ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:18, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12073 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ റെഡ് ക്രോസ് പ്രവർത്തിക്കുന്നുണ്ട്. ട്രാഫിക് സുരക്ഷാ നിയമങ്ങൾ പേടിക്കേണ്ട അതിൻറെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുക അടിയന്തര ഘട്ടങ്ങളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ നൽകുക, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ സദാ കർമ്മനിരതരായി ഇരിക്കുക സാമൂഹിക സേവനം, കൊറോണക്കാലത്ത് സ്കൂളിലെത്തുന്ന കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നീ സേവനങ്ങൾ റെഡ് ക്രോസ് വളണ്ടിയർമാർ ചെയ്തുവരുന്നു. അമ്പലത്തറയിൽ പ്രവർത്തിക്കുന്ന സ്നേഹാലയത്തിലേക്ക് സ്വയം സന്നദ്ധരായി റെഡ് ക്രോസ് വളണ്ടിയർമാർ പ്രവർത്തനങ്ങൾ ചെയ്യുന്നു. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് മുഴുവൻ റെഡ് ക്രോസ് വളണ്ടിയർമാരും അവരവരുടെ വീടുകളിൽ ഒരു വൃക്ഷ തൈ നട്ടു. വീടും പരിസരവും വൃത്തിയാക്കി. കോവിഡിനു ശേഷം വീണ്ടും സ്കൂൾ തുറന്നപ്പോൾ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് മുഴുവൻ വിദ്യാർത്ഥികളും തങ്ങളുടെ ശരീരതാപനില രേഖപ്പെടുത്തുന്നതിന് എന്ന് റെഡ്ക്രോസ് വളണ്ടിയർമാർ നേതൃത്വം നൽകി. ഇടവേളകളിലും സ്കൂൾ വിട്ടതിനു ശേഷവും സാമൂഹിക അകലം പാലിക്കുന്നതിനും സാനിറ്റൈസർ ഉപയോഗിക്കുന്നതിനും ഉള്ള നിർദേശങ്ങൾ നൽകി.