2021


കുട്ടികളിൽ വായന പ്രോൽസാഹിപ്പിക്കുന്നതിനായി വായന വാരചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'പത്രം വായിക്കൂ സമ്മാനം നേടാം' മത്സരം ആരംഭിച്ചു. ആഴ്ചയിലെ ദിനപത്രങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി ഗ്രൂപ്പിൽഅറീക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ അയക്കണം. ഒാരോ തിങ്കളാഴ്ചകളിലും വിജയികളെ പ്രഖ്യാപിക്കും. മറ്റു വിവിധ പ്രവർത്തനങ്ങളും നടത്തി. ഗൃഹലൈബ്രറി ഒരുക്കാൻ നിർദേശിച്ചു.



രാമനാട്ടുകര കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യക്കിറ്റ് കൈമാറി.

10 ജൂൺ 2021


          


ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ എജ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ രാമനാട്ടുകര മുനിസിപ്പൽ കമ്മ്യുണിറ്റി കിച്ചണിലേക്ക് ഭക്ഷ്യക്കിറ്റ് കൈമാറി. പ്രിൻസിപ്പൽ കെ ഹാഷിം ചെയർപേഴ്സൺ ശ്രീമതി ബുഷ്‌റ റഫീഖ്നു കൈമാറി. ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ കെ.സുരേഷ്, ആരൊഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ യമുന.പി, കൗൺസിലർ സാദിക്, ഹെഡ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത്‌, സ്റ്റാഫ് സെക്രട്ടറിമാരായ കെ. കെ. ആലിക്കുട്ടി, സി. പീ. സൈഫുദ്ധീൻ, പി. ടി. എ. വൈസ് പ്രസിഡന്റ്‌. പി. പി. ഹാരിസ്, ചടങ്ങിൽ സംബന്ധിച്ചു.



പരിസ്ഥിതി ദിനം

05 ജൂൺ 2021


പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പരിസ്ഥിതിയെക്കുറിച്ചുള്ള പാട്ടുകളും കുറിപ്പുകളും മറ്റും ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെച്ചു. ചിത്രരചന, പോസ്റ്റർ നിർമാണം എന്നീ പ്രവർത്തനങ്ങളും നടന്നു. കൂടാതെ കുട്ടികളോട് വീട്ടിൽ ഒരു വൃക്ഷത്തൈ നട്ടു പരിചരിക്കാൻ നിർദേശിച്ചു. അതിന്റെ ഫോട്ടോസ് ഗ്രൂപ്പിൽ പങ്കുവെക്കുകയും ചെയ്തു.



ഓൺലൈൻ പ്രവേശനോത്സവം

01 ജൂൺ 2021


ജൂൺ 1 നു വാട്ട്സ് ആപ്പ് വഴി സ്കൂൾ തല പ്രവേശനോത്സവം നടന്നു. എം.പി.ടി.എ. പ്രസിഡണ്ട് സൽമ അധ്യക്ഷസ്ഥാനം നിർവഹിച്ചു. പി. ടി. എ. പ്രസിഡണ്ട് ഉസ്മാൻ പാഞ്ചാള ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഹെ‍ഡ് മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് സ്റ്റാഫ് സെക്രട്ടറി സി. പി.സൈഫുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ്. ആർ. ജി. കൺവീനർ നന്ദി രേഖപ്പെടുത്തി. തുടർന്ന് പുതിയ കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ, കഴിഞ്ഞ വർഷത്തെ പരിപാടികൾ ഉൾപ്പെടുത്തിയ വീഡിയോ, പ്രവേശനോത്സവ ഗാനം എന്നിവ ഗ്രൂപ്പിൽ പങ്കുവെച്ചു.