സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/സ്പോർ‌ട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്

പാലാ സെന്റ് മേരീസ് സ്ക്കൂളിൽ സ്പോർട്ട്സ് ക്ലബ് വളരെ ഊർജസ്വലമായി പ്രവർത്തിച്ചു വരുന്നു. പെൺകുട്ടികൾക്കായുള്ള ഈ സ്ക്കൂളിൽ, കുട്ടികളുടെ കായികപരമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും, അതിലുപരി, എല്ലാ കുട്ടികളുടെയും ശാരീരികാരോഗ്യം നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.

ഫിസിക്കൽ ഡ്രില്ലിനു പുറമെ കരാട്ടേ, യോഗ തുടങ്ങിയവയിലും പരിശീലനത്തിന് അവസരമുണ്ട്.

സ്പോർട്ട്സ് & ഗെയിംസ്

അലറ്റിക്സ്, അക്വാട്ടിക് സ് , ഗെയിംസ് ഇനങ്ങളിൽ കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകുവാൻ സ്ക്കൂൾ എന്നും ശ്രമിക്കുന്നു.

ഈ വിഭാഗങ്ങളിൽ അനവധി സംസ്ഥാന ദേശീയ താരങ്ങളെ സൃഷ്ടിക്കുവാൻ സ്ക്കൂളിന് സാധിച്ചിട്ടുണ്ട്.