ജി.എൽ.പി.എസ് തൂവ്വൂർ/നാടോടി വിജ്ഞാനകോശം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലുള്ള ഒരു ഗ്രാമമാണ് തുവ്വൂർ. ജില്ലാ ആസ്ഥാനത്തു നിന്ന് 30 കിലോമീറ്റർ കിഴക്കു ഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വണ്ടൂർ ബ്ലോക്ക് പരിധിയിൽ വരുന്ന തുവ്വൂർ പഞ്ചായത്തിൻറെ ആസ്ഥാനവും ഇവിടെയാണ്. 1962-ൽ തുവ്വൂർ പഞ്ചായത്ത് രൂപീകരിച്ചു.പഴയ ഏറനാട് താലൂക്കിലെ തുവയൂർ എന്ന സ്ഥലമാണ് തുവ്വൂർ ആയി മാറിയതെന്നാണ് പറയപ്പെടുന്നത്.
നാട്ടിലെ ചില പ്രയോഗങ്ങൾ
മട്ടം (അവസ്ഥ
ഇച്ചു (എനിക്ക്)
ഓന് (അവന് )
ഓള് (അവൾ )
ട്ടിലെ (കേട്ടില്ലേ )
പ യ്ച്ചുക (വിശക്കുക)
ഇച്ചും (എനിക്കും)
നിരീക്കുക (വിചാരിക്കുക)
ചങ്ക് (കഴുത്തു)
ബെയ്ച്ചുക (കഴിക്കുക)
പുഗ്ഗ് (പൂവ് )
മുടുക ( മുട്ട )
കൈച്ചുക (അഴിക്കുക )
ബെരുത്തം ( വേദന )
തീമെ ഇടുക ( അടുപ്പത്തു വക്കുക )
പാത്തുക ( മൂത്രം ഒഴിക്കുക )
തനതു കലാരൂപങ്ങളും ആചാരങ്ങളും
ജനകീയ അയ്യപ്പൻ വിളക്ക്
എല്ലാ വർഷവും ഹിന്ദു ക്രിസ്ത്യൻ മുസ്‌ലിം വിഭാഗങ്ങളിലുള്ള ആളുകൾക്കു പങ്കെടുക്കാവുന്ന ജനകീയ അയ്യപ്പൻവിളക്ക് സംഘടിപ്പിക്കുന്നു.മൂന്നു മതങ്ങളുടെയും തനതു കലാരൂപങ്ങൾ ഇവിടെ അവതരിപ്പിക്കാറുണ്ട്.ഇത് തുവ്വൂരിന്റെമാത്രം പ്രത്യേകത ആണ്.
കളമെഴുത്ത്
എല്ലാ വർഷവും തുവ്വൂർ വേട്ടക്കാരൻ ക്ഷേത്രത്തിൽ നടത്തുന്ന കളമെഴുത്ത് പാട്ടു ഏറെ പ്രശസ്തമാണ് .അഞ്ചു നിറത്തിലുള്ള പൊടികൾകൊണ്ട് നിലത്ത് ദേവതകളുടെ കളം എഴുതുന്നതാണ് കളമെഴുത്ത്. പ്രകൃതിയിൽ നിന്നു കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് വിവിധ നിറങ്ങളുള്ള പൊടികൾ തയ്യാറാക്കുന്നത്.
മാപ്പിളപ്പാട്ട്
നാണിയാപ്പ എന്ന മാപ്പിളപ്പാട്ടു കലാകാരൻ ഹാർമോണിയം വായിച്ചു പാടിയിരുന്ന മാപ്പിളപ്പാട്ടുകൾ ഒരു കാലത്തു ഈനാട്ടിലെ ജനങ്ങളുടെ അഭിമാനവും ആഹ്ലാദവും ആയിരുന്നു.ഇന്ന് അദ്ദേഹം ഈ ലോകം വിട്ടു പിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകൾ ഇവിടുത്തെ ജനങ്ങളിലൂടെ ജീവിക്കുന്നു.
അതിരുകൾ
- കിഴക്ക് - കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്
- തെക്ക് - എടപ്പറ്റ, കരുവാരകുണ്ട് ഗ്രാമപഞ്ചായത്തുകൾ
- വടക്ക് - കാളികാവ് ഗ്രാമപഞ്ചായത്ത്