സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15801 (സംവാദം | സംഭാവനകൾ) (പ്രവൃത്തനങ്ങൾ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതം രസകരവും ആസ്വാദ്യകരവും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിതക്ലബ്ബ് ആരംഭിച്ചത് . ഗണിത ക്ലബ്ബ് എന്ന ആശയത്തിൽ ഗണിത പരിഹാര പഠന ക്ലാസ്സായി മാറാതിരിക്കാൻ ഇതിന്റെ നേതൃത്വത്തിലുള്ള അധ്യാപകർ നന്നായി ശ്രദ്ധിക്കുന്നുണ്ട് .ഗണിതത്തോട് താല്പര്യമുള്ള കുഞ്ഞുങ്ങളാണ് ഇതിലെ അംഗങ്ങൾ .എല്ലാമാസവും രണ്ടാം വെള്ളിയാഴ്ച 3 മണിക്കാണ്ക്ലബ്ബിൻറെ യോഗം നടക്കുന്നത്. രസകരമായ തുo വളരെ ലളിതവുമായ വിവിധ ഗണിത ഗെയിമുകൾ , പസിലുകൾ , പാറ്റേണുകൾ  നിർമ്മിക്കുക ,ജാമിതീയ രൂപങ്ങൾ സൃഷ്ടിക്കാൻഒറിഗാമി ഉപയോഗിക്കുക, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ മാത്സ് ക്ലബ്ബിലെ പ്രധാന പ്രവർത്തനങ്ങളാണ്.കൂടാതെ ഗണിതത്തിലെ വിദഗ്ധരെ പരിചയപ്പെടുത്തുക, പ്രധാനപ്പെട്ട ദിനാചരണങ്ങൾ ആഘോഷിക്കുക ,വിവിധ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുക, തുടങ്ങിയവയും സംഘടിപ്പിക്കാറുണ്ട്.

എല്ലാദിവസവും maths കോർണർ ബോക്സിൽ പസിലുകളുടെ ഉത്തരം എഴുതി ഇടാനും ഉച്ചനേരത്ത് ഇടവേളകളിൽ വിജയിയെ പ്രഖ്യാപിക്കുകയും പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്യാറുണ്ട് വളരെ മനോഹരമായ പ്രവർത്തിക്കുന്ന ഒരു ക്ലബാണ് മാത്സ് ക്ലബ് വിദ്യാർഥികളുടെ താൽപര്യം മുൻനിർത്തിയാണ് ക്ലബ്ബിൻറെ ഷെഡ്യൂളുകൾ പ്രവർത്തിക്കുന്നത്.