ഗവ. എൽ.പി.എസ്. കളത്തുകാൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42508 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നെടുമങ്ങാട് താലൂക്കിൽ അരുവിക്കര പഞ്ചായത്തിലെ ഇരുമ്പ വാർഡിലാണ് കളത്തുകാൽ ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. കരമനയാറിനു സമീപമാണ് ഈ സ്കൂൾ . 1948-ൽ കരകുളത്തുള്ള ശ്രീപത്മനാഭപിള്ള 12 കുട്ടികളെ കൂട്ടി ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി. 1950-51 ൽ കളത്തുകാൽ ഗവ.എൽ.പി.സ്കൂൾ എന്ന് ഈ സ്കൂളിനെ ഔദ്യോഗികമായി നാമകരണം ചെയ്തു. 1956-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ കെട്ടിടം പണിയുന്നതിനുള്ള അനുമതി ലഭിച്ചു. 1957-58 ൽ പണി തുടങ്ങി. 1959-ൽ കേരള മുഖ്യമന്ത്രിയായ ശ്രീ. ഇ. എം.എസ്. നമ്പൂതിരിപ്പാട് കെട്ടിടം ഉദ്ഘാടനം ചെയ്തു.