ആർ. എച്ച്. എസ്സ്. തുമ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rhs (സംവാദം | സംഭാവനകൾ)
ആർ. എച്ച്. എസ്സ്. തുമ്പൂർ
വിലാസം
തുമ്പൂര്‍

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-2016Rhs




വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭാരതം സ്വതന്ത്രയാകുന്നതിനും മുന്‍പ് തുമ്പൂര്‍, കൊറ്റനെല്ലൂര്‍, കടുപ്പശ്ശേരി, പുത്തന്‍‌ചിറ ഗ്രാമങ്ങളിലുള്ള ഏതാനും സുമനസ്സുകള്‍ അവരുടെ ഗ്രാമത്തില്‍ ഒരു ഹൈസ്കൂള്‍ വേണം എന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. 1940 –ല്‍ തുമ്പുരില്‍ ഒരു മിഡില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടായിരുന്നു. ആ സ്കൂളിനോടു ചേർന്ന് 1946 ല്‍ ആണ്‌ റൂറല്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എട്ടാം ക്ലാസ് ആരംഭിച്ചപ്പോള്‍ പ്രഥമ ബാച്ചില്‍ പ്രവേശനം നേടിയ കുട്ടികള്‍ കുറേ പേര്‍ പതിനേഴ്‌ പത്തൊമ്പത് വയസ്സിനിടയിലുള്ളവരായിരുന്നു. യു.പി. വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ന്ന് പഠിക്കാന്‍ കഴിയാതിരുന്നവരായിരുന്നു അവരില്‍ അധികം പേരും. 1948 ല്‍ ആണ് ഈ സ്കൂള്‍ ഒരു പരിപൂർണ്ണ ഹൈസ്കൂള്‍ ആയി ഉയർന്നത്. ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് 1949 ല്‍ പുറത്തിറങ്ങി. 93 ശതമാനം ആയിരുന്നു അന്നത്തെ വിജയം. ഭൂരിഭാഗം കുട്ടികൾക്കും 60 ശതമാനത്തില്‍ അധികം മാർക്കുണ്ടായിരുന്നു. ഒരു സ്കൂളിൻെറ മഹത്വത്തിനു മാനദണ്ഡം അവിടത്തെ പൂര്‍വവിദ്യാര്ത്ഥികള്‍ ആണെങ്കില്‍ അക്കാര്യത്തിലും ഈ സ്ഥാപനം ഒട്ടും പിന്നിലല്ല. ഇവിടെ നിന്നും സമൂഹത്തിൻെറ വിവിധ തലങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നവരില്‍ പ്രധാനികള്‍ ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ്‌ പഴയാറ്റില്‍, പ്രൊ. പി. സി തോമസ്‌, നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സന്‍, ഇരിങ്ങാലക്കുട ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റിട്ടയേർഡ് പ്രിന്‍സിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂര്‍ ലോഹിതാക്ഷന്‍ എന്നിവര്‍. 1949 ല്‍ എസ്.എസ്.എല്‍.സി. ആദ്യ ബാച്ച് പുറത്തിറങ്ങിയപ്പോള്‍

ശ്രീ.എന്‍. എസ്.സൂര്യനാരായണ അയ്യര്‍ ആയിരുന്നു പ്രധാനാധ്യാപകന്‍

സ്കൂളിൻെറ പരിസര പ്രദേശത്തിനും സ്കൂള്‍ കെട്ടിടത്തിനും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ല. എന്നാല്‍ സ്കൂളിൻെറ വിജയ ശതമാനത്തില്‍ വലിയ കുതിച്ചുചാട്ടം തന്നെയുണ്ടായി. 2000 ത്തിനു ശേഷം തുടർച്ചയായി എന്നോണം 100% വിജയം കൈവരിച്ച്, വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഏറ്റവും നല്ല സ്കൂളിനുള്ള ട്രോഫി നേടാന്‍ കഴിയുന്നുണ്ട്. സ്കൂളിൻെറ എല്ലാവിധ ഉയർച്ചക്കും വളർച്ചക്കും കൂടെനിന്ന്‍ സ്കൂള്‍ മാനേജ്മെൻറ് പ്രവർത്തിക്കുന്നു. ശ്രീ. എ. കെ മനോഹരന്‍ ആണ് ഇപ്പോള്‍ സ്കൂള്‍ മാനേജര്‍. അദ്ദേഹത്തിൻെറ പരിപൂർണമായ സഹകരണവും പിന്തുണയും സ്കൂളിനുണ്ട്. വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്ന പി. ടി. എ സ്കൂളിൻെറ മുതൽകൂട്ടാണ്. അക്കാദമികം, കലാകായികം, ദിനാചരണങ്ങള്‍, പഠനയാത്ര, മറ്റു ആഘോഷദിനങ്ങളിലെല്ലാം പി. ടി. എ. യുടെ സാന്നിധ്യവും സഹായസഹകരണങ്ങളും ഉണ്ട്. ഇപ്പോള്‍ പി. ടി. എ. പ്രസിഡണ്ട് ശ്രീ. എം. വി ജോണ്‍സണ്‍ ആണ്. മാതൃസംഘം പ്രസിഡണ്ട് ശ്രീമതി. ലതി മനോജ്‌ ആണ്. ഇപ്പോള്‍ പ്രധാനാധ്യാപിക ശ്രീമതി. പി. പി. ശ്രീദേവിയാണ്. മുഴുവന്‍ സ്റ്റാഫ്‌ അംഗങ്ങളുടെയും സഹകരണത്തോടെ സ്കൂള്‍ നല്ല നിലയില്‍ പ്രവര്ത്തി്ച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു.മുൻ എം.എൽ.എ അഡ്വ.തോമസ് ഉണ്ണിയാടൻ സമ്മാനമായി നൽകിയ Intractive white board system ഉള്ള സ്മാർട്ട് ക്ലാസ്സ് റൂം ഈ വിദ്യാലയത്തിലുണ്ട്.വിദ്യാർത്ഥികളുടെ കലാ കായിക അഭിരുചി വികസനത്തിനും,സ്ക്കൂൾ എക്സിബിഷനുകൾ സംഘടിപ്പിക്കുന്നതിനും വിദ്യാർത്ഥി സംഗമങ്ങൾക്കുമായി പ്രയോജനപ്പെടുത്താവുന്ന വിശാലമായ ഓഡിറ്റോറിയം ഉണ്ട്.പൂർവ വിദ്യാർത്ഥിയായ പ്രൊ.പി.സി.തോമസ് ആണ് ഈ ഓഡിറ്റോറിയം ഞങ്ങൾക്ക് നൽകിയത്.മാത്രമല്ല വിദ്യാർത്ഥികളുടെ യാത്ര സൌകര്യത്തിനായി സ്ക്കൂൾ ബസ്സും ഏർപ്പെടുത്തിയീട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

ശ്രീ.എന്‍. എസ്.സൂര്യനാരായണ അയ്യര്‍, ശ്രീമതി.ഇ.കെ. റോസി, ശ്രീ.കെ. സുബ്ബയ്യനായിടു, ആൻറണി.ഇ.കെ, റപ്പായി.കെ.വി, വിജയൻ.കെ.കെ, സിസിലി.ഇ.എ, ഡേവിസ്.കെ.വി, സാനി.കെ.സി, രുഗ്മണി.ഇ.എസ്, ദിവാകരൻ.പി.വി, സുഭാഷിണി.എം.പി, ഗോപിനാഥൻ.കെ.എസ്, ജസീത.ടി.ടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ്‌ പഴയാറ്റില്‍,

പ്രൊ. പി. സി തോമസ്‌,
നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സന്‍,
ഇരിങ്ങാലക്കുട ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റിട്ടയേർഡ് പ്രിന്‍സിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂര്‍ ലോഹിതാക്ഷന്‍

പി ചന്ദ്രശേഖരവാര്യര്‍ അധ്യാപകന്‍ എന്ന വാക്കിനെ സമ്പൂര്ണ്മായ അര്ത്ഥനത്തിൽ

സാക്ഷാത്കരിച്ച ഒരു വ്യക്തിത്വമാണ് ശ്രി പി ചന്ദ്രശേഖര വാര്യരുടെത് ബഹുഭാഷാപണ്ഡിതന്‍, സാഹിത്യകാരന്‍ സഹൃദയന്‍, പണ്ഡിതകവി എന്നി നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വാര്യര്മാണസ്റ്റർ 97-ആം വയസിലും കര്മർനിരതനായി തന്നെ ഇരിക്കുന്നു. ഭഗവത് ഗീതക്ക് വ്യത്യസ്തമായൊരു മലയാള തര്ജ്ജ മ അദ്ദേഹം രചിച്ചു. അണ്ണല്ലൂര്‍ വേരുക്കാവ് വാരിയത്ത് മാധവിവാരസ്യരുടെയും ഹരിപാട്ട് പരമേശ്വരവാര്യരുടെയും മകനായി 1919ല്‍ ജനിച്ചു’. ബാല്യകാല വിദ്യാഭ്യാസം അച്ഛന്റെ നാടായ ഹരിപാട്ടെ മണ്ണാറശാല സ്കൂളില്‍ ആയിരുന്നു. ശാസ്ത്രി പരീക്ഷ ജയിച്ച ശേഷം 8 കൊല്ലം ഏറ്റുമാനൂര്‍ സംസ്കൃത സ്കൂളിൽ
പഠിപ്പിച്ചു. അതിനിടെ സാഹിത്യ വിശാരത് പാസ്‌ ആയി. 1947  മുതല്‍ 1974 വരെ തുമ്പൂര്‍ ആര്‍ എച്ച് എസിൽ അധ്യാപകൻ ആയിരുന്നു. ഇതിനിടെ ഹിന്ദി വിദ്വാന്‍ പരീക്ഷ പാസ്‌ ആയി. പ്രശസ്ത അധ്യാപകനായ പി സി തോമസ്‌, ബിഷപ്പ് ജെയിംസ്‌ പഴയാറ്റിൽ തുടങ്ങിയവര്‍ മാസ്റ്ററുടെ വിദ്യാര്ഥിറകൾ ആയിരുന്നു. 1948 ല്‍ ഇളവൂര്‍ ശ്രീകണ്ണ്ടെചശ്വരത്ത് വാരിയത്തെ ഭാരതി വാരസ്യരെ വിവാഹം ചെയ്തു. ഒരാണും മൂന്ന്‍ പെൺമക്കളും ആണ് അദ്ദേഹത്തിന്.   1974 ല്‍ റിട്ടയര്മെംന്റിനു ശേഷവും ചാലക്കുടി നിര്മ്ല കോളേജിലും ചാലക്കുടി കാര്മ ൽ
ഇംഗ്ലീഷ് മീഡിയം സ്കൂളിലും അധ്യാപനം തുടര്ന്നി രുന്നു. ശിവസ്തോത്രമാല, ശ്രീരാമകൃഷ്ണദേവി സ്തോത്രപുഷ്പാഞ്ജലി, ശ്രീ യേശുദേവ കീര്‍ത്തനം തുടങ്ങിയ സ്വതന്ത്ര കവിതാഗ്രന്ഥങ്ങള്‍ക്ക് പുറമേ കാളിദാസകൃതികളായ രഘുവംശ, കുമാരസംഭവം എന്നിവയും നാരായണീയം, നീതിസാരം എന്നി കൃതികളും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളവ്യാകരണവും വാക്യരചനയും നവ്യബാലപ്രബോധനം എന്നി വ്യാകരണ ഗ്രന്ഥങ്ങളും അദേഹത്തിന്റെതായിട്ടുണ്ട്  കൂടാതെ ഒട്ടനവധി കവിതകളും  മുക്തകങ്ങളും  രചിച്ചിട്ടുള്ള മാസ്റ്റര്‍ക്ക് കവനകൌതുകം  മാസികയുടെ കാണിപ്പയ്യൂര്‍ അവാർര്ഡ്  ലഭിച്ചിട്ടുണ്ട്.


1949 എം. കെ. ഇട്ടൂപ്പ്, റിട്ട. പ്രൊഫസര്‍ 1950 കെ. കെ വിജയ റിട്ട. എച്ച്. എം. ആര്‍. എച്ച്. എസ്. തുമ്പൂര്‍ 1951 തോമന്‍ പി. ഒ Retired Inspector, ESI Cooperation. 1952 ചാക്കോച്ചന്‍ പി. ടി James Pazhayattil, Bishop Irinjalakuda 1953 അരവിന്ദാക്ഷന്‍ പി. എസ്, Retired 1954 ശിവരാമന്‍ പി. എം Retired Clerk, Railway 1955 സണ്ണി എ. വി, Engineer, Ranchi 1956 പി. സി തോമസ്‌, Retied Professor, St. Thomas College, Thrissur. 1957 ജോസഫ്‌ കെ. വി Engineer 1958 പൌലോസ്പി. സി, പാനികുളം, പുത്തന്‍‌ചിറ. 1959 പി. സി ജോസ്, Retired Professor, St. Alosious College, Elthuruth. 1960 സിദ്ധന്‍ എം. കെ, Head S P T , Kallettumkara. 1961 അനന്തപ്പന്‍ നായർ

കെ, JWD Arcy, Ahamadabad

1962 ലളിതകെ. കെ Chief Engineer 1963 ഗോപാലകൃഷ്ണന്‍ കെ. കെ, Ad. Officer, United Insurance, Kochi. 1964 ജോസ് സി. ഡി, ബിസിനസ്‌, ഗയിംസ് വേള്ഡ്e ഇരിഞ്ഞാലക്കുട. 1965 അന്തോണി വി. ജെ ബിസിനസ്‌, ബോംബെ 1966 രവിന്ദ്രന്‍ സി. വി 1967 വത്സന്‍ എം. സി 1968 സുധാകരന്‍ കെ. 1969 മേരി എം. എ, നൈജീരിയ 1970 മുകുന്ദന്‍ സി, മാനേജര്‍, ബാങ്ക് ഓഫ് ബറോഡ 1971 ഡെയ്സി ജോണ്‍ കെ എച്. എസ്. എ. എസ്.എന്‍ ടി. പി എടതിരിഞ്ഞി 1972 അംബിക ടി. കെ ടീച്ചര്‍ 1973 ശോഭന കെ. കെ Agricultural Officer. 1974 ജോയ്സി പി. ടി 1975 ഡെയ്സി എം. സി എസ്. എച്ച് കോളേജ്‌, ചാലക്കുടി 1976 സുഗതന്‍ എം. കെ, P & T Employee 1977 ജോസ് പി. വി Engineer, Defence Service 1978 ജോണ്സപൺ

എ പാനികുളം, Engineer 

1979 മുരളിധരന്‍ ടി, Engineer 1980 രുദ്രന്‍ ടി. വി, Engineer 1981 വില്സണൺ

പി. എം

1982 ബിനോയ്‌ സി, MBBS, MS 1983 ആന്സയൻ

പി. യു

1984 ഷീജ പി. ബി, State Bank Of India 1985 ഷാജു പി. ഒ, Engineer 1986 സുനില്‍ എൻ

1987 തോമസ്‌ എം. എ, Teacher, R H S Thumpur 1988 ജോമോന്‍ പി. വി 1989 മധു ടി 1990 മേരി മാക്സി പറോക്കാരന്‍ 1991 ജോഷി യു. ജെ 1992 പ്രവീണ്‍ കെ. ബി 1993 ജിജോ ആന്റണി, Engineer 1994 ഷിജോ ആന്റണി 1995 സുബിന്‍ എം. എസ് 1996 ദീപ ആന്റൂ എരിഞ്ഞേരി 1997 വിജേഷ് എം. വി 1998 ഷിജി എം. എ 1999 ലക്ഷ്മി എം. എല്‍, M. Sc 2000 രാഗി പി മേനോന്‍ B. Sc 2001 രഞ്ജിത്ത് കെ. ആര്‍ 2002 ലിജോ ചെറിയാന്‍ 2003 മിഥുന്‍ കെ സി 2004 അഞ്ജലി എം. എ 2005 കീര്ത്തി പി. വി 2006 മാനസ എം. എസ് 2007 2008 2009 2010 2011 2012 2013 2014 2015 അനു അയ്യപ്പന്‍ 2016 മുഹമ്മദ് ഹുസന്‍




വഴികാട്ടി

{{#multimaps:10.3008311,76.2539091|zoom=10}}

"https://schoolwiki.in/index.php?title=ആർ._എച്ച്._എസ്സ്._തുമ്പൂർ&oldid=176551" എന്ന താളിൽനിന്ന് ശേഖരിച്ചത്