ഗവ. എച്ച് എസ് എസ് മൂലങ്കാവ്
ഗവ. എച്ച് എസ് എസ് മൂലങ്കാവ് | |
---|---|
വിലാസം | |
മൂലങ്കാവ് വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
22-12-2016 | Moolankaveghs |
മൂലങ്കാവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് മൂലങ്കാവ് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. വടക്കന്‍ കേരളത്തിലെ മലയോര ജില്ലയായ വയനാടിന്റെ കിഴക്കേ ആതിര്‍ത്തിയില്‍ കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് കിടക്കുന്നതും മുത്തങ്ങ വന്യജീവി സങ്കേതമുള്‍പ്പെടുന്നതുമായ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് ഞങ്ങളുടെ വിദ്യാലയമായ ജി. എച്ച്. എസ്. എസ്. മൂലങ്കാവ് സ്ഥിതി ചെയ്യുന്ന ഗ്രാമം. 63 എന്ന പേരിലാണ് പൊതുവെ ഈ സ്ഥലം അറിയപ്പെടുന്നത്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ഈയാഴ്ചത്തെ വിശേഷങ്ങള്‍
മൂലങ്കാവ് സ്ക്കൂളിലേക്ക് ഏവര്‍ക്കും സ്വാഗതം. കുട്ടികള്‍ കളിയും ചിരിയുമായ് കേക്കിന്റ മധുരം നുണഞ്ഞ് കൊണ്ട് ആഘോഷത്തിലേക്ക്
ഞങ്ങളുടെ ഗ്രാമം
ചരിത്രം
1952 ല്‍ ലോവര് പ്രൈമറിയായി ഞങ്ങളുടെ ഈ വിദ്യാലയം ആരംഭിച്ചു. ഓലഷെഡില്‍ ആരംഭിച്ച കെട്ടിടം 1953 ല്‍ നിലം പൊത്തി. ഒരു വര്‍ഷം വിദ്യാലയം പ്രവര്‍ത്തിച്ചില്ല. 1954 ല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയം 1-5, 6-8, 9-10 എന്നീ രീതിയുടെ ഭാഗമായി 1-5 ലോവര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തിച്ചു. 1959ല്‍ കെ.ഇ.ആര്‍ പ്രാബല്യത്തില്‍ വന്നതോട് കൂടി അഞ്ചാംതരം ഒഴിവാക്കപ്പെട്ടു. ഏറെക്കാലത്തെ പ്രദേശവാസികളുടെ മുറവിളിയുടെ ഭാഗമായി 1972ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തി. (1-7)കുടിയേററ മേഖലയായതിനാല്‍ കൂടുതല്‍ ജനവാസവും ജനസംഖാ വര്‍ധനവും വിദ്യാലയം ഹൈസ്കൂള്‍ ആക്കണമെന്ന ആവശ്യത്തെ ശക്തിപ്പെടുത്തി. അതോടൊപ്പം 1986ല്‍ രക്ഷാകര്‍തൃ സമിതിയുടെ സഹകരണത്തോട് കൂടി പ്രിപ്രൈമറി ആരംഭിച്ചു. കേരള ഗവര്‍ണര്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 1990ല്‍ ഹൈസ്ക്കൂള്‍. ആയി ഉയര്‍ത്തിയ ഈ വിദ്യാലയം 2004 ല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. എല്‍.പി. യു.പി. ഹൈസ്ക്കൂള്‍ വിഭാഗങ്ങളിലായി ഇന്ന് 1400 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 240 ളം വിദ്യാര്‍ത്ഥികളും ഉണ്ട്. വിദ്യാലയത്തിന്റെ ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ രക്ഷാകര്‍തൃ സമിതിയുടെയും ത്രിതലപഞ്ചായത്തുകളുടെയും ഡീ.പി.ഇ.പീ, എസ്.എസ്.എ തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളുംനിണായക പങ്ക് വഹിച്ചിട്ടുണ്ട് .ഇതില്‍ രക്ഷാകര്‍തൃ സമിതിയുടെ പ്രവത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്
ഭൗതികസൗകര്യങ്ങള്‍ .
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട് മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഐ.ടി. ക്ലബ്.| ശാസ്ത് ക്ലബ്.| സാമൂഹ്യ ശാസ്ത്ര ക്ലബ്.| ഗണിത ശാസ്ത്ര ക്ലബ്.|
അറിവുകള്‍ പങ്കു വെയ്ക്കാം
ഗണിതം. ഐ.ടി. ശാസ്ത്രം. സാമൂഹ്യ ശാസ്ത്രം. മലയാളം. ഇഗ്ളിഷ്. ഹിന്ദി.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വര്‍ഷം | പ്രധാനാധ്യാപകന്‍ | വിജയശതമാനം |
1990--1991 | ഇ. പി. മോഹന്‍ദാസ് | |
1991--1992 | ഇ. പി. മോഹന്‍ദാസ് | |
1992--1993 | ഇ. പി. മോഹന്‍ദാസ് | |
1993--1994 | എന്‍. എസ്. കാര്‍ത്തികേയമേനോന്‍ | |
1994--1995 | സ്റ്റന്‍ലി ഇഗ്നേഷ്യസ് | |
1995--1996 | ചേച്ചമ്മ എബ്രാഹം | |
1996--1997 | ചേച്ചമ്മ എബ്രാഹം | |
1997--1998 | ചേച്ചമ്മ എബ്രാഹം | |
1998--1999 | സൂസി കുരുവിള | |
1999--2000 | സൂസി കുരുവിള | |
2000--2001 | സി. കമലാക്ഷി | |
2001--2002 | ഐ. സി. ശാരദ | |
2002--2003 | കെ. വേണുഗോപാലന്‍ | |
2003--2004 | കെ. വേണുഗോപാലന്‍ | |
2004--2005 | മോളി വര്‍ഗീസ് | |
2005--2006 | ശോശാമ്മ. കെ | |
2006--2007 | ശോശാമ്മ. കെ | |
2007--2008 | പി. പി.പീറ്റര്‍ | |
2008--2009 | പി. പി.പീറ്റര്‍ | |
2009--2010 | പി. പി.പീറ്റര്‍ | |
2010--2011 | അപ്പുക്കുട്ടന്‍ വി കെ | |
2011--2012 | vka | |
2012--2013 | vka | |
2013--2014 | vka | |
2014--2015 | vka | |
2015--2016 | vka | |
2016--2017 | hck
|
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- റ്റി. സി. ജോണ്‍ -നോവലിസ്റ്റ്,കവി
വഴികാട്ടി
{{#multimaps:11.695900, 76.206900 |zoom=16 |width=600px}}