ജി.യു.പി.എസ് വടുതല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24347 (സംവാദം | സംഭാവനകൾ) (സ്കൂൾ ഗാർഡൻ ഫിഷ് ടാങ്ക് ഫോട്ടോ ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
       അക്കാദമികവും അല്ലാത്തതുമായ ഒട്ടേറെ പ്രവർത്തനങ്ങൾ വടുതല ഗവണ്മെന്റ് യു പി സ്കൂളിൽ സംഘടിക്കപ്പെടാറുണ്ട് . 9 .50 ന് സ്കൂൾ അസ്സംബ്ളിയോടെ അധ്യയനം ആരംഭിക്കുന്നു .ഓരോ ക്ലാസ്സിന്റെയും നേതൃത്വത്തിൽ നടക്കുന്ന അസ്സെംബ്ലിയിൽ ഈശ്വര പ്രാർത്ഥന ,പ്രതിജ്ഞ , വാർത്താവതരണം,ചിന്താവിഷയാവതരണം ,പുസ്തകപരിചയം ,ലഘുവ്യായാമം ,തുടങ്ങിയവ ഓരോ ദിവസവും വ്യത്യസ്ത ഭാഷകളിൽ അവതരിപ്പിക്കപ്പെടുന്നു .ഉച്ചഭക്ഷണമായി കുട്ടികൾക്ക് ചോറും രണ്ടുതരം കറികളും ഒന്നിടവിട്ട ദിവസങ്ങളിൽ മുട്ട, പാൽ, എന്നീ പോഷകാഹാരങ്ങളും നൽകിവരുന്നു .വൈകീട്ട് 4 മണി വരെയാണ് സാധാരണ അധ്യയനം നടക്കുന്നത്.വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് കുട്ടികളുടെ അഭിരുചികൾ വർധിപ്പിക്കാനുള്ള ടാലെന്റ്റ് ലാബ് സംഘടിപ്പിക്കാറുണ്ട് .
     അതാത് ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്.കുട്ടികൾക്കുള്ള കലാ -കായിക മത്സരങ്ങൾ ,ഓണം ക്രിസ്മസ് ,പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് . കഥകളി ,നാടൻപാട്ട് അവതരണം ,ഹ്രസ്വ ചിത്രം എന്നിവ കണ്ടാസ്വദിക്കാനുള്ള അവസരങ്ങൾ കുട്ടികൾക്ക് നൽകാറുണ്ട് . .ഓരോ വർഷങ്ങളിലും അധ്യാപകരുടെ നേതൃത്വത്തിൽ പഠനയാത്രകളും കുട്ടികൾക്കുള്ള 10 ദിവസത്തെ ക്യാമ്പും സംഘടിപ്പിക്കാറുണ്ട് .