ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ചരിത്രം/സ്കൂളിന്റെ സൗകര്യങ്ങൾ-ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിന്റെ സൗകര്യങ്ങൾ-ചരിത്രം
   ♥ജില്ലാപഞ്ചായത്താണ് രണ്ട് മുറികളും പാചകമുറിയും സ്റ്റോർറൂമുമുള്ള പാചകപ്പുര നൽകിയത്.
   ♥മൈക്ക് സിസ്റ്റം നൽകിയത് പി.ടി.എ ആണ്.
   ♥കർട്ടൻ സംഭാവന നൽകിയത് പൂർവ്വവിദ്യാർത്ഥികൾ
   ♥പോഡിയം സംഭാവന നൽകിയത് പൂർവ്വവിദ്യാർത്ഥികൾ
   ♥സ്റ്റേജിലെ 250 കസേരകൾ സംഭാവന ചെയ്തത് നെയ്യാർഡാമിലെ ശിവാനന്ദാശ്രമം
   ♥ഫർണിച്ചർ ജില്ലാപഞ്ചായത്ത്
   ♥പഴയ ഓഡിറ്റോറിയം മന്ത്രി ശ്രീ.ജി.കാർത്തികേയൻ തന്ന ഫണ്ടാണ്.
   ♥എസ്.എസ്.എ ആൺകുട്ടികളുടെ ശുചിമുറി തന്നത്.
   ♥എസ്.എസ്.എ- മൂന്നു മുറികളുള്ള കെട്ടിടം
   ♥പ്രധാന കെട്ടിടത്തിലെ പഴയ ടോയ്‍ലറ്റ് ജില്ലാകളക്ടർ ഫണ്ടുപയോഗിച്ചുള്ളതാണ്.
   ♥2019 ൽ ആർ.എം.എസ്.എ നാലു ക്ലാസ് റൂമുള്ള പുതിയ കെട്ടിടം തന്നു.
   ♥ഒരു കോടി കിഫ്ബി ഫണ്ടുപയോഗിച്ചുള്ള കെട്ടിടം പണി നടക്കുന്നു.
   ♥1957-58 കാലഘട്ടത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഓടിട്ട മന്ദിരമാണ് ഇന്ന് പൈതൃകമന്ദിരമായി നിൽക്കുന്നത്.ഇവിടെയാണ് ആദ്യം ക്ലാസുകൾ പ്രവർത്തിച്ചിരുന്നത്.
   ♥ഹൈസ്കൂളിനായുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.ഇ.റ്റി.മുഹമ്മദ് ബഷീർ ആയിരുന്നു.അധ്യക്ഷൻ ശ്രീ.ജി.കാർത്തികേയൻ എം.എൽ.എയുമായിരുന്നു.
   ♥പ്രീപ്രൈമറിയ്ക്കായി കെട്ടിടം ഉദ്ഘാടനം നടത്തിയത് 25/07/1995 ൽ അന്നത്തെ വിദ്യുച്ഛക്തി മന്ത്രിയായിരുന്ന ശ്രീ.ജി.കാർത്തികേയനായിരുന്നു.അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ.എൻ കെ   
      മോഹനൻനായർ ആയിരുന്നു അധ്യക്ഷൻ
   ♥2006 ലാണ്എസ്.എസ്.എ മന്ദിരം ശിലാസ്ഥാപനം നടത്തിയത് ശ്രീ.ആനാവൂർ നാഗപ്പൻ(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)ആയിരുന്നു.മന്ദിരം ഉദ്ഘാടനം നടത്തിയത് 2007 ൽ ശ്രീ.ഐ.ബി.സതീഷ് (ജില്ലാ 
     പഞ്ചായത്ത് അംഗം) ആയിരുന്നു.
   ♥2017 ലാണ് ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം നടത്തിയത് എം.എൽ.എ.ശ്രീ.കെ.എസ്.ശബരീനാഥൻ ആയിരുന്നു.
   ♥പെൺകുട്ടികൾക്കുള്ള അമിനിറ്റി സെന്റർ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ.മധു ഉദ്ഘാടനം ചെയ്തത് 2018 ആണ്.
   ♥2018 ആണ് ആർ.എം.എസ്.എ ജില്ലാ പഞ്ചായത്തുമായി നിർമ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയതും ഉദ്ഘാടനം നടത്തിയതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മധു ആയിരുന്നു.അധ്യക്ഷ 
     സ്ഥാനം വഹിച്ചത് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.അൻസജിത റസ്സൽ ആയിരുന്നു.
   ♥കിഫ്ബി ഫണ്ടിൽ നിന്നുള്ള കെട്ടിടത്തിന്റെ പണി പുരോഗമിച്ചു വരുന്നു.തറക്കല്ലിട്ടത് അരുവിക്കര എം.എൽ.എ ശ്രീ.ജി.സ്റ്റീഫനായിരുന്നു. കൂടുതലറിയാനായി ചിത്രശാല സന്ദർശിക്കുക...