ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപാട് മികച്ച അംഗീകാരങ്ങൾ സ്കൂൾ നേടിയിട്ടുണ്ട്.കലാ കായിക രംഗത്ത് ഒട്ടേറെ അംഗീകാരങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്.കോവിഡ് 19 സ്കൂൾ സാഹചര്യങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും കായിക രംഗത്ത് 2021 അധ്യയന വർഷം ദേശീയതലത്തിലടക്കം മികച്ച അംഗീകാരങ്ങൾ സ്കൂളിന് നേടാൻകഴിഞ്ഞിട്ടുണ്ട്.ലഭ്യമായ ചില രേഖകൾ മാത്രം ഇവിടെ ചേർക്കുന്നു.
-
ദേശീയ താരങ്ങൾ
-
SSLC_2015-16_100%
-
SSLC_2017-18_100%
-
TUG OF WAR_UNDER_17_BOYS_CHAMPIONS
-
TUG OF WAR_UNDER_15_BOYS_CHAMPIONS
ജൂനിയർ വോളി ജില്ലാ ടീമിനെ മിഥുൻ കൃഷ്ണ നയിക്കും
ഒടയംചാൽ :പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ വോളി ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ടീമിനെ കോടോത്ത് ഡോ.അംബേദ്കർ ഗവ: ഹയർ സെക്കഡറി സ്‌കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന മിഥുൻ കൃഷ്ണൻ നയിക്കും. വോളി ബോളിൽ മാത്രമല്ല ജില്ലാ സംസ്ഥാന മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സബ് ജൂനിയർ , ജൂനിയർ തലത്തിൽ ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്‌ക്കസ് ത്രോ, മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ഡിസ്‌ക്കസ് ത്രോ യിൽ രണ്ട് തവണ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുണ്ട്. മിഥുനിലെ വിവിധയിനം കായിക മികവ് കണ്ടെത്തിയത് സ്‌കൂളിലെ കായികാദ്ധ്യപകൻ കെ.ജനാർദ്ദനൻ ആണ്. ചക്കിട്ടടുക്കം വോളി ക്ലബ്ബിൽ അംഗമാണ് ഈ മിടുക്കൻ. ചക്കിട്ടടുക്കം സ്വദേശികളായ രാമകൃഷ്ണൻ വി, രജനി എം ദമ്പതികളുടെ മകനാണ്. സഹോദരൻ വിജയ് കൃഷ്ണനും കായിക താരമാണ്.