സെന്റ് റാഫേൽസ് സി.ജി.എച്ച്.എസ്. ഒല്ലൂർ / ജൂനിയ൪റെഡ്കോസ്.
ദൃശ്യരൂപം
ഒല്ലീര്‍ സെന്റ് റാഫേല്‍സ് സ്കൂളില്‍ 2013-മുതല്‍ ജൂനിയര്‍ റെഡ് ക്രോസ് സംഘടന പ്രവര്‍ത്തനമാരംഭിച്ചു. കുട്ടികള്‍ ഉള്‍പ്പെട്ട ഒരു യൂണിറ്റാണ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക , സേവന സന്നദ്ധയുള്ള തലമുറയെ വാര്‍ത്തെടുയക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നീ മഹത്തായ ആദര്‍ശങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് ജൂനിയര്‍ റെഡ് ക്രോസ് കാഴ്ചവെയ്ക്കുന്നത്.
ആതുരസേവനം , മാതൃ ശിശു സംരക്ഷണം , രക്തസംഭരണം , രക്ത ദാനം , കുടുംബക്ഷേമം , കുടുംബ സന്ദര്‍ശനം എന്നീ പ്രവര്‍ത്തനങ്ങള്‍ സെന്റ് റാഫേല്‍സിലെ ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ നടക്കുന്നു.
റെഡ് ക്രോസ് കേഡറ്റുകള്‍ വസ്ത്രശേഖരണം നടത്തുകയും അത് പാവപ്പെട്ടവരുടെ ഇടയില്‍ വിതരണം നടത്തുകയും ചെയ്തു. ഈ വര്‍ഷം തന്നെ അത്താണി പീസ് ഹോം, അഞ്ചേരിയിലെ നിര്‍മ്മല്‍ വൃദ്ധസദനം, മരിയാപുരം നിര്‍മ്മല ഭവന്‍ എന്നീ വിഭവങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ അന്തേവാസികള്‍ക്കൊപ്പം കുറേ സമയം ചെലവഴിക്കുകയും അവര്‍ക്ക് വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ നല്കുകയും ചെയ്തു. കാരുണ്യം അര്‍ഹിക്കുന്നവരും അവശരും നിരാലംബരായവര്‍ക്കും എന്നും ആശ്രയമൊരുക്കാനായി ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുകള്‍ തയ്യാറായിരിക്കുന്നു.