വാവാട്ടുകാരെ സംബന്ധിച്ചിടത്തോളം,വാവാട് ജി എം എൽ പി സ്ക്കൂൾ അവർക്ക് ഒട്ടേറെ നൊസ്റ്റാൾജിയകൾ സമ്മാനിക്കുന്നതാണ്.ഒരു നൂറ്റാണ്ടോളം കാലം ഒരു പ്രദേശത്തിന്റെ എല്ലാമെല്ലാമായ ഈ സ്ക്കൂൾ,വാവാട് പ്രദേശത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച സ്ഥാപനമാണ്.പിന്നീട് സ്ക്കൂളുകളുടെ എണ്ണം പെരുകിയപ്പോൾ,പലരും സമീപ സ്‌കൂളുകളെയും ആശ്രയിക്കാൻ തുടങ്ങിയെങ്കിലും,സ്വന്ത൦ നാട്ടിലെ ഒരു സർക്കാർ വിദ്യാലയം എന്ന നിലയിൽ,നാട്ടുകാർ സ്‌കൂളിനെ എന്നും പിന്തുണക്കാറുണ്ട്.ദേശീയ പാതയുടെ ഓരത്ത്,ഇരുമോത് അങ്ങാടിയിൽ,വാടകകെട്ടിടത്തിലായിരുന്നു സ്‌കൂൾ 1928 മുതൽ 2016 വരെ പ്രവർത്തിച്ചത്

പഴയ സ്ക്കൂൾക്കെട്ടിടം
പഴയ സ്ക്കൂളിലെ അവസാന ബാച്ച് കുട്ടികൾ
"https://schoolwiki.in/index.php?title=പഴയ_സ്കൂൾ:ഒരോർമ്മ&oldid=1761212" എന്ന താളിൽനിന്ന് ശേഖരിച്ചത്