സെന്റ് റാഫേൽസ് സി.ജി.എച്ച്.എസ്. ഒല്ലൂർ / വിദ്യാരംഗം കലാ സാഹിത്യ വേദി

13:36, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22063 (സംവാദം | സംഭാവനകൾ) ('ഒല്ലൂര്‍ സെന്റ് റാഫേല്‍സ് സി. ജി. എച്ച്. എസ്.എസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒല്ലൂര്‍ സെന്റ് റാഫേല്‍സ് സി. ജി. എച്ച്. എസ്.എസില്‍ വിദ്യാരംഗം കലാസാഹിത്യവേദി , കുട്ടികളില്‍ ഒളിഞ്ഞു കിടക്കുന്ന‌ കലാ സാഹിത്യ വാസനകളെ വളര്‍ത്തിക്കൊണ്ട് വരുന്നതിന് പരിശ്രമിക്കുന്നു.

                                                      ജൂണ്‍ ആദ്യവാരത്തില്‍ തന്നെ യോഗം ചേര്‍ന്ന് ഒാരോ ഡിവിഷനിലേയും  ലീഡര്‍മാരേയും വിദ്യാലയ പ്രവര്‍ത്തന സമിതിയേയും തെരഞ്ഞെടുക്കുന്നു. തുടര്‍ന്ന് വരുന്ന ആഴ്ചകളിലെ 

സര്‍ഗവേളയുടെ പിരീഡീല്‍ കഥാ, കവിത, കാവ്യാലാപനം , ചിത്രരചന , നാടക രചന, അഭിനയം , പുസ്തകചര്‍ച്ച, മുതലായവ ക്ലാസ്സ് ടീച്ചര്‍മാരുടെ നേതൃത്വത്തില്‍ നടത്തി, ക്ലാസ്സില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നു കുട്ടികളെ സ്കൂള്‍ തല മത്സരങ്ങള്‍ക്കായി ഒരുക്കുന്നു. സ്കൂള്‍തല ശില്‍പശാലയില്‍ കൗണ്‍സിലര്‍, പി. ടി. എ. അംഗങ്ങള്‍ എന്നിവരുടെ സഹകരണം ലഭ്യമാക്കുന്നു. സ്കൂള്‍തല ശില്‍പശാലയില്‍ വിജയിക്കുന്ന കുട്ടികലെ ഉപജില്ല, ശില്‍പശാലയിലും മത്സരങ്ങളിലും പങ്കെടുക്കുന്നു. ഉപജില്ലാ ശില്‍ുശാലയില്‍ സമ്മാനര്‍ഹരാകുന്ന കുട്ടികളെ ജില്ലാതലത്തില്‍ നടക്കുന്ന സഹവാസക്യാമ്പില്‍ പങ്കെടുക്കാറുണ്ട്.

                                                    വിദ്യാലയത്തില്‍ നടത്തുന്ന ശില്‍പശാലയില്‍ നിന്ന് ലഭിക്കുന്ന രചനകളും ചിത്രങ്ങളും ഉപയോഗിച്ച് ഹൈസ്കൂള്‍ , യു. പി . തലത്തില്‍ കൈയ്യുഴുത്ത് മാസികകള്‍  തയ്യാറാക്കുന്നു. ഉപജില്ലാ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള രജിസ്ട്രേഷന്‍ ഫീസും യഥാസമയം നല്കുന്നു. കുട്ടികളുടെ കലാ സാഹിത്യ അഭിരുചികള്‍ കണ്ടറിഞ്ഞ് വികസിപ്പിക്കുന്നതിന് വിദ്യാരംഗം  കണ്‍വീനര്‍മാരും പ്രവര്‍ത്തന സമിതിയംഗങ്ങളും പരിശ്രമിച്ചു വരുന്നു.