സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/സയൻസ് ക്ലബ്ബ്
സയൻസ് ഇഷ്ടവിഷയമായ കുഞ്ഞുങ്ങൾ സയൻസ് ക്ലബിൽ അംഗങ്ങൾ ആക്കുകയും അവരിൽ നിന്നും സെക്രട്ടറി, ക്യാ ഷർ തുടങ്ങിയവരെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഒരു വർഷത്തെ മുഴുവൻ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുകയും ഏതെല്ലാം തീയതികളിൽ ഏതു സമയത്ത് ഓരോ പ്രവർത്തനവും നടത്താം എന്ന് തീരുമാനിക്കുകയും കുട്ടികളെ ഗ്രൂപ്പായി തിരിച്ച് ഓരോ പ്രവർത്തനങ്ങളും നടപ്പിലാക്കാനുള്ള നേതൃത്വം നൽകുകയും ചെയ്യുന്നു .സയൻസ് ക്ലബ് അംഗങ്ങൾ പ്രധാനമായും ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ പുതിയ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുക ശാസ്ത്രജ്ഞൻമാരുടെ ചരിത്രങ്ങൾ അവതരിപ്പിക്കുക, പരീക്ഷണങ്ങൾ നടത്തുക, സ്കൂൾ പരിസരത്തുള്ള സസ്യങ്ങളെ പരിചയപ്പെടുത്തുക, ക്വിസ് മത്സരങ്ങൾ , ദിനാചരണങ്ങൾ ,വീഡിയോ പ്രദർശനം, സെമിനാറുകൾ എന്നിവയാണ്.