ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/അമ്മ മലയാളം

Schoolwiki സംരംഭത്തിൽ നിന്ന്
01:03, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമ്മ മലയാളം


മലയാളം നമ്മുടെ അമ്മയാണ്.മാതൃഭാഷയ്ക്കു തുല്യം അമ്മ മാത്രം.ഈ ആശയങ്ങൾ കുട്ടികളിലെത്തിക്കാനായി മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലി.ശ്രീ.സുരേഷ്‍കുമാർ സാറിന്റെ നേതൃത്വത്തിൽ എല്ലാ വിഭാഗവും പ്രതിജ്ഞ ചൊല്ലിയെങ്കിലും പ്രൈമറി കുഞ്ഞുങ്ങളാണ് ഏറ്റവും കൂടുതൽ ആഹ്ലാദത്തോടെ പങ്കെടുത്തത്.മാതൃഭാഷാദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം,ഉപന്യാസരചന,ചിത്രരചന,പാട്ടുകൾ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.ലൈബ്രറിയിൽ വച്ചാണ് പ്രസ്തുത മത്സരങ്ങൾ നടത്തിയത്. പങ്കെടുത്തതിൽ കൂടുതലും പ്രൈമറി വിദ്യാർത്ഥികളായിരുന്നു.ഹൈസ്കൂൾ,വി.എച്ച്.എസ്.ഇ വിഭാഗം കുട്ടികൾ ഉപന്യാസപചനയിൽ പങ്കെടുക്കുകയും പാട്ടുകൾ ആസ്വദിക്കുകയും ചെയ്തു.പ്രൈമറി കുഞ്ഞുങ്ങൾ വളരെ താല്പര്യപൂർവ്വം എല്ലാത്തിലും പങ്കെടുക്കുകയും പ്രതിജ്ഞ ചൊല്ലി മാതൃഭാഷാസ്നേഹം ഊട്ടിയുറപ്പിക്കുകയും ചെയ്തു.