• 2021-22 അദ്ധ്യയന വർഷത്തിൽ 48 ക‍ുട്ടികൾ സ്ക‍ൂളിൽ ഇത്തവണ പ്രവേശനം നേടി.അൺ എയ്ഡഡ് സ്കൂളിലെ കുട്ടികളും അതിൽ ഉൾപ്പെടുന്നുണ്ട്.
  • 2021-22 അദ്ധ്യയനവർഷത്തിൽ ജൂൺ - ഒക്ടോബർ വരെ ഓൺലൈനായിട്ടാണ് ക്ലാസുകൾ നടന്നത്.Kite Victors Channel ലെ ക്ലാസുകൾ കുട്ടികൾ വീക്ഷീക്കുകയും ക്ലാസിനു ശേഷം കുട്ടികൾക്ക് പഠനപിന്തുണ നൽകാനായി അദ്ധ്യാപകർ ഓൺലൈനായി ക്ലാസുകൾ എടുത്തു.കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനു സൗകര്യം ഒരുക്കാനായി വിവിധ സംഘടനകളെ പ്രഥമാദ്ധ്യാപിക സമീപിക്കുകയും അവരുടെ ഇടപെടൽ മൂലം 9 കുട്ടികൾക്ക് smart phone ഉം ഒരു കുട്ടിക്ക് tab ഉം ലഭിച്ചു.
  • 2021-22 അദ്ധ്യയന വർഷത്തിലും എല്ലാ വെള്ളിയാഴ്ച്ചകളിലും SRG google meet നടത്തുന്നത്. ഓൺലൈൻക്ലാസ് പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ‍ ആണ് പ്രധാന അജണ്ട.തുടർന്ന് ആ മാസം ചെയ്യേണ്ട അധിക പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും.
  • എല്ലാ മാസവും ഓൺലൈൻ ക്ലാസ് പി ടി എ നടത്തുന്നുണ്ട്.രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെപഠന കാര്യങ്ങളിലുളള അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കു വെക്കും.രക്ഷകർത്താക്കൾ അദ്ധ്യാപകർ നൽകുന്ന പഠനപിന്തുണ ക്ലാസിന് മികച്ച പ്രതികരണമാണ് നൽകുന്നത്.

വിവിധ ദിനാചരണങ്ങൾ

ജൂൺ

  • പരിസ്ഥിതിദിനാഘോഷം ജൂൺ 5 ശനി

ബഹു.വിദ്യാഭ്യാസമന്ത്രിയുടെ പരിസ്ഥിതിദിനസന്ദേശം സ്കൂൾ ഗ്രൂപ്പിൽ ഇടുകയും കുട്ടികൾ സന്ദേശം വായിക്കുകയും ചെയ്തു

സ്കൂൾ അങ്കണത്തിൽ പ്രഥമാദ്ധ്യാപിക വ്യക്ഷതൈ നട്ടു.കുട്ടികൾക്ക് വേണ്ടി ഒരോ ക്ലാസിലേക്കും indoor plants വാങ്ങി.

കുട്ടികൾ അവരുടെ വീട്ടുവളപ്പിൽ വ്യക്ഷതൈ നട്ടു.

നട്ട വ്യക്ഷത്തിനു പേരിട്ടു,വ്യക്ഷത്തെകുറിച്ച് വിവരണം നടത്തി.

കവിത ആലപിച്ചു

ചിത്രങ്ങൾ വരച്ചുു

ഓൺലൈൻ പരിസ്ഥിതിദിനക്വിസ് മത്സരം നടത്തി.

  • ലോകഭക്ഷ്യ സുരക്ഷദിനം ജൂൺ 7 തിങ്കൾ

ഭക്ഷണത്തിന്റെ ഗുണമേൻമയെ കുറിച്ചും നല്ല ഭക്ഷണം കഴിക്കുന്നതിനെ കറിച്ചും ഭക്ഷണം പാചകം ചെയ്യുന്നതിനെ കുറിച്ചും ഉള്ള ലഘു വിവരണം

ഗ്രൂപ്പിൽ നൽകി.

  • ലോക സമുദ്രദിനം ജൂൺ 8 ചൊവ്വ

ഓൺലൈൻ ക്വിസ് മത്സരം നടത്തി.

  • പവിഴപ്പുറ്റ് ദിനം ജൂൺ 10 വ്യാഴം

പവിഴപ്പുറ്റുകളെ കുറിച്ചും അവയുടെ ആവാസ വ്യവസ്ഥയെ കുറിച്ചുള്ള വിവരണം ഗ്രൂപ്പിൽ നൽകി.

  • ലോക ബാലവേല വിരുദ്ധ ദിനം ജൂൺ 12 ശനി

കുറിപ്പുകൾ തയ്യാറാക്കി

പോസ്റ്റർ നിർമ്മാണം

പ്രസംഗം

ഓൺലൈൻ ക്വിസ് മത്സരം നടത്തി

  • ലോക രക്തദാന ദിനം ജൂൺ 14 തിങ്കൾ

പോസ്റ്റർ നിർമ്മാണം

ചിത്രരചന

ഓൺലൈൻ ക്വിസ് മത്സരം നടത്തി

  • കടലാമ ദിനം ജൂൺ 16 ബുധൻ

ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വിവരണം ഗ്രൂപ്പിൽ ഇട്ടു കൊടുത്തു

  • വായനവാരാഘോഷം ജൂൺ 19 മുതൽ ജൂലൈ 7 വരെ
  • വായനദിനം ജൂൺ 19 ശനി

ഇന്നേ ദിവസം google meet ലൂടെ "വായനോത്സവം" എന്ന പേരിൽ വളരെ വിപുലമായ പരിപാടിയാണ് നടന്നത്. ബഹു.വിദ്യാഭ്യാസമന്ത്രിയുടെ വായനദിനസന്ദേശം സ്കൂൾ ഗ്രൂപ്പിൽ ഇടുകയും കുട്ടികൾ സന്ദേശം വായിക്കുകയും ചെയ്തു.ഒരോ ക്ലാസിലെ കുട്ടികളും വായന പോഷണപരിപാടികൾ അവതരിപ്പിച്ചു. “വായനദിന പ്രതിജ്ഞ"ചൊല്ലി.

  • വായനദിന ക്വിസ് മത്സരം ജൂൺ 21 തിങ്കൾ നടത്തി
  • പ്രൊഫ.ജി.ശങ്കരപിള്ള അനുസ്മരണം ജൂൺ 22ചൊവ്വ

അനുസ്മരണ പ്രഭാക്ഷണം നടത്തിയത് ശ്രീ.എം അജയ്ദേവ്[അദ്ധ്യാപകൻ,കാർത്തികതിരുനാൾ എച്ച് എസ് എസ് മണക്കാട് തിരുവനന്തപുരം,നാടകപ്രവർത്തകൻ)

വായനദിനപതിപ്പ് തയ്യാറാക്കിയത്--- ഏഴാം ക്ലാസ് വിദ്യാർത്ഥിയായ രാകേഷ് രാജ്

  • പത്രവായനമത്സരം ജൂൺ 23 ബുധനാഴ്ച നടത്തി
  • കഥാവായനമത്സരം ജൂൺ 24 വ്യാഴായ്ച നടത്തി
  • കവിതാപാരായണമത്സരം ജൂൺ 25 വെള്ളിയാഴ്ച നടത്തി
  • പ്രഭാഷണം " വായിച്ചു വളരാം" ജൂൺ 26 ശനി

വായനപക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രഭാക്ഷണം അവതരിപ്പിച്ചത് ഡോ കെ ടി റജികുമാർ (സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് & പൊളിറ്റിക്സ് മഹാത്മാഗാന്ധി സർവ്വകലാശാല ,കോട്ടയം).

  • ഇ-വായനശാല

ടി സ്കൂളിൽ തയ്യാറാക്കുിയ ഓൺലൈൻ വായന സംരഭമാണ് ഇ-വായനശാല.സ്കൂളിലെ blog വഴിയാണ് ഇതിൽ കയറുന്നത്.എല്ലാ കുട്ടികൾക്കും ഈ ലിങ്ക് ഗ്രൂപ്പിൽ ഇട്ടു കൊടുത്തു.

  • വീഡിയോ പ്രദർശനം ജൂൺ 30 ബുധൻ

വായനപക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 30 ബുധനാഴ്ച്ച ശ്രീ.പൊൻകുന്നം വർക്കി ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ വിവരണങ്ങളടങ്ങുന്ന വീഡിയോ പ്രദർശനം നടത്തി.

  • യോഗദിനം ജൂൺ 21 തിങ്കൾ

കുട്ടികൾക്ക് യോഗ പരിശീലനത്തിനായിട്ടുള്ള സ്കൂൾ ബ്ലോഗിലെ ലിങ്ക് ഇട്ടു കൊടുത്തു.

  • ലോക ലഹരിവിരുദ്ധ ദിനം ജൂൺ 26 ശനി

കുട്ടികൾക്ക് ലഹരിവിരുദ്ധ ബോധവത്ക്കരണം നടത്താനായി google meet Class ശ്രീ.പ്രദീപ് കുമാർ വി എൻ(Excise Preventive Officer) എടുത്തു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരുപോലെ പ്രയോജനപ്രദമായിരുന്നു.

കുറിപ്പുകൾ തയ്യാറാക്കി

പോസ്റ്റർ നിർമ്മാണം

ചിത്രരചന

ഓൺലൈൻ ക്വിസ് മത്സരം നടത്തി

ജൂലൈ

  • പി കേശവദേവ് അനുസ്മരണം ജൂലൈ 1 വ്യാഴം

വായനപക്ഷാചരണത്തിന്റെ ഭാഗമായി

ചലച്ചിത്ര പ്രദർശനം -- ഓടയിൽ നിന്ന്.

ഓടയിൽ നിന്ന് നോവൽ ഭാഗം-- ആറാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

  • കാഥികൻ ശ്രീ.സാംബശിവന്റെ ജന്മദിനം ജൂലൈ 4

ഓർമപ്പൂക്കൾ - ജീവചരിത്രം വീഡിയോ - അവതരണം

കഥാപ്രസംഗം - ആയിഷ - യൂട്യൂബിലൂടെ വീക്ഷിക്കൽ

  • ജൂലൈ 5 തിങ്കൾ

തിരുനെല്ലൂർ കരുണാകരൻ അനുസ്മരണദിനം

ജീവിതരേഖ അനുസ്മരണം

അദ്ധേഹം എഴുതിയ പാട്ട് ഗ്രൂപ്പിൽ കേൾപ്പിച്ചു

  • ബഷീർ അനുസ്മരണം

ബഷീർ അനുസ്മരണ വീഡിയോ പ്രദർശനം - ആഖ്യാനം ശ്രീ അജയ് കുമാർ സാർ

ബഷീർ കഥാപാത്രങ്ങളുടെ വേഷപ്പകർച്ച

ബഷീർ കൃതികളുടെ പ്രദർശനം

ബഷീറിന്റെ മകൾ ഷാഹിനയോടൊപ്പം യൂടൂബ് വീഡിയോ പ്രദർശനം

ഓൺലൈൻ ക്വിസ് മത്സരം നടത്തി

  • വായനപക്ഷാചരണ സമാപനം - ഗൂഗിൾ മീറ്റിലൂടെ ജൂലൈ 7 ബുധൻ

രാത്രി 7.30 pm ന് വായനപക്ഷാചരണ സമാപനം നടന്നു.

  • എൻ എൻ കക്കാട് അനുസ്മരണം ജൂലൈ 13

ജീവചരിത്രം, കവിതകൾ, ഗാനങ്ങൾ -യൂടൂബ് വീഡിയോ പ്രദർശനം എന്നിവ നടത്തി.

  • ചാന്ദ്രദിനാഘോഷം, ശാസ്ത്രരംഗം ഉദ്ഘാടനം ജൂലൈ 21 (google meet)

അമ്പിളി മാമനോടൊപ്പം - ശ്രീ എസ് ഒ രാജീവ് KSSP ജില്ലാ സെക്രട്ടറി - ക്ലാസ് എടുത്തു.

ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട പ്രസന്റേഷനുകൾ , വീഡിയോകൾ എന്നിവ പ്രദർശിപ്പിച്ചു.

ചിത്രരചന , പോസ്റ്റർ എന്നിവ തയ്യറാക്കുകയും ചില കുട്ടികൾ റോക്കറ്റ് നിർമ്മിക്കുകയും ചെയ്തു.

  • ഒളിംപിക്സ് ജൂലൈ 23

ഒളിംപിക്സ് വിശേഷങ്ങൾ ,ഉദ്ഘാടന ചടങ്ങുകൾ എന്നിവ പ്രദർശിപ്പിച്ചു

  • APJ അബ്ദുൽ കലാം അനുസ്മരണം ജൂലൈ 27

യൂടൂബ് വീഡിയോ പ്രദർശനം

കലാം വചനങ്ങൾ പ്രദർശനം

ആഗസ്റ്റ്

  • ആഗസ്റ്റ് 6 വെള്ളിയാഴ്ച്ച

ഹിരോഷിമാ ദിനം

ഹിരോഷിമാ ദിനത്തിന്റെ ഓഡിയോ ഗ്രൂപ്പുകളിൽ ഇട്ടു കൊടുത്തു.

  • ആഗസ്റ്റ് 15 ഞായറാഴ്ച്ച

സ്വാതന്ത്ര ദിനാഘോഷം

പ്രഥമാദ്ധ്യാപിക ശ്രീമതി. മേരി സൈബു സി എ രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി.

സ്വാതന്ത്രദിന പതിപ്പ്,

മഹത് വചനങ്ങൾ

ഓൺലൈൻ ക്വിസ് മത്സരം

ഗൂഗിൾ മീറ്റ്

ഓൺലൈൻ അസംബ്ലി

സന്ദേശം:ശ്രീ. സുനിൽ മാർക്കോസ്

  • മലക്കറി കിറ്റ് വിതരണം

ആഗസ്റ്റ് 18 ബുധനാഴ്ച്ച ഈ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഓണത്തിന് ശ്രീ.അജയ്കുമാർ സാറിന്റെ വകയായി മലക്കറി കിറ്റ് നൽകി.

  • ഓൺലൈൻ ഓണാഘോഷം "ശ്രാവണം2021”

ആഗസ്റ്റ് 19 വ്യാഴാഴ്ച്ച

ഉദ്ഘാടനം:ശ്രീ തോമസ് വഞ്ചിപ്പാലം(വാർഡ് കൗൺസിലർ)

ഓണസന്ദേശം:ശ്രീ.അജയഘോഷ് (Rtd.AEO Ranni sub district)

അത്തപൂക്കള മത്സരം

ഓണക്കളികൾ

ഓണപ്പാട്ട്

കലാപരിപാടികൾ

എല്ലാ കുട്ടികളും അവരുടെ രക്ഷകർത്താക്കൾക്കൊപ്പം പരിപാടിയിൽ സജീവമായി പങ്കെടുത്തു.

  • മക്കൾക്കൊപ്പം

ആഗസ്റ്റ് 30 തിങ്കളാഴ്ച്ച

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി നടത്തുന്ന മക്കൾക്കൊപ്പം പരിപാടി ടി സ്കൂളിൽ ആഗസ്റ്റ് 30 ന് നടന്നു. LP തലത്തിലും UP തലത്തിലും പ്രത്യേകമായാണ് പരിപാടി നടന്നത്.മക്കൾക്കൊപ്പം പരിപാടി ഏറ്റവും ഭംഗിയായി നടത്താൻ സാധിച്ചു. രക്ഷകർത്താക്കളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു.

സെപ്റ്റംബർ

  • ഗുരുവേ നമ: സെപ്റ്റംബർ 5

അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ ധാരാളം പരിപാടികൾ ആസൂത്രണം ചെയ്തു.കുട്ടികൾ അദ്ധ്യാപകർക്ക് വിലയേറിയ ഗുരുദക്ഷിണ നൽകി.

  • സെപ്റ്റംബർ 14 ചൊവ്വാഴ്ച്ച

ഹിന്ദി ദിനം യു പി കുട്ടികൾ പങ്കെടുത്തു.

  • സെപ്റ്റംബർ 16 വ്യാഴായ്ച

ഓസോൺ ദിനം

പോസ്റ്റർ തയ്യാറാക്കി

ചിത്രരചന നടത്തി

വീഡിയോ സ്കൂൾ ഗ്രൂപ്പിൽ ഇട്ടു

ക്വിസ് മത്സരം നടത്തി

  • പോഷൺ അഭിയാൻ

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ മാസം പോഷൺ മാസാചരണമായി ആചരിച്ചു. സ്കൂൾ തലത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ ക്ലാസദ്ധ്യാപകരും വാട്സ് ആപ്പ് ഗ്രുപ്പിലുടെ കുട്ടികൾക്ക് ടി മാസാചരണത്തിനെ കുറിച്ച് നിർദ്ദേശങ്ങൾ നൽകുകയും കുട്ടികളെല്ലാം വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു

ഇ – ക്വിസ്

അസംബ്ലി നടത്തി

പോഷൺമാസാചരണത്തിന്റെ ഭാഗമായി അദ്ധ്യാപകരുടെ വകയായി സ്കൂളിലെ എല്ലാ കുട്ടികൾക്കും പോഷക ആഹാരമായ മുട്ടയും,ഏത്തക്കയും വിതരണം ചെയ്തു.

  • ശാസ്ത്രരംഗം പ്രതിഭകൾക്കൊപ്പം

2021 സെപ്തംബർ 18 ശനിയാഴ്

സംസ്ഥാന ശാസ്ത്ര രംഗം സമിതിയുടെ നേതൃത്വത്തിൽ 2021 സെപ്തംബർ 18 ശനിയാഴ്ച 2 PM ന് നടക്കുന്ന ഒരു പരിപാടിയാണ് പ്രതിഭകൾക്കൊപ്പം.ഈ ശാസ്ത്ര വിദ്യാഭ്യാസ സംവാദസദസ്സ് ഉദ്ഘാടനം ചെയ്യുന്നത് പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ.എ. എസ് ആണ്. ശാസ്ത്ര ക്ലാസ്സ് നയിക്കുന്നത് LIGO ശാസ്ത്രജ്ഞനും ഗുരുത്വ ഭൗതിക ശാസ്ത്രജ്ഞനുമായ,മലയാളിയായ പ്രൊഫസർ അജിത്ത് പരമേശ്വരൻ ആണ്.. സംസ്ഥാന തലത്തിൽ ആയിരം പേർക്ക് പങ്കെടുക്കാവുന്ന Zoom മീറ്റിംഗ് ലൂടെയാണ് നടക്കുന്നത്.കുട്ടികൾക്ക് ലിങ്ക് ഗ്രൂപ്പിലൂടെ നൽകി.

ഒക്ടോബർ

  • ഒക്ടോബർ 2 ശനിയാഴ്ച്ച ഗാന്ധി ജയന്തി ദിനം

എല്ലാ അദ്ധ്യാപകരും ,രക്ഷിതാക്കളിൽ രണ്ടൂ പേരും സ്കൂളിലെത്തി സ്കൂളും പരിസരവും വ്യത്തിയാക്കി.കുട്ടികൾ അവരുടെ വീടിന്റെ പരിസരം വ്യത്തിയാക്കി.

  • ഒക്ടോബർ 5 ചൊവ്വാഴ്ച്ച വന്യജീവി വാരാഘോഷം

പ്രതിജ്ഞ ചൊല്ലി

ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് ISRO യു പി കുട്ടികൾക്കായി ഗൂഗിൾ മീറ്റ് ക്ലാസ് സംഘടിപ്പിച്ചു.യു പി കുട്ടികൾ പങ്കെടുത്തു.

  • ഒക്ടോബർ 8 വെള്ളിയാഴ്ച്ച

സ്കൂൾ സുരക്ഷ ക്ലബ്

സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ഇന്നേ ദിവസം ഗൂഗിൾ മീറ്റിലൂടെ സ്കൂൾ സുരക്ഷ ക്ലബ് കൂടി.അദ്ധ്യാപകർ ,കുട്ടികൾ ,രക്ഷിതാക്കൾ എന്നിവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സുരക്ഷ ബോധവത്ക്കരണ ക്ലാസ് നയിച്ചത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജിത മാഡം,ശ്രീ വിനോദ് പി എസ് CI Thiruvalla PS,ശ്രീ ശശിധരൻ പി എസ് ASO Fire Force Thiruvalla എന്നിവരാണ്. രക്ഷകർത്താക്കൾ എല്ലാവരും പങ്കെടുത്തു.രക്ഷകർത്താക്കൾ അവരുടെ ആശങ്കകൾ പങ്കുവെച്ചു.രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്രദമായ ക്ലാസായിരുന്നു.

  • ഒക്ടോബർ 9 ശനിയാഴ്ച്ച ലോക തപാൽദിനം

പോസ്റ്റർ തയ്യാറാക്കി

  • ഒക്ടോബർ 11 തിങ്കളാഴ്ച്ച അന്താരാക്ഷട്ര ബാലികാദിനം

കുറിപ്പ് തയ്യാറാക്കി

  • ഒക്ടോബർ 12 –20

സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി എല്ലാ സ്റ്റാഫും ക്ലാസ്റൂമെല്ലാം വ്യത്തിയാക്കി.തൊഴിലുറപ്പുകാർ സ്കൂൾ പരിസരം വ്യത്തിയാക്കി.

കുട്ടികളുടെ വിവരശേഖരണവും,സമ്മതപത്രവും തയ്യാറാക്കി.

  • ഒക്ടോബർ 15 വെള്ളിയാഴ്ച്ച

A P J അബ്ദുൾ കലാം ജന്മദിനം(ലോക വിദ്യാർത്ഥി ദിനം)

പതിപ്പ് തയ്യാറാക്കി

കുട്ടികൾ വീഡിയോ തയ്യാറാക്കി ഗ്രൂപ്പിൽ ഇട്ടു.

  • ഒക്ടോബർ 21 വ്യാഴാഴ്ച്ച

പി റ്റി എ മീറ്റിങ്ങ്

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പി റ്റി എ മീറ്റിങ്ങ് സ്കൂളിൽ വച്ച് നടന്നു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മീറ്റിങ്ങിൽ പങ്കെടുത്തു .രക്ഷകർത്താക്കൾക്കുടെ സംശങ്ങൾക്ക് മറുപടി നൽകി.എല്ലാ പിന്തുണയും നൽകി.രക്ഷകർത്താക്കളുടെ പങ്കാളിത്തം മികച്ചതായിരുന്നു.

സ്കൂളിൽ തയ്യാറാക്കിയ മാർഗ്ഗ നിർദ്ദേശങ്ങളുടെ ലഘുലേഖ എല്ലാ രക്ഷകർത്താക്കൾക്കും കൈമാറി.

  • നവംബർ 1 തിങ്കളാഴ്ച്ച

കോവിഡ് എന്ന മഹാമാരിക്കു ശേഷമുള്ള കുഞ്ഞുങ്ങളുടെ സ്കൂളിലേക്കുള്ള വരവിനെ ഹ്യദ്യമായി സ്വാഗതം ചെയ്തു.പ്രവേശനോത്സവം സമുചിതമായി നടത്തി. ഏകദേശം എല്ലാ കുട്ടികളും സ്കൂളിൽ എത്തി. കുട്ടികൾക്ക് മധുര പലഹാരം നൽകി സ്വീകരിച്ചു.കോവി‍ഡ് മാനദണ്ഡം പാലിച്ചാണ് കുട്ടികളെ സ്കൂളിൽ കയറ്റുന്നത്. കുട്ടികളും രക്ഷിതാക്കളും പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തിയിട്ടുണ്ട്. .

  • നവംബർ 7 സി വി രാമൻ ദിനം

അദ്ദേഹത്തെകുറിച്ചും,രാമൻ ഇഫക്ടിനെ കുറിച്ചും ഉള്ള വീ‍ഡിയോ ക്ലാസ് ഗ്രൂപ്പിൽ ഇട്ടു.

  • നവംബർ 12 വെള്ളിയാഴ്ച്ച പക്ഷി നിരീക്ഷണ ദിനം

വീഡിയോ അദ്ധ്യാപകർ ഗ്രുപ്പിൽ ഇട്ടു.

പക്ഷിപതിപ്പ് തയ്യാറാക്കി.

  • നവംബർ 14 ഞായറാഴ്ച്ച ശിശുദിനാഘോഷം

പ്രച്ഛന്നവേഷം

പ്രസംഗം

മഹത് വചനങ്ങൾ

ഓൺലൈൻ ക്വിസ് മത്സരം നടത്തി

ശാസ്ത്ര രംഗത്തിന്റെ സബ് ജില്ലാതല തത്സമയ മത്സരത്തിൽ ഈ സ്കൂളിൽ നിന്ന് ഏഴ് കുട്ടികൾ പങ്കെടുത്തു.

  • നവംബർ 26 വെള്ളിയാഴ്ച്ച ഭരണഘടനാ ദിനം

കുട്ടികൾ പോസ്റ്റർ തയ്യാറാക്കി

ഡിസംബർ

  • ഡിസംബർ 1 ബുധനാഴ്ച്ച ലോക എയ്ഡ്സ് ദിനം

വീഡിയോ പ്രദർശനം നടത്തി.

  • ഡിസംബർ 5 അന്താരാഷ്ട്ര മണ്ണ് ദിനം

മണ്ണ് സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് സന്ദേശം നൽകി.

  • ഡിസംബർ 6 അംബേദ്ക്കർ മഹാപരിനിർവാൺ ദിനം

കുറിപ്പ് തയ്യാറാക്കി ഗ്രൂപ്പിൽ നൽകി

  • ഡിസംബർ 10 വെള്ളിയാഴ്ച്ച ലോക മനുഷ്യാവകാശ ദിനം

ഡോക്യുമെന്ററി പ്രദർശനം, പതിപ്പ്

  • ഡിസംബർ 14 ചൊവ്വാഴ്ച്ച ഊർജ സംരക്ഷണ ദിനം

വീഡിയോ പ്രദർശനം നടത്തി

ബോധവത്ക്കരണ ക്ലാസ് നടത്തി

  • ഡിസംബർ 22 ബുധനാഴ്ച്ച ദേശീയ ഗണിതശാസ്ത്ര ദിനം

കുട്ടികളെ ഗണിതത്തെ കൂടുതൽ അറിയാനായി ചില പ്രവർത്തനങ്ങൾ നടത്തി.ഇതിനായി എൽ പി തലത്തിൽ ഉല്ലാസ ഗണിതവും ,യു പി തലത്തിൽ ഗണിതവിജയം എന്നിവയുടെ പ്രവർത്തനങ്ങൾ തെരഞ്ഞെടുത്തു.

  • ഡിസംബർ 23 വ്യാഴാഴ്ച്ച ക്രിസ്തുമസ് ആഘോഷം

കുട്ടികളും രക്ഷകർത്താക്കളും സജീവമായി പങ്കെടുത്തു.

  • ക്രിസ്തുമസ് മധുരം

ഈ സ്കൂളിലെ എല്ലാ കുട്ടികൾക്കും ക്രിസ്തുമസ് കേക്ക് ശ്രീമതി.ജിൻ‍സി ടീച്ചറാണ് നൽകിയത്.

  • ഡിസംബർ 30 വ്യാഴാഴ്ച്ച വിക്രം സാരാഭായി----- അമ്പതാം ചരമദിനം

ഈ ദിനത്തോടനുബന്ധിച്ച് ഒരു പള്ളി റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി മാറിയ കഥയുടെ യൂ ട്യൂബ് വീഡിയോ സ്കൂൾ ഗ്രൂപ്പിൽ ഇട്ടു കൊടുത്തു.

ജനുവരി

  • ജനുവരി 4 ചൊവ്വാഴ്ച്ച ലൂയി ബ്രയിൽ ദിനാചരണം

കുറിപ്പ് തയ്യാറാക്കി ഗ്രൂപ്പിൽ ഇട്ടു.

സ്കൂളിൽ അന്നേ ദിവസം ഉച്ചക്ക് അദ്ദേഹത്തെകുറിച്ചുള്ള വീഡിയോ പ്രദർശനം നടത്തി.

ക്വിസ് മത്സരം നടത്തി.

ശുചിത്വ മിഷന്റെ ഭാഗമായി കളക്ടേഴ്സ് & സ്കൂൾ പദ്ധതിയുടെ ഭാഗമായി ജനുവരി 5 ബുധനാഴ്ച്ച ഉച്ചക്ക് ശുചിത്വത്തെ പറ്റിയുള്ള വീഡിയോ പ്രദർശനം നടത്തി.

  • മികവതരണം

2021-22 അദ്ധ്യയനവർഷത്തെ മികവതരണം --

Flying Birds –Skill up English- An English Embellishment Program –എന്ന പേരിൽ നടത്തുവാൻ തീരുമാനിച്ചു.കുട്ടികൾക്ക് ‍ ഇംഗ്ലീഷ് അനായസേന സംസാരിക്കാനും ,വായിക്കാനും വേണ്ടിയാണ് ഈ പരിപാടി നടത്തുവാൻ തീരുമാനിച്ചത്. ഈ പരിപാടിയുടെ ഉദ്ഘാടനം ജനുവരി 7 വെള്ളിയാഴ്ച്ച ഉച്ചക്ക് നടന്നു.ഉദ്ഘാടന കർമ്മം നിർവഹിച്ചത് ശ്രീ.ഉല്ലാസ് പി സ്റ്റീഫൻ(SI of Police , Kottayam)ആണ്.അദ്ദേഹം കുട്ടികളുമായി ഇംഗ്ലീഷിൽ ആശയവിനിമയം നടത്തി.കുട്ടകൾക്ക് വളരെ പ്രയോജനപ്രദമായ ക്ലാസായിരുന്നു.എല്ലാ ദിവസവും കുട്ടികൾക്ക് ഈ പരിശീലന പരിപാടി നടത്തപ്പെടുന്നു.

  • ജനുവരി 10 തിങ്കളാഴ്ച്ച സ്കൂളിൽ BRC യുടെ നിർദ്ദേശമനുസരിച്ച് രാഷ്ട്രീയആവിഷ്കാർ ക്വിസ് മത്സരം നടന്നു‍.സ്കൂൾ തല വിജയിയായ ജെറിൻ റെജിമോന് സബ്ബ് ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
  • ജനുവരി 24 തിങ്കളാഴ്ച്ച ബാലികാദിനം

ബോധവത്ക്കരണ ക്ലാസ് നടത്തി

  • ജനുവരി 26 ബുധനാഴ്ച്ച റിപ്പബ്ലിക്ക്ദിനം

ശ്രീ അജയ്കുമാർ സർ രാവിലെ 9.00AM ന് ദേശീയ പതാക ഉയർത്തി.

കുട്ടികൾ വിവിധ പരിപാടികൾ google meet ലൂടെ അവതരിപ്പിച്ചു.

ഫെബ്രുവരി

  • ഫെബ്രുവരി 10 വ്യാഴാഴ്ച്ച എല്ലാ ക്ലാസിലും ക്ലാസ് പി ടി എ നടന്നു.
  • ഫെബ്രുവരി 21 തിങ്കളാഴ്ച്ച ലോക മാത്യഭാക്ഷാ ദിനം

പ്രതിജ്ഞ ---ശ്രീ അജയ്കുമാർ M K(സീനിയർ അസിസ്റ്റന്റ്)

ആശംസ—ശ്രീമതി മേരി സൈബു C A(പ്രഥമാദ്ധ്യാപിക)

ബിന്ദു മാഡം(BRC Coordinator)

പ്രസംഗം---സെബിൻ മാത്യു( Teachers Trainee Student)

ജീവചരിത്രകുറിപ്പ്---മ‍ഞ്ജു മറിയം (Teachers Trainee Student)

സന്ദേശം ---സേതു ലക്ഷ്മി (Teachers Trainee Student)

പോസ്റ്റർ രചന മത്സരം നടന്നു

  • ഫെബ്രുവരി 28തിങ്കളാഴ്ച ദേശീയ ശാസ്ത്രദിനം

ശാസ്ത ദിന അസംബ്ലി നടന്നു.

വീ‍ഡിയോ പ്രദർശനം(രാമൻ ഇഫക്ട്)

  • മാർച്ച് 8 വനിതാദിനം

വനിതാ ദിനത്തോടനുബന്ധിച്ച് സുകൂൾ പാചകതൊഴിലാളിയെ ആദരിച്ചു.

LSS,USS പരീക്ഷക്കുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.

പഠനവിടവ്

ഓൺലൈൻ പഠനത്തിനു ശേഷം സ്കൂളിൽ എത്തിയ കുട്ടികൾക്ക് വായനക്കും,ലേഖന പ്രവർത്തനങ്ങളിലും പ്രയാസമുള്ളതായി അദ്ധ്യാപകർക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.കുട്ടികളുടെ പഠനവിടവ് പരിഹരിക്കുന്നതിനായി എല്ലാ അദ്ധ്യയന ദിവസങ്ങളിലും ഉച്ചക്ക് 1.10 മുതൽ ഉള്ള സമയത്തു പ്രത്യേകപരിശീലനം നൽകാൻ തീരുമാനിച്ചു.ഇതിനായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ട്.ഈ പ്രവർത്തനം കുട്ടികൾ വളരെ പ്രയോജനം ചെയ്യുന്നുണ്ട്.