കൂടുതൽ വായിക്കുക/സെന്റ്.മേരീസ്.എൽ.പി.സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

പ്രവേശനോത്സവം വളരെ മനോഹരമായി നടത്തി. അധ്യാപകരും മാതാപിതാക്കളുടെ പ്രതിനിധികളും വിദ്യാലയത്തിലെത്തി ഒരുക്കങ്ങൾ നടത്തി. ഈ വർഷം കുട്ടികൾ മാതാപിതാക്കൾക്കൊപ്പം വീടുകളിലായിരുന്നുകൊണ്ട് പ്രവേശനോത്സവത്തിൽ പങ്കെടുത്തു. വീടുകൾ അലങ്കരിച്ച് ദീപം തെളിക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്തിരുന്നു. വിദ്യാലയത്തിൽ ലോക്കൽ മാനേജർ സി.പവിത്ര നിലവിളക്ക് തെളിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അതേസമയം വീടുകളിൽ കുട്ടികളും മാതാപിതാക്കളും ചേർന്ന് തിരിതെളിച്ചു. എ.എൽ.എ റോജി എം.ജോൺ, വാർഡ് മെമ്പർ സൗമിനി അശോകൻ, പഞ്ചായത്ത് പ്രസിഡന്റ് അൽഫോൺസ ഷാജൻ, പ്രധാനധ്യാപിക സി.എൽസ ഗ്രെയ്സ്, പി.ടി.എ പ്രസിഡന്റ് ജോയി പി.ഡി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വീടുകളിൽ മാതാപിതാക്കൾ കുട്ടികൾക്ക് പൂക്കളും മധുരവും നല്കി കുട്ടികളുടെ ആദ്യദിനം അവിസ്മരീയമാക്കി.

പരിസ്ഥിതിദിനം

വിദ്യാലയത്തിൽ പ്രധാനധ്യാപിക സി.എൽസ ഗ്രെയ്സ് വൃക്ഷത്തൈ നട്ടു. കുട്ടികൾ അവരവരുടെ വീടിന്റെ തൊടികളിൽ വൃക്ഷത്തൈ നട്ടു. വീഡിയോ, ഫോട്ടോ ഇവ അധ്യാപകരുടെ ഫോണിൽ അയച്ചുകൊടുത്തു. പരിസ്ഥിതി സന്ദേശം അധ്യാപക പ്രതിനിധി സി.ജൂലിയ കുട്ടികളുടെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികളുടെ ഗ്രൂപ്പിൽ പങ്കുവച്ചു.

വായനാദിനം

വായനാദിനത്തോടനുബന്ധിച്ചുള്ള അധ്യാപകപ്രതിനിധിയുടെ സന്ദേശം സി.ജൂഡിറ്റ് നല്കി. വീഡിയോ കുട്ടികൾക്ക് അയച്ചുകൊടുത്തു. ജൂൺ 19 മുതൽ 23 വരെ വായനാവാരമായി ആഘോഷിച്ചു. ജൂൺ 20 ന് വീടുകളിൽ കുട്ടികൾ വായനാമൂല നിർമ്മിച്ചു. ജൂൺ 21 ന് 3, 4 ക്ലാസ്സുകളിലെ കുട്ടികൾ കവിപരിചയവും 1, 2 ക്ലാസ്സുകളിൽ കഥപറയലും മത്സരം നടത്തി. ജൂൺ 22 ന് വായനാമത്സരമായിരുന്നു. ജൂൺ 23 ന് വായനാദിനത്തോടനുബന്ധിച്ചുള്ള കൊളാഷ് നിർമാണമുണ്ടായിരുന്നു. കുട്ടികൾ മത്സരങ്ങളിൽ ഉത്സാഹപൂർവ്വം പങ്കെടുത്തു.

ചാന്ദ്രാദിനം

ഈ ദിനത്തിൻറെ സന്ദേശം കുട്ടികൾക്ക് നല്കിയത് അധ്യാപക പ്രതിനിധി സി.അന്ന മരിയയാണ്. വീഡിയോ കുട്ടികൾക്ക് അയച്ചുകൊടുത്തു. ചാന്ദ്രാദിനത്തോടമുബന്ധിച്ച് ക്ലാസ്സ് 1,2 കുട്ടികൾക്ക് റോക്കറ്റ് നിർമാണൺ, ചിത്രപ്രദർശനം എന്നീ മത്സരങ്ങളും 3, 4 കുട്ടികൾക്ക് പ്രസംഗം, ക്വിസ്സ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളിൽ നിന്നും നല്ല പങ്കാളിത്തമുണ്ടായിരുന്നു.

ഗ്രാ