ജി യു പി സ്ക്കൂൾ പുറച്ചേരി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇക്കോ ക്ലബ്ബ്

ജൂൺ 5 പരിസ്ഥിതി ദിനാചരണ വുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോടെയാണ് ഈ വർഷത്തെ ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചത് .മുഴുവൻ കുട്ടികളെയും പങ്കാളികളാക്കിയുള്ള പ്രവർത്തനങ്ങൾ നടത്താൻ പറ്റാത്ത സാഹചര്യത്തിൽ ക്ലബ്ബ് അംഗങ്ങളിൽ 15 കുട്ടികളെ സ്കൂളിൽ വരുത്തുകയും അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ ചാമ്പ ,നെല്ലി, പേര, മാവ്, പ്ലാവ്  ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. മുഴുവൻ കുട്ടികളോടും വീട്ടിൽ വിവിധ വൃക്ഷത്തൈകൾ കൾ നട്ടുപിടിപ്പിക്കാൻ നിർദേശിച്ചു.ഇതിൻറെ പരിചരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും നൽകി. അധ്യാപകരും തെരഞ്ഞെടുത്ത ഇക്കോ ക്ലബ് അംഗങ്ങളും ചേർന്ന് സ്കൂൾ ഉദ്യാനം, ഔഷധത്തോട്ടം എന്നിവയുടെ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ രക്ഷിതാക്കളുടെ ശിൽപ്പശാലയിലൂടെ നിർമ്മിക്കപ്പെട്ട ചകിരി ത്തൊണ്ട് കൊണ്ടുള്ള ചട്ടികൾ  ഉപയോഗിച്ച് ഹാങ്ങിങ് ഗാർഡൻ , ഫാഷൻഫ്രൂട്ട് ജൈവ പന്തൽ എന്നിവ തയ്യാറാക്കി. ക്ലബ്ബ് നേതൃത്വത്തിൽ അതിലേക്ക് ആവശ്യമായ ചെടികൾ,  അവയുടെ പരിചരണത്തിന് ആവശ്യമായ വളങ്ങൾ, കാർഷികോപകരണങ്ങൾ എന്നിവ വാങ്ങുകയും ചെയ്തു. ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നിലവിലുള്ള ഔഷധ ഉദ്യാനം വിപുലീകരിച്ചു. പുതിയ ചിട്ടികൾ വാങ്ങുകയും ബോർഡുകൾ സ്ഥാപിച്ചു മെച്ചപ്പെടുത്തുകയും ചെയ്തു.  ചട്ടികൾ പെയിൻറ് അടിച്ചു കൂടുതൽ ആകർഷകമാക്കി.  ഡിസംബർ 3 മലിനീകരണ നിയന്ത്രണ ദിനത്തിൽ അധ്യാപകരും കുട്ടികളും സ്കൂൾ പരിസരം ശുചിയാക്കി .സ്കൂൾ പരിസരത്തിലെ  ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച്സംസ്കരിച്ചു.

സയൻസ് ക്ലബ്ബ്

    കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനായി ജയശ്രീ ടീച്ചർ കൺവീനറായി സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. കോവിഡ് കാലത്ത് കുട്ടികൾ സ്വന്തം വീട്ടിൽ ഒരു ലബോറട്ടറി സജ്ജീകരിച്ചു കൊണ്ടാണ് സയൻസ്  ക്ലബ്  പ്രവർത്തനങ്ങൾ ആരംഭിച്ചത്. വീട്ടിലെ ലബോറട്ടറി വിപുലീകരിക്കുന്നതിനായി കുട്ടികൾക്ക് എസ് കെ യുടെ നേതൃത്വത്തിൽ പഠനസാമഗ്രികൾ വിതരണം ചെയ്തു. ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായിസ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് കൊണ്ട് 150 ഓളം ലഘു പരീക്ഷണങ്ങൾ സംഘടിപ്പിച്ചു.