മെരുവമ്പായി യു പി എസ്‍/എന്റെ ഗ്രാമം
സാംസ്കാരിക-പൈതൃക മേഖലകളിൽ ഉന്നതമായ സ്ഥാനം കൈമുതലാക്കിയ കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ മെരുവമ്പായി പ്രദേശത്തു വളർന്നു വന്ന നമ്മുടെ സ്കൂൾ അതിൽ അഭിമാനം കൊള്ളുന്നു. നാടിൻറെ സ്പന്ദനങ്ങൾ മനസ്സിലാക്കി അറിവിന്റെയും ധർമ്മ സംസ്ഥാപനത്തിന്റെയും വഴികളിലൂടെ ഇന്നും സഞ്ചരിക്കുന്നു. തെയ്യങ്ങളുടെയും കാവുത്സവങ്ങളുടേയും ഉറൂസുകളുടെയും സംഗമ ഭൂമിയായ മെരുവമ്പായി സാംസ്‌കാരിക കേരളത്തിന് അഭിമാനമാണ്. കാവുകളും മുസ്ലിം പള്ളികളും ക്ഷേത്രങ്ങളും മറ്റു സാംസ്‌കാരിക സാമുദായിക കായിക കേന്ദ്രങ്ങളും നാടിൻറെ അഭിമാനമാണ്.
നാനാജാതി മനുഷ്യരും ഏകോദര സഹോദരന്മാരെ പോലെ ജീവിക്കുന്ന എന്റെ ഈ ഗ്രാമം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കാര്യത്തിൽ ഒറ്റക്കെട്ടാണ്. അവിടെ മതത്തിന്റെയോ നിറത്തിന്റെയോ രാഷ്ട്രീയപാർട്ടിയുടേയോ വേർതിരിവില്ലാതെ വർത്തിക്കാൻ സാംസ്‌കാരിക സംഘടനകൾ ഒന്നിച്ചു പ്രവർത്തിക്കുന്നു.
ഉത്സവങ്ങളാകട്ടെ ഉറൂസ് പരിപാടികളാവട്ടെ അവിടം നാട്ടുത്സവത്തിന്റെ നേർകാഴ്ച പ്രകടമാണ്.
മെരുവമ്പായി ദേശത്തു നമ്മുടെ സ്കൂളിന് പുറമെ പ്രൈവറ്റ് സെക്ടറിൽ പ്രവർത്തിക്കുന്ന ITI, പ്രൈമറി ഹെൽത്ത് സെന്റർ, അങ്കണവാടി, വ്യാപാര സ്ഥാപനങ്ങൾ, വായന ശാല, സാംസ്‌കാരിക ക്ലബ്ബുകൾ, കായിക രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വെക്കുന്ന കൂട്ടായ്മകൾ എന്നിവ സജീവത നൽകുന്നു.
അഞ്ചരക്കണ്ടി പുഴയുടെ ജലസ്രോതസ് ആയ മെരുവമ്പായി പുഴ ഈ പ്രദേശത്തിന്റെ മുഖ്യ ആശ്രയമാണ്. കൃഷിക്കും മറ്റു ആവശ്യങ്ങൾക്കും ജനങ്ങളുടെ ആശ്രയമാണ്.