ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GovtMTHS (സംവാദം | സംഭാവനകൾ) (→‎ഭൗതികസൗകര്യങ്ങൾ: കഴിവുകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ടച്ച് ഇൻട്രാക്ടീവ് ഫ്ളാറ്റ് പാനൽ
സ്മാർട്ട് ക്ലാസ് റൂം
ക്ലാസ് റൂം ലൈബ്രറി
2022 ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്

ഭൗതികസൗകര്യങ്ങൾ

ഏകദേശം 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. U.P.,ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. 14 കമ്പ്യൂട്ടറുകളുണ്ടെൻകിലും 8 എണ്ണം പ്രവർത്തിക്കുന്നവയാണ്. . Laptop Netbook എന്നിവയും കുട്ടികള് ഉപയോഗിക്കുന്നു.BSNLഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. TTI Neyyattinkara, BRC Neyyattinkara എന്നിവയും ഈ compound ലാണ്.

ഗവ.എം.ടി.എച്ച്‌.എസ്. ഊരൂട്ടുകാല സ്കൂളിൽ അഞ്ചാം ക്ളാസ് മുതൽ പത്താം ക്ളാസ് വരെ 93 കുട്ടികളാണ് പഠിക്കുന്നു.HS വിഭാഗത്തിൽ 42 ഉം UP വിഭാഗത്തിൽ 51ഉം കുട്ടികളാണ് പഠിക്കുന്നത്.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും സ്കൂൾ യൂട്യൂബ് ചാനലിൽ നൽകിയിട്ടുണ്ട്. സ്കൂളിനായി ഒരു ഫേസ്‌ബുക്ക് പേജ് രൂപീകരിച്ചിട്ടുണ്ട്.സ്മാർട്ട് ഫോണിൻ്റെ അഭാവത്തിൽ ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാനാകാതെ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് അദ്ധ്യാപകരുടെ നേതൃത്വത്തിൽ 22 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. 16.7.2021 ന് സ്കൂളിനെ സംപൂർണ്ണ ഡിജിറ്റൽ സ്കൂളായി ബഹു. MLA. പ്രഖ്യാപിച്ചു. പ്രവേശനോത്സവം ജൂൺ 1 രാവിലെ 11 മണിക്ക് വാർഡ് കൗൺസിലർ ശ്രീ. സജിൻലാൽ ഓൺലൈനായി സ്കൂൾ തല ഉദ്ഘാടനം നടത്തി.ശ്രീ ജോയ്നന്ദാവനം മുഖ്യ സന്ദേശം നൽകുകയുണ്ടായി്‌ ഗൃഹതലത്തിൽ രക്ഷിതാക്കൾ കുട്ടികൾ ക്ക് മധുരം നൽകിയും ദീപം തെളിയിച്ചും ഉദ്ഘാടനം നടത്തി.

* Hi Tech ക്ലാസ് മുറികൾ

* കമ്പ്യൂട്ടർ ലാബ് *

*ആധുനിക സജ്ജീകരണങ്ങളോടു കുുടിയ സയൻസ് ലാബ് *

*വിശാലമായ ലൈബ്രറി & റീഡിംഗ് റൂം

*എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും

* വാട്ടർ പ്യൂരിഫെയർ

*ഗേൾ ഫ്രണ്ട്ലി ടോയിലറ്റ്

*വിശാലമായ ഗ്രൗണ്ട്