ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/ശുചിത്വം സംസ്കാരവും ശീലവുമായി വളർത്തിയെടുക്കണം

ശുചിത്വം സംസ്കാരവും ശീലവുമായി വളർത്തിയെടുക്കണം

ശുചിത്വം സംസ്കാരവും ശീലവുമായി വളർത്തിയെടുക്കണം

ശുചിത്വം ഒരു സംസ്കാരമാണ്. ഒരു പ്രദേശത്തെ ആവാസ വ്യവസ്ഥ നിലനിർത്തേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെ കടമയാണ്.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പ്രധാനമാണ്. വ്യക്തി ശുചിത്വം പാലിക്കുന്നവരിൽ പകർച്ചവ്യാധികൾ താരതമ്യേന കുറവായിരിക്കും. പരിസര ശുചിത്വത്തിനും പൊതുസ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിനും വേണ്ട ശ്രദ്ധ ആരും ചെലുത്താറില്ല.ഇത് കൊതുകുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിന് ഇടയാക്കും. കേരളം പോലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.

ആഹാര അവശിഷ്ടങ്ങളും ഉപയോഗശൂന്യമായ വസ്തുതക്കളും മറവു ചെയ്യുന്നതിന് വീടുകളിൽ വേണ്ടത്ര സജ്ജീകരണങ്ങൾ ഇല്ല.പ്ലാസ്റ്റിക്ക് വസ്തുക്കൾ വലിച്ചെറിയുന്നത് നമ്മുടെ പരിസരത്തും മറ്റും മലിന ജലം കെട്ടിക്കിടക്കുന്നതിനും പല തരം രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. പകർച്ചവ്യാധികൾ മിക്കതും കൊതുകുകളിലൂടെ പകരുന്നതിനാൽ കൊതുകുകളുടെ വ്യാപനം തടയണം.

മഞ്ഞപ്പിത്തം, എലിപ്പനി, ഡങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങൾ ഇന്ന് നമ്മുടെ പ്രദേശത്ത് പിടിപെടുന്നു. വ്യക്തികൾ സ്വയം പാലിക്കേണ്ട ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികൾ ഒഴിവാക്കാൻ കഴിയും. കൂടെക്കൂടെ നന്നായി വേണ്ടവണ്ണം കൈകൾ കഴുകിയാൽ വയറിളക്ക രോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ തുടങ്ങി കൊറോണ, സാർസ് വരെ ഒഴിവാക്കാം.

ശുചിത്വം ഒരു സംസ്കാരവും ശീലവുമായി വളർത്തിയെടുക്കുന്നതിന് പാഠ്യപദ്ധതിയുടെ ഭാഗമായി സ്കൂളിൽത്തന്നെ പരിശീലനം നൽകണം.ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ ജനങ്ങൾക്ക് ബോധവൽക്കരണം നടത്തണം. മനുഷ്യൻ്റെ ശോഭനമായ ഭാവിക്കുവേണ്ടി മാത്രമല്ല മനുഷ്യകുലത്തിൻ്റെ നിലനിൽപ്പിനും വേണ്ടി ശുചിത്വം സംസ്കാരവും ശീലവുമായി വളർത്തിയെടുക്കണം.

തീർത്ഥ എൻ. രാജ്.
3 എ ഗവൺമെൻ്റെ് യു.പി. സ്കൂൾ കോട്ടയ്ക്കുപുറം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 14/ 03/ 2022 >> രചനാവിഭാഗം - ലേഖനം