ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

ശിശു സൗഹൃദ വിദ്യാലയം
കുട്ടികൾക്ക് മികച്ച പഠനാനുഭവങ്ങൾ സമ്മാനിക്കാൻ ''ക്യാംപസ് തന്നെ പാഠപുസ്തകമാക്കി മാറ്റിയ വിദ്യാലയമാണ്. മഴവില്ലിന്റെ ചാരുതയിൽ ഏഴുകളർപെൻസിലുകളും, സ്ലേറ്റും ഒരുക്കിവെച്ച സ്കൂൾ ഗേറ്റിൽ നിന്നും തുടങ്ങുന്നു കുട്ടികൾക്കുള്ള പഠന സാധ്യതകൾ. ജീവൻ തുടിക്കുന്ന ജിറാഫും പൊതുജനങ്ങൾക്ക് കൂടി പത്രവായനയ്ക്കുള്ള സൌകര്യം ഒരുക്കി നിർമ്മിച്ച വായനപ്പുരയും സ്കൂളിന് ശിശുസൌഹൃദ അന്തരീക്ഷം നൽകുന്നു. സ്കൂൾ കെട്ടിടത്തിൽ എവിടെ നോക്കിയാലും പുസ്തകൾ കാണാം. ചുമരുകളിൽ കയ്യെത്തും ദൂരത്തും കണ്ണെത്തും ദൂരത്തുമെല്ലാം നിറയെ പുസ്തകങ്ങളുണ്ട്. ക്ലാസ് ലൈബ്രറികൾക്കപ്പുറം സ്കൂളിന്റെ പുറം ചുമരുകൾ തന്നെ ലൈബ്രറികളാക്കി മാറ്റി കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുന്നതിനായി തയാറാക്കിയ തുറന്ന ലൈബ്രറികളാണ് ഇത്. ക്ലാസ് ലൈബ്രറികൾക്ക് പുറമെയാണ് ഇത്. ബാലമാസികകൾ, കൊച്ചുകൊച്ചു കഥകൾ, കുട്ടിക്കവിതകൾ എന്നിവയാണ് തുറന്നലൈബ്രറികളിൽ ഉള്ളത്. ഔഷധ സസ്യങ്ങൾ ഉൾപ്പെടെ നട്ടുപരിപാലിക്കുന്ന ജൈവ വൈവിധ്യ ഉദ്യാനവുമുണ്ട്. കുട്ടികൾ പിറന്നാൾ സമ്മാനമായി നൽകിയ ചെടികളും, കടിഞ്ഞിമൂലയിലെ പ്രാദേശിക കർഷകൻ പി വി ദിവാകരൻ നൽകിയ ഔഷധ സസ്യങ്ങൾ നട്ടുമാണ് തോട്ടം ഒരുക്കിയിരിക്കുന്നത്. എന്നും ഓർത്ത് വയ്ക്കേണ്ട പ്രമുഖ വ്യക്തിത്വങ്ങളുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയ ഫോട്ടോഗാലറിയാണ് മറ്റൊരു പ്രത്യേകത. ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചു റോഡ് മാതൃകയിലാണ് സ്കൂൾ മുറ്റം ഒരുക്കിയിട്ടുള്ളത്. മീനുകൾ നീന്തിത്തുടിക്കുന്ന മനോഹരമായ കുഞ്ഞുകുളം കുരുന്നുമനസുകളിൽ ആഹ്ലാത്തിനൊപ്പം പഠനമധുരവും നിറയ്ക്കുന്നു. മുകളിലേക്ക് കയറുന്ന പടികളിൽ പോലും എണ്ണൽ സംഖ്യകൾ കാണാം. ഒന്നാം ക്ലാസിൽ കണ്ടുപഠിക്കാൻ എൽ.ഇ.ഡി ടി.വി കൾ. എല്ലാം കൊണ്ടും സ്കൂൾ കാമ്പസ് തന്നെ കുട്ടികൾക്ക് പാഠപുസ്തകമാകുന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയ 8 ക്ലാസ് മുറികളുണ്ട്




