എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദി 2021-2022
കോ ഓഡിനേറ്റർ : മായ കെപി (എച്ച് എസ്)
: വിന്ധ്യ പി (യു പി)
ഹൈസ്‍കൂൾ വിഭാഗം
കൺവീനർ : പാർത്ഥിവ് ടി പി എട്ട് സി
ജോ.കൺവീനർ : ബിലാൽ പി എൻ ഒമ്പത് ബി
യു പി വിഭാഗം
കൺവീനർ : അദ്വൈത് സി പ്രമോദ് ഏഴ് ബി
ജോ.കൺവീനർ : അജ്‍മൽഷാ വി എസ് ആറ് ബി
വായന വാരാചരണം2021ജൂൺ 19 ജൂൺ പത്തൊമ്പത് ശനിയാഴ്ച വായന ദിനാചരണത്തോടനുബന്ധിച്ച് ഈ വർഷത്തെ വിദ്യാരംഗം കലാ-സാഹിത്യ വേദിയുടെ ഉദ്ഘാടനവും ഓൺലൈനായി നടത്തി.പ്രസിദ്ധ സിനിമ-സീരിയൽ താരവും മിമിക്രി കലാകാരനുമായ സാജൻ പള്ളുരുത്തിയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.സ്‍കൂൾ മാനേജർ ശശിധരൻ,ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവി എന്നിവർ ആശംസകൾ അർപ്പിച്ചു.ഇതോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കഥാവതരണം, കവിതാലാപനം,ആസ്വാദനകുറിപ്പ്,നാടൻപാട്ട് ,ചിത്രരചന,പുസ്തക പരിചയം എന്നിങ്ങനെ വിവിധ പരിപാടികൾ ഓരോ ദിവസങ്ങളിലായി ഓൺലൈൻ ആയി ക്ളാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന രീതിയിലായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്.