ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/സാമൂഹിക പ്രതിബദ്ധപ്രവർത്തനങ്ങൾ
സാമൂഹിക പ്രതിബദ്ധപ്രവർത്തനങ്ങൾ
ഹസ്തം
- ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവുറ്റ ഒരു പ്രവർത്തനമാണ് ഹസ്തം.
- യന്ത്രങ്ങളും സോഫ്റ്റ്‍വെയറുകളും കുട്ടികളുടെ സഹജീവിസ്നേഹം ഇല്ലാതാക്കരുത് എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ പരിപാടിയാണിത്.
- കൈയൂക്കുള്ളവൻ കാര്യക്കാരനാകുക എന്നതിൽ നിന്നും വിഭിന്നമായി കൈയൂക്കില്ലാത്തവന് കൈയാകുക എന്നതാണ് ഈ പരിപാടി.
- ഐ.ടി പ്രാക്ടിക്കലിന് കുട്ടികൾ ഓടി വന്ന് എല്ലാം നന്നായി ചെയ്യുമ്പോൾ പിന്നിലായി പോകുന്ന പഠനവെല്ലുവിളിയും ശാരീരിക,മാനസിക വെല്ലുവിളിയും നേരിടുന്ന കുഞ്ഞുങ്ങൾ പിന്നിലോട്ടു പോകാതിരിക്കാനുള്ള പരിപാടിയാണിത്.
- സെറിബ്രൽ പാൾസിയുള്ള ഒരു കുട്ടിയുടെ കണ്ണീരിൽ നിന്നാണ് ഇതിന്റെ തുടക്കം.
- കൈ നേരെ വയ്ക്കാനാകാത്ത കുഞ്ഞുങ്ങളെ കൈപിടിച്ച് സഹപാഠികൾ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യിപ്പിക്കുകയും ഗെയിം കളിപ്പിക്കുകയും ചിത്രം വരപ്പിക്കുകയും ചെയ്തപ്പോൾ ഇരുകൂട്ടർക്കുമുണ്ടായ സന്തോഷം മനുഷ്യസ്നേഹം വളർത്താനുള്ള ഒരു വലിയ വേദിയാണെന്ന് തോന്നിയതിനാൽ തുടർന്നുവരുന്നു.
വാതായനം - നോട്ടം
- ലിറ്റിൽ കൈറ്റ്സിലെ മിടുക്കന്മാരും മിടുക്കികളും ലൈബ്രേറിയന്റെയും കൈറ്റ് മിസ്ട്രസുമായുടെയും സഹായത്തോടെ ലൈബ്രറിയിൽ നടപ്പാക്കിവരുന്ന നൂതന പരിപാടിയാണ് നോട്ടം.
- കൂടുതൽ സമയം ലൈബ്രറിയിൽ ചെലവഴിക്കാനാകാത്ത ഇന്നത്തെ സാഹചര്യം പരിഗണിച്ചാണ് ഇങ്ങനെയൊരു പ്രോഗ്രാം ആവിഷ്ക്കരിച്ചത്.ഇതു വഴി കുട്ടികൾക്കോ രക്ഷകർത്താക്കൾക്കോ പ്രസ്തുത പേജ് സന്ദർശിച്ച് അതിൽ നിന്നും വിഷയമനുസരിച്ച് ഉള്ളടക്കം മനസ്സിലാക്കി പുസ്തകം തിരഞ്ഞെടുത്ത് അതിന്റെ നമ്പർ ലൈബ്രേറിയനെ അറിയിച്ച് പുസ്തകം ബുക്ക് ചെയ്യാവുന്നതാണ്.അതിനുവേണ്ട സാങ്കേതികസഹായം നൽകുന്നത് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളാണ്.
- നോട്ടത്തിൽ ക്ലിക്ക് ചെയ്ത് ലൈബ്രറി പുസ്തകങ്ങൾ തിരഞ്ഞെടുക്കൂ.