കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബോധ വൽക്കരണ ക്ലാസ്സ്
കോവിഡ് -19 സാഹചര്യങ്ങൾ മൂലം മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികൾക്കും അവരെ അതിൽ നിന്നും കാരകേറാൻ സഹായിക്കാനായുള്ള രക്ഷിതാക്കൾക്കും വേണ്ടി സ്കൂൾ കുട്ടികളുടെ ഓൺലൈൻ പ0നവും മാനസിക ആരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കുംരക്ഷിതാക്കൾക്കും 23/07/21 നു ബോധവത്കരണ ക്ലാസ്സ് നടത്തി .ശ്രീ റഹീമുദ്ദീന് പി.കെ. (ക്ലിനിക്കൽ സൈക്കോളജിസ്റ് ) സൂം.മീറ്റിലൂടെ ക്ലാസ്സെടുത്തു.
പോഷൻ അഭ്യാൻ മാസാചരണം
കുട്ടികളിലെ ന്യൂന പോഷണം തടയുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള നാഷണൽ ന്യൂട്രിഷൻ മിഷൺ ആവിഷ്കരിച്ച പോഷണ അഭ്യാ ൻ (സമ്പുഷ്ട കേരളം)പദ്ധതിയുമായി ബന്ധപ്പെട്ട് കെ എം എം എ യു പി സ്കൂളിൽ 12 / 9 / 21 ന് പോഷണ അസ്സംബ്ലി ഉദ്‌ഘാടനം നടന്നു.റിസോഴ്സ് പേഴ്സൺ പരിശീലനത്തിൽ റുബീന.കെ.(നുട്രീഷനിസ്റ് ,ഐ.സി.ഡി.എസ് വണ്ടൂർ )വിഷയം അവതരിപ്പിച്ചു.വിവിധ ക്ലാസ് ഗ്രൂപ്പുകളിലായി ഡോ .ദിപു(പീഡിയാട്രീഷൻ ,മൗലാന ഹോസ്പിറ്റൽ ),ഡോ ജലാൽ,ഡോ .ഫിറോസ്,ഡോ .പ്രസീത .പി.ജി. (ആയുർവേദ മെഡിക്കൽ ഓഫീസർ,ആയുഷ്‌ഗ്രാം പ്രൊജക്റ്റ് അമ്പലപ്പുഴ),ജിഷ.പി.ജി.(ഐ .സി. ഡി .എസ്. സൂപ്രവൈസർ ) തുടങ്ങിയവർ ക്ലാസ്സെടുത്തു.
ടോപ് അപ്പ് ടീച്ചേർസ് എംപവേർമെൻറ് പ്രോഗ്രാം
അദ്ധ്യാപകന് എങ്ങനെ ഒരു നല്ല കൗൺസിലറാകാം
അദ്ധ്യാപകന് എങ്ങനെ ഒരു നല്ല കൗൺസിലറാകാം എന്ന വിഷയത്തിൽ റിട്ടയേർഡ് അദ്ധ്യാപകനായ സതീശൻ മാസ്റ്റർ ക്ലാസ്സെടുത്തു.അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ദന്ധം മെച്ചപ്പെടുത്താൻ ഇത് വളരെ യധികം ഉപകരിക്കും.അദ്ധ്യാപകരുടെ എല്ലാസംശയങ്ങളും ദൂരീകരിക്കാൻ സതീശൻമാസ്റ്റർക്കു കഴിഞ്ഞു.
ആദായനികുതിയുമായി ബന്ധപ്പെട്ട ക്ലാസ്. ആദായ നികുതി യുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനായി വണ്ടൂർ യതീംഖാന സ്കൂളിലെ പ്രധാനാധ്യാപകൻ സമദ് മാസ്റ്റർ അധ്യാപകർക്കായി ക്ലാസ്സെടുത്തു.അധ്യാപകർക്ക് വളരെയധികം പ്രയോജനപ്രദമായിരുന്നു
ഹം ഹേ സാത്ത്(കൂടെ)
ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് സ്കൂൾ പഠനത്തിനുള്ള സൗകര്യത്തിന് പ്രോത്സാഹനം നല്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഹാം ഹേ സാത്ത് .ഇത്തരം കുട്ടികളെ കണ്ടെത്തി അവരെ നിർബന്ധിതമായി സ്കൂളിൽ ചേർത്ത് പഠനാ വസരമൊരുക്കുന്നു.ഒന്നാം ഘട്ടത്തിൽ 6 കുട്ടികളെ സ്കൂളിൽ എത്തിച്ചു.അസം ,ഉത്തർപ്രദേശ്,സ്വദേശികളായ കുട്ടികൾ വിദ്യാലയത്തിൽപ്രവേശനം നേടി.പദ്ധതിയുടെ ഭാഗമായി സഹ പഠിതാക്കളുടെയും,അദ്ധ്യാപകരുടെയും കൂടുതൽ ശ്രദ്ധയും പരിഗണനയും ഇവർക്ക് ലഭ്യമാകും.കൂടാതെ കുട്ടികളുടെ കുടുംബങ്ങളിലെ വിദ്യാഭ്യാസ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ഇടപെടൽ നടത്താനും പദ്ധതി ലക്ഷ്യമിടുന്നു.
ഇശൽ മാപ്പിളപ്പാട്ട് കൂട്ടം
മാപ്പിളപ്പാട്ടിന്റെ കുറിച്ച കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി കെ.എം.എം.എ യു.പി.സ്കൂളിൽ തുടങ്ങിയ പ്രവർത്തനമാണ് ഇശൽ മാപ്പിളപ്പാട്ടുകൂട്ടം മത്സരങ്ങളിൽ പാടേണ്ട പാട്ടുകളേതെല്ലാം എങ്ങനെ പാടണം അതിൻറെ നിയമങ്ങൾ എന്തെല്ലാം എന്നതിനെ കുറിച്ചെല്ലാം സാമാന്യ അറിവ് നൽകുക പരിശീലനം നൽകുക എന്നതാണ് ഇതിൻറെ ഉദ്ദേശ്യം .2021 സെപ്റ്റംബർ 24 ന് വെള്ളിയാഴ്ച പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ അനീസ് കൂരാട് ഇതിൻറെ ഉദ്‌ഘാടനം നിർവഹിച്ചു.ഈ ഗ്രൂപ്പിൻറെ പ്രവർത്തനം നല്ല നിലയിൽ തുടർന്ന് കൊണ്ടിരിക്കുന്നു.
തണൽ ---കനിവിൻറെ കാരുണ്യ സ്പർശം
കുട്ടികളിലെ ഭിന്നശേഷി പ്രശ്‍നം എന്ന കുടുംബങ്ങളെയും,സമൂഹത്തെ ആകെത്തന്നെയും വിഷമത്തിലാക്കുന്ന ഒരു അവസ്ഥയാണ് .നമ്മുടെ സ്കൂളിലെ ഭിന്നശേഷികുട്ടികളുടെ കണക്കെടുത്തപ്പോൾ ഏകദേശം ഇരുപത്തിനടുത്ത് കുട്ടികൾ വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതായി കണ്ടു.ഇത്തരം ഭിന്നശേഷികുട്ടികളുടെ ഉന്നമനത്തിനും ,അവരുടെ രക്ഷിതാക്കളുടെ ബോധവത്കരണത്തിനും വേണ്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു "തണൽ".ഈ പദ്ധതി പ്രകാരം ഭിന്നശേഷികുട്ടികൾക്കു വേണ്ടി വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി.ഇവർക്കായി പഞ്ചായത്തു തലത്തിൽ ഫിസിയോതെറാപ്പി സെൻറെർ ആരംഭിച്ചു..ഈ കുട്ടികൾക്കായി വിവിധ ഉപകരണ ങ്ങൾ ലഭ്യമാക്കി.വിവിധ തരത്തിലുള്ള ചികിത്സകൾക്ക് അവരെ വിധേയരാക്കി .കുട്ടികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും ഇതിൽ പങ്കാളികളായി.ഈപ്രോജക്ടിന് മലയാളമനോരമ നല്ലപാഠം മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല പദ്ധതിക്കുള്ള പുരസ്ക്കാരം ലഭിക്കുകയുണ്ടായി.ഈപദ്ധതിയുടെ തുടർച്ച എന്നനിലക്ക് പോരൂർ പഞ്ചായത്ത് സ്ഥിരമായി ഭിന്നശേഷിക്കാർക്കായി ഫിസിയോ തെറാപ്പി സെൻറെർ ആരംഭിച്ചു.
ചിത്രരചന പരിശീലനം
യൂ .പി.കുട്ടികൾക്ക് വേണ്ടി "വർണ്ണമഴ"എന്ന പേരിലും എൽ .പി.വിഭാഗം കുട്ടികൾക്ക് വേണ്ടി കുത്തിവര എന്ന പേരിലും ചിത്രരചന ക്യാമ്പ് ഓൺലൈൻ ആയി നടത്തുകയും അതിൽ നിന്നും തിരെഞ്ഞെടുത്ത വിദ്യാർത്ഥികളെ ഉള്കൊള്ളിച്ചുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഓൺലൈൻ ക്ലാസ് ആരംഭിക്കുകയും ചെയ്തു.
ഫുട്ബോൾ പരിശീലനം
ഫുട്ബാൾ കളിയെ നെഞ്ചിലേറ്റുന്ന ഒരു നാടാണ് നമ്മുടേത്.ഒട്ടേറെ കുട്ടികൾ ഫുട്ബോൾ കളിയിൽ താല്പര്യമുള്ളവരാണ്.ഇവർക്കുവേണ്ടി.ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകന്റെ നേതൃത്വത്തിൽ പരിശീലനം നടന്നു വരുന്നു.കൊറോണ വ്യാപനം ശമിക്കുന്ന പക്ഷം സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ ടൂർണമെന്റ് നടത്തണമെന്ന് പി.ടി.എ.എക്സിക്യൂട്ടീവ് തീരുമാനിച്ചു.
മാധ്യമങ്ങൾക്ക് ആദരം
കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് നാം കണ്ടത് അടുത്തകാലത്തൊന്നും സംസ്ഥാനം എത്ര വലിയ പ്രകൃതി ദുരന്തത്തെ നേരിട്ടിട്ടില്ല .വെള്ളം കേറിയും ഉരുൾ പൊട്ടലുണ്ടാവും പുഴ ഗതി മാറിയൊഴുകിയും നാട്ടിൽ ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടായി .സർക്കാരും ഗോവെര്മെന്റ് ഏജൻസി കളും പൊതുജനങ്ങളും സന്നദ്ധ പ്രവർത്തകരുംസൈന്യവും ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിട്ടു . ഇതിൽ ഈ രക്ഷാപ്രവർത്തനങ്ങളിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് ശ്രദ്ധേയമാണ്.വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട കുടുംബങ്ങളെക്കുറിച്ച് രക്ഷ പ്രവർത്തകർക്ക് വിവരം നൽകാനും അപകടത്തിൽ പെടാൻ പോകുന്ന സ്ഥലങ്ങളെ കുറിച്ച് മുൻകൂട്ടി വിവരങ്ങൾ നൽകാനും ഹെല്പ് ഡെസ്‌ക്കുകൾ ആരംഭിച്ച് രക്ഷാപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുക്കാനും മാധ്യമപ്രവർത്തകർ കാണിച്ച സന്നദ്ധത ലോകത്തിനു തന്നെ മാതൃകയാണ്. അതുകൊണ്ട് സ്കൂൾ മാധ്യമപ്രവർത്തകരോടുള്ള ആദരവ് പ്രകടിപ്പിക്കാൻ തീരുമാനിച്ചു.പ്രളയ ദിവസത്തെ പത്രങ്ങളുടെ മുഖ പേജ് ചിത്രകാരന്മാരെക്കൊണ്ട് സ്കൂൾ ചുമരുകളിൽ ആലേഖനം ചെയ്തുകൊണ്ട് അവരോടുള്ള നന്ദിയും കടപ്പാടും നാം രേഖപ്പെടുത്തി.ഇത് വളരെ അധികം മാധ്യമ ശ്രദ്ധ നേടുകയുണ്ടായി.
ചുമർചിത്രങ്ങൾ കാണുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ https://drive.google.com/file/d/1rWgB3flxT6RaJifiJM8vhrXGgJo4Dhqa/view?ts=622bd4f6
വിദ്യാലയ ദുരന്ത നിവാരണ ആസൂത്രണ രേഖ
2021 ഒക്ടോബർ 21 ന് വിദ്യാലയ പരിസരങ്ങളിലെ വന്മരങ്ങൾ മുറിച്ചുമാറ്റി നമ്മുടെ വിദ്യാലയത്തിനകത്തുള്ള തണൽ മരങ്ങൾ ശിഖരങ്ങൾ വെട്ടി ഒതുക്കുകയും ചെയ്തു.ഇതിടെ വിദ്യാലയ കെട്ടിടങ്ങൾക്ക് ഭീഷിണിയായി നിന്നിരുന്ന മുഴുവൻ മരങ്ങളുംനീക്കം ചെയ്തു.വിദ്യാലയ സുരക്ഷാ ഉറപ്പാക്കാൻ സാധിച്ചു.
അടുക്കള നവീകരണം
2021 ഒക്ടോബർ 10 മുതൽ 3 ദിവസം വിദ്യാലയത്തിലെ പാചകപ്പുരയിൽ നവീകരണ പ്രവർത്തികളും ,മുഴുവൻ പത്രങ്ങളും കഴുകി വൃത്തിയാക്കുകയും ചെയ്തു.
കിണർ സൂപ്പർ ക്ലോറിനേഷൻ
വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ വേണ്ടി ചെയ്ത മറ്റൊരു പ്രവർത്തനമാണ് വിദ്യാലയത്തിലെ കിണർ മോട്ടോർ ഉപയോഗിച്ചു വറ്റിച്ച ശേഷം ചെളി പാത്രങ്ങൾ എന്നിവ ഒഴിവാക്കി .തുടർന്ന് ക്ലോറിനേഷൻ നടത്തി.
ദുരന്ത നിവാരണ ആസൂത്രണ രേഖ
2021 സെപ്റ്റംബർ 2 മുതൽ ആശാരിമാർ ചുമതല 4 ആശാരിമാരെ ചുമതലപ്പെടുത്തികൊണ്ട് വിദ്യാലയത്തിൻറെ മേൽക്കൂരബലപ്പെടുത്തലും(ഓട്,പട്ടിക,കഴുക്കോൽ,എന്നിവയുടെപുനർ നവീകരണ പ്രവർത്തികൾ)കുട്ടികളുടെ പഠനത്തിന് ആവശ്യമായ ബെഞ്ച്,ഡെസ്ക്,നവീകരണ പ്രവർത്തികളുംതുടങ്ങുകയും 2021 സെപ്റ്റംബർ 29 ണ് മേൽപ്പറഞ്ഞ പ്രവർത്തികൾ പൂർത്തീകരിക്കുകയും ചെയ്തു.കുട്ടികൾ ക്ലാസ്സിലേക്ക് വരുന്നതിനും പോകുന്നതിനും യാത്രാമാർഗം തയ്യാറാക്കി .
2021 സെപ്റ്റംബർ 12 മുതല് വിദ്യാലത്തിൻറെ ചുറ്റും കാടു മൂടിയ സ്ഥലങ്ങൾവെട്ടി ക്ലീൻ ചെയ്യുകയും ചപ്പു ചവറുകൾ ശേഖരിച്ചു വേർതിരിച്ചു നിർമാർജ്ജനം ചെയ്യുകയും ചെയ്തു.ഏകദേശം ഒരാഴ്ച നീണ്ടു നിന്നപ്രവർത്തിയാണിത്.
2021 സെപ്തംബർ 20 മുതൽ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും വൃത്തിയാക്കുന്ന പ്രവർത്തികൾ ആരംഭിച്ചു..പ്രഷർ പമ്പും മറ്റുസംവിധാനങ്ങളും ഉപയോഗപ്പെടുത്തി വളരെ ഫലപ്രദമായരീതിയിൽ ക്ലാസുകൾ വൃത്തിയാക്കി തുടർന്ന് ക്ലാസ്സുകളുടെ ഭിത്തികളും വാതിലുകളും പെയിന്റ് ചെയ്തത് ആകർഷകമാക്കി .കൂടാതെ നല്ല പാടം പദ്ധതിയുടെ ഭാഗമായി പുറം ചുമരുകളിൽ "കോവിഡിനെ പ്രതിരോധിക്കാൻ "കുട്ടികളെ ബോധവാന്മാരാക്കുന്നതിനും കോവിഡ് മുഖ്യ വിഷയമാക്കിചിത്രങ്ങൾ വരച്ചു മനോഹരമാക്കി.ഒരുമാസത്തോളം നീണ്ടു നിന്ന പെയിന്റിംഗ് ജോലികൾ തീർന്നതോടെ വിദ്യാലയവും ചുമരുകളും അത്യാകർഷകമായി. https://drive.google.com/file/d/1FEN_MJIuTF641mOAAWUSmlFK4i09N_2-/view?usp=sharing
പ്രധാനമന്ത്രിക്കൊരു കത്ത്
സ്വാതന്ത്രത്തിൻറെ നൂറാം വര്ഷികത്തിന്റെ (ആസാദി കാ അമൃത് മഹോത്സവ് )ഭാഗമായി പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ "പ്രധാനമന്ത്രിക്കു ഒരു കത്ത്" എന്ന പ്രവർത്തനത്തിൽ നമ്മുടെ സ്കൂളിലെ ഇരുപത്തഞ്ചോളം കുട്ടികൾ " അറിയപ്പെടാതെപോയ സ്വാതന്ത്ര്യ സമരസേനാനികൾ , എൻ്റെ സ്വപ്നത്തിലെ ഇന്ത്യ -2047 ൽ "എന്നീ വിഷയങ്ങളിൽ 22 / 12/ 21 ന് പ്രധാനമന്ത്രിയ്ക്ക് കത്തുകളയച്ചു .
കലാ -- കായിക മേളകൾ
ഉത്സവങ്ങൾ -- ആഘോഷങ്ങൾ
അതി ജീവനം
കോവിഡ് കാലം നമ്മുടെ വിദ്യ ഭ്യാസ രംഗത്ത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.ഓൺലൈൻ പഠനപ്രവർത്തനങ്ങളിലൂടെയും ,പഠനപിന്തുണാ പ്രവർത്തനങ്ങളിലൂടെയും നമ്മുടെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിഞ്ഞെങ്കിലും ദീർഘ കാലത്തേ അടച്ചിടൽ അവരിൽ ഉണ്ടാക്കിയ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഇനിയും നടത്തേണ്ടിയിരിക്കുന്നു അപ്രക്രിയക്ക് തുടക്കം കുറിക്കുന്ന പ്രവർത്തനമാണ് അതിജീവനം .പ്രൈമറി തലം മുതൽ സെക്കണ്ടറിതലം വരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കേണ്ടതുണ്ട്.നമ്മടെ കുട്ടികൾക്ക് അവർ നേരിടുന്ന പ്രശ്നങ്ങളുടെ കാരണങ്ങൾ വിശകലനം ചെയ്യാനും കൂട്ടുകാരുടെയും,അദ്ധ്യാപകരുടെയും ,രക്ഷിതാക്കളുടെയും സഹായത്തോടെ അവർക്ക് സ്വയം പരിഹാരം കണ്ടെത്താനും ഈ പ്രവർത്തനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ https://drive.google.com/file/d/1FEN_MJIuTF641mOAAWUSmlFK4i09N_2-/view?usp=sharing