കെ.എച്ച്.എം.എച്ച്.എസ്. ആലത്തിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 21 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
കെ.എച്ച്.എം.എച്ച്.എസ്. ആലത്തിയൂർ
വിലാസം
ആലത്തിയൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-2016Jktavanur




പഴയ വെട്ടത്തുനാട്ടിലെ ആലത്തിയൂരില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് ആണ്

കെ.എച്ച്.എം.എച്ച്.സ് ഹൈസ്ക്കൂള്‍‍ ഉദ്ഘാടനം ചെയ്ത്തത്.നാട്ടിലെ പൗരപ്രമുഖനായ കു‌‌‌‌‌‍ഞ്ഞിമോന്‍‌ ഹാജിയുടെ സ്മ്രണാര്‍ഥം മുളന്തല ഹംസഹാജിയാണ് സ്ഥാപിച്ചത്.

ചരിത്രം

പഴയ വെട്ടത്തുനാട്ടിലെ ആലത്തിയൂരില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് ആണ്

കെ.എച്ച്.എം.എച്ച്.സ് ഹൈസ്ക്കൂള്‍‍ ഉദ്ഘാടനം ചെയ്ത്തത്.നാട്ടിലെ പൗരപ്രമുഖനായ കു‌‌‌‌‌‍ഞ്ഞിമോന്‍‌ ഹാജിയുടെ സ്മ്രണാര്‍ഥം മുളന്തല ഹംസഹാജിയാണ് സ്ഥാപിച്ചത്.കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂര്‍

മലയാള ഭാഷാപിതാവിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ തിരൂരില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ ഐതീഹ്യപ്പെരുമയുള്ള ആലത്തിയൂര്‍ ഗ്രാമം. ഇവിടെ 1976-ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് കെ.എച്ച്.എം.ഹൈസ്കൂള്‍ ഉദ്ഘാടനം ചെയ്തു.യശശ്ശരീരനായ മുളന്തല ഹംസഹാജിയാണ് സ്ഥാപകനും പ്രഥമ മാനേജരും.ആലത്തിയൂരിലെ പൗരപ്രമുഖനായിരുന്ന കുഞ്ഞിമോന്‍ ഹാജിയെ അനുസ്മരിച്ചുകൊണ്ടാണ് സ്കൂളിന് പേര് നല്‍കിയിരിക്കുന്നത്. തൃപ്രങ്ങോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന സ്കൂളില്‍ മംഗലം,വെട്ടം,പുറത്തൂര്‍,തിരുന്നാവായ,തലക്കാട് മുതലായ സമീപ പഞ്ചായത്തുകളിലെ വലിയൊരു വിഭാഗം കുട്ടികളും പഠിക്കുന്നുണ്ട്.കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഇരുപത്തിമൂവ്വായിരത്തിലധികം പേര്‍ ഇവിടെ നിന്നും പഠിച്ചിറങ്ങി.ഇപ്പോള്‍ 8,9,10 ക്ലാസുകളില്‍ 70ഡിവിഷനുകളിലായി മൂവായിരത്തി എണ്ണൂറിലധികം കുട്ടികള്‍ പഠിക്കുന്നു.103അധ്യാപകരും 7 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സയന്‍സിനും ഹ്യുമാനിറ്റീസിനും ഓരോ ബാച്ചുകള്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 2010 ആഗസ്റ്റ് 13-ന് പ്ലസ്-1 ക്ലാസ്സുകള്‍ ആരംഭിച്ചു. ശ്രീ.പി.രാമവാര്യര്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍.തുടര്‍ന്ന് ശ്രീ വി.വി.രാമന്‍,ശ്രീ വി.പി.എന്‍ ഗരുഡത്ത്,ശ്രീ കെ.പി.അബ്ദുള്‍ ഖാദര്‍,ശ്രീമതി സി.കെ.ശാന്തകുമാരി,ണപി.സരോജിനി.ശ്രീമതി ജയലഷ്മി, പി.സരോജിനിശ്രീ മുഹമ്മദ് ബഷീര്‍എന്നീ അധ്യാപകരാണ് ആ സ്ഥാനം അലങ്കരിച്ചത്.ശ്രീ എം വി കിഷോര്‍ ആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍.സ്ഥാപക മാനേജര്‍ ഹംസ ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ എം.മുഹമ്മദ് കുട്ടി സാഹിബൂം പിന്നീട് മകള്‍ ശ്രീമതി എം.ആമിന ബീവിയും മാനേജര്‍മാരായി.ഇപ്പോഴത്തെ മാനേജര്‍ ശ്രീ.കെ.സെയ്തുഹാജിയാണ്. കേരളത്തിലേറ്റവും കൂടുതല്‍ കുട്ടികള്‍ എസ്.എസ്.എല്‍.സി.പരീക്ഷ എഴുതുന്ന കേന്ദ്രങ്ങളിലൊന്നാണിത്.പഠന-പാഠ്യേതര രംഗത്തും നമ്മുടെ സ്കൂള്‍ മുന്‍പന്തിയിലാണ്.കേരളത്തിലെ സ്കൂള്‍ ചരിത്രത്തിലാദ്യമായി 1996 സെപ്റ്റംബറില്‍ ചിമിഴ് എന്ന പേരില്‍ പ്രിന്റഡ് സ്കൂള്‍ മാസിക പ്രസിദ്ധീകരിക്കാനും നമുക്കായി.ഫുട്ബോളില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ മുഹമ്മദ് ഇര്‍ഷാദ്.ടി.വി നമ്മുടെ സ്കൂളിന്റെ അഭിമാനമായത് കഴിഞ്ഞ വര്‍ഷത്തെ മറ്റൊരു നേട്ടം.ഇത്തവണയും എസ്.എസ്.എല്‍.സി ക്ക് ഉയര്‍ന്ന വിജയ ശതമാനം നേടാനായത് കൂട്ടായ്മയുടെ വിജയമാണ്. നമ്മുടെ സ്കൂളിലെ മൂന്ന് കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് ലഭിച്ചു.ജില്ല,സബ്ജില്ല കലാ-കായികമേളകളില്‍ നമ്മുടെ സ്കൂളിന്റെ സജീവ സാന്നിദ്ധ്യം ശ്രദ്ധേയമാണ്.സംസ്ഥാന തലത്തിലും നമ്മുടെ കുട്ടികള്‍ മികവ് തെളിയിച്ചു.ലൈബ്രറി,സയന്‍സ്-കമ്പ്യൂട്ടര്‍ ലാബുകള്‍,സ്മാര്‍ട്ട് ക്ലാസ്റൂം മറ്റു അടിസ്ഥാന സൗകര്യങ്ങളും സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മാനേജ്മെന്റ്,പി.ടി.എ,വെല്‍ഫെയര്‍ കമ്മിറ്റി,ഗ്രാമ പഞ്ചായത്ത് എന്നിവയുടെ അകമഴിഞ്ഞ സഹകരണമുണ്ട്.പ്ലസ്-2 ബ്ലോക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.മുഴുവന്‍ ജനങ്ങളുടേയും അനുഗ്രഹാശിസ്സുകളോടെ,അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമയില്‍ കുഞ്ഞിമോന്‍ ഹാജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആലത്തിയൂരിന്റെ വിദ്യാഭ്യാസ കായിക സാംസ്കാരിക ചരിത്രം മാറ്റിയെഴുതുകയാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70 ക്ലാസ് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് 3 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 40 തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കലോല്‍സവം 16

2015-16 വര്‍ഷത്തെ സ്‍ക‍ുള്‍ യ‍ുവജനോല്‍സവം17,18,19 തീയ്യതികളില്‍ നടന്നു.അതില്‍ നിന്ന് മികവ് തെളിയിച്ച പ്രതിഭകളെ ഡിസംബര്‍ ആദ്യ വാരം തിരൂര്‍ ബോയ്‍‌സ് HS ല്‍ നടന്ന സബ് ജില്ലാ കലോല്‍സവത്തില്‍ പങ്കെടുപ്പിച്ചു.നൃത്ത നൃത്തേതര ഇനങ്ങളിലെല്ലാം നമ്മുടെ കുട്ടികളുടെ നിറ സാന്നിധ്യമുണ്ടായിരുന്നു എന്നത് ഏറെ സന്തോഷകരമാണ്.സബ് ജില്ലാതലത്തില്‍ നമുക്ക് മൂന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.സബ് ജില്ലയില്‍ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ച മുഴുവന്‍ കുട്ടികളേയും അരീക്കോട് വെച്ച് നടന്ന ജില്ലാ കലാമേളയില്‍ പങ്കെടുപ്പിച്ചു.ഹയര്‍സെക്കന്ററിയില്‍ നിന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന കലാമേളയില്‍ പങ്കെടുത്ത കൃഷ്ണേന്ദു.എസും കൂട്ടുകാര്‍ക്കും കഥാപ്രസംഗ മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ചത് നമുക്ക് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്.

201 6-17 വര്‍ഷത്തെ സ്‍ക‍ുള്‍ യ‍ുവജനോല്‍സവം സബ് ജില്ലാ ചാമ്പ്യന്‍മാര്‍. 201 6-17 വര്‍ഷത്തെ സ്‍ക‍ുള്‍ യ‍ുവജനോല്‍സവം സബ് ജില്ലാ ചാമ്പ്യന്‍മാരുടെ ആഘോഷം

പ്രമാണം:കലോല്‍സവം16.jpeg
കലോല്‍സവം16‌‌
  • വിജയഭേരി പദ്ധതി

2015 ജൂലൈ ആദ്യവാരം മുതല്‍തന്നെ വിജയഭേരി ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു. വൈകീട്ട് 4 മുതല്‍ 5 മണിവരെ പത്താംതരത്തിലെ കുട്ടികള്‍ക്ക് ഈ പദ്ധതി നടപ്പിലാക്കിയപ്പോള്‍ പാഠഭാഗങ്ങള്‍ വളരെ നല്ല രീതിയില്‍ സമയമെടുത്ത് കൈകാര്യം ചെയ്യാന്‍ അധ്യാപകര്‍ക്ക് സഹായകമായി. പുറമെ 8,9,10 ക്ലാസ്സുകളിലെ വളരെ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ തിര‍‍ഞ്ഞെടുത്ത് ശനി,ഞായര്‍ ദിവസങ്ങളില്‍ കാലത്ത് 9മണിമുതല്‍ ഉച്ചക്ക് 1 മണിവരെ സമയങ്ങളില്‍ കണക്ക്,ഹിന്ദി,ഇംഗ്ലീഷ്,സാമൂഹ്യശാസ്ത്രം എന്നീ പ്രയാസകരമായ വിഷയങ്ങള്‍ക്ക് പ്രത്യേക കോച്ചിംഗ് നല്‍കിയിരുന്നു.ഇത് ഒട്ടേറെ പിന്നോക്കക്കാര്‍ക്ക് SSLC പരീക്ഷയില്‍ ഗുണം ചെയ്തിട്ടുണ്ട്.(PTA കള്‍ യഥാക്രമം 5/10/15 നും 12/10/15നും ജനറല്‍ബോഡി യോഗം വിളിച്ചുകൂട്ടി രക്ഷിതാക്കളെ കുട്ടികളുടെ പഠനനിലവാരം ബോധ്യപ്പെടുത്തി.)

കൂടാതെ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 5 വരെ നീണ്ടുനിന്ന വിജയഭേരി ക്യാമ്പില്‍ 150 ഓളം പിന്നാക്കക്കാരായ കുട്ടികള്‍ പങ്കെടുത്തു.ഇവര്‍ക്ക് പരീക്ഷാ ദിവസങ്ങളില്‍‌ കാലത്ത് 9 മണിമുതല്‍ അതാത് ദിവസത്തെ പരീക്ഷാവിഷയങ്ങളില്‍  വരാന്‍ സാധ്യതയുള്ള ഏരിയകളും ചോദ്യങ്ങളും പരിചയപ്പെടുത്തുന്ന രീതിയില്‍ നടത്തപ്പെട്ട ക്ലാസ്സ് വളരെ ഗുണം ചെയ്തിട്ടുണ്ട്.വിജയഭേരി ക്യാമ്പിലും അനുബന്ധപ്രവര്‍ത്തനങ്ങളിലുമെല്ലാെം കുട്ടികള്‍ക്ക് ഉച്ചഭക്ഷണം,ചായ അടക്കമുള്ള കാര്യങ്ങളില്‍ വന്ന മുഴുവന്‍ ചിലവും ഈ പ്രാവശ്യം PTA  ആണ് നല്‍കിയത്.വിജയഭേരി സമാപന ദിവസം ഉച്ചക്ക് മാനേജ്മെന്റ്  കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി വിപുലമായ സദ്യ ഒരുക്കുകയും ഉണ്ടായി.

എക്‌സ്ട്രാ പരീക്ഷകള്‍ ജനവരിമാസം പത്താംതരത്തിലെ കുട്ടികള്‍ക്ക് ക്ലാസ്സ് തലത്തില്‍ ഓരോ വിഷയത്തിനും 25 മാര്‍ക്കിന്റെ 3 പരീക്ഷവീതം നടത്തി.മൂല്യനിര്‍ണ്ണയം ചെയ്തുനല്‍കുകയുണ്ടായി. A+ന് സാധ്യതയുള്ള കുട്ടികള്‍ക്ക് അവര്‍ക്കതിന് സാധ്യമാകുന്ന രീതിയില്‍ ആവശ്യമായ കോച്ചിംഗും നല്‍കിയിരുന്നു.

ഈ വര്‍ഷം 2016(2016-17)ല്‍ ജൂലൈ ആദ്യവാരം മുതല്‍തന്നെ വിജയഭേരി ക്ലാസ്സുകള്‍ ആരംഭിച്ചു.

  • S S L C പരീക്ഷ

2016 - മാര്‍ച്ച് S S L C പരീക്ഷയ്ക് നമ്മുടെ സ്‍കുളില്‍ നിന്നും 1076 കുട്ടികളാണ് ഇര‍ുന്നത്.പരീക്ഷ എഴ‍ുതിയ ക‍ുട്ടികള‍ില്‍ ആദ്യറിസള്‍ട്ടില്‍ 979ക‍ുട്ടികള്‍ വിജയിച്ച‍ു.29 ക‍ുട്ടികള്‍ എല്ലാവിഷയ‍ങ്ങള്‍ക്ക‍ും A+ കരസ്ഥമാക്കി 17 ക‍ുട്ടികള്‍ക്ക് 9A+ ലഭിച്ച‍ു.ത‍ുടര്‍ന്ന് നടന്ന സേ പരീക്ഷയില്‍ 67 ക‍ുട്ടികള്‍ കൂടി വിജയിക്കുകയുണ്ടായി.ആകെ വിജയശതമാനം 97.2% ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ Sc Maths ബാച്ചില്‍ 98% ക‍ുട്ടികള‍ും Sc psycology ബാച്ചില്‍ 52% ഉം കൊമേഴ്‍സ് ബാച്ചില്‍ 90%ഉം ഹ്യ‍ുമാനിറ്റീസ് ബാച്ചില്‍ 84%ഉം വിജയമ‍ുണ്ടായി.+2 സയന്‍സില്‍ 2ക‍ുട്ടികള്‍ക്ക് FullA+ ഉം (6A+) 7ക‍ുട്ടികള്‍ക്ക് 5A+ഉം ലഭിച്ച‍ു.2016 മാര്‍ച്ചിലെ +1 ല്‍ 100% മാര്‍ക്ക‍ും(2FullA+) ലഭിച്ച‍ു. സാഭിമാനം പരിപാടി S S L C പരീക്ഷയില്‍ മ‍ുഴ‍ുവന്‍ വിഷയ‍‍ങ്ങള്‍ക്ക‍ും A+ ലഭിച്ചക‍ുട്ടികള്‍ക്ക‍ും 9വിഷയത്തില്‍ A+ലഭിച്ചവരെയ‍ും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഫ‍ുള്‍ A+ ലഭിച്ചവരെയ‍ും 5A+ലഭിച്ചവരെയ‍ും ക്ഷണിച്ച‍ു വര‍‍ുത്തി 'സാഭിമാനം'എന്ന പേരില്‍ ഒര‍ു ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ച‍ു.നിലവില‍െ പത്താം തരം ക‍ുട്ടികളെക‍ൂടി ആസദസ്സ‍ിലേക്ക് എത്തിച്ചപ്പോള്‍ അവര്‍ക്കത് ഉന്നതവിജയം നേടാന‍ുള്ള പ്രചോദനം ക‍ൂടി ആയി എന്നത് ശ്രദ്ധേയമായ കാര്യമാണ്.ചടങ്ങില്‍ പ്രമ‍ുഖ സാഹിത്യകാരന്‍ ശ്രീ സചീന്ദ്രന്‍ ഉള്‍പ്പെടെ പ്രമ‍ുഖര്‍ സംബന്ധിച്ച‍ു.



  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി,കൈരളി ക്ലബ്ബ്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍- സയ൯സ്, സാമഹ്യം, മാത് സ്.
  • കരിയര്‍ ഗൈഡ൯സ്.

മാനേജ്മെന്റ്

കെ.എച്ച്.എം.എച്ച്.സ് ഹൈസ്ക്കൂള്‍‍ ഉദ്ഘാടനം ചെയ്ത്തത്.നാട്ടിലെ പൗരപ്രമുഖനായ കു‌‌‌‌‌‍ഞ്ഞിമോന്‍‌ ഹാജിയുടെ സ്മ്രണാര്‍ഥം മുളന്തല ഹംസഹാജിയാണ് സ്ഥാപിച്ചത്.സ്ഥാപക മാനേജര്‍ ഹംസ ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ എം.മുഹമ്മദ് കുട്ടി സാഹിബൂം പിന്നീട് മകള്‍ ശ്രീമതി എം.ആമിന ബീവിയും മാനേജര്‍മാരായി.ഇപ്പോഴത്തെ മാനേജര്‍ ശ്രീ.കെ.സെയ്തുഹാജിയാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ:രാമവാര്യരും തുടര്‍ന്ന് ശ്രീ വി.വി.രാമന്‍,ശ്രീ വി.പി.എന്‍ ഗരുഡത്ത്,ശ്രീ കെ.പി.അബ്ദുള്‍ ഖാദര്‍,ശ്രീമതി സി.കെ.ശാന്തകുമാരി,ണപി.സരോജിനി.ശ്രീമതി ജയലഷ്മി, പി.സരോജിനിശ്രീ മുഹമ്മദ് ബഷീര്‍ എന്നീ അധ്യാപകരാണ് ആ സ്ഥാനം അലങ്കരിച്ചത്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശേഖരിച്ചു വരുന്നു.

വഴികാട്ടി

{{#multimaps: 10.861475,75.934884| width=800px | zoom=16 }} 

|

  • മലപ്പുറം ജില്ലയിലെ തിരൂര്‍ നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി തിരൂര്‍ -പുറത്തൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.
  • തു൯ച൯ പറമ്പില്‍ നിന്നും 8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.

|}