ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BVHSS (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാ സാഹിത്യവേദി വളരെ മികച്ചരീതിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യവേദി വളരെ മികച്ചരീതിയിൽ  സ്കൂളിൽ പ്രവർത്തിച്ചുവരുന്നു .നിരവധി വിദ്യാർത്ഥികൾ ഈ ക്ലബ്ബിൽ അംഗങ്ങളായി ഉണ്ട് .കുട്ടികളിലെ കലാപരമായ കഴിവുകളെ വികസിപ്പിക്കുന്നതിനും വായന  പ്രോത്സാഹിപ്പിക്കുന്നതിനും  ഈ ക്ലബ്ബ് സഹായിക്കുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളും, ആഘോഷപരിപാടികളും, മത്സരങ്ങളും ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു

2021 - 2022 അധ്യയന വർഷത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനാ ദിനാചരണം നടത്തുകയുണ്ടായി LP, UP , HS വിഭാഗം കുട്ടികൾക്കായി പുസ്തകാ സ്വാദനം ,വീട്ടിൽ ഒരു വായനാ മൂല ,എൻ്റെ പുസ്തകം പരിചയപ്പെടുത്തൽ, വായനയുടെ പ്രാധാന്യം കുട്ടികളിൽ എന്ന വിഷയത്തെ ആസ്പദമാക്കി അമൃതോത്സവം എന്ന പേരിൽ LP ,UP ,HS എന്നീ വിഭാഗം കുട്ടികൾക്കായി വെമ്പി നാർ എന്നീ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി

2. ഓണം - ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് എൻ്റെ വീട്ടിലെ ഓണാഘോഷം ഫോട്ടോസ് ,വീഡിയോ അവതരണം ,നാടൻ പാട്ട് മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടെ ഈ മത്സരങ്ങൾ വളരെ ഭംഗിയായി തീർന്നു

3 .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സർഗ്ഗോത്സവം പരിപാടിയിൽ കവിതാലാപനം ,നാടൻ പാട്ട്, ചിത്രരചന ,പുസ്തക സ്വാദനം എന്നീ മത്സരങ്ങളിൽLP , UP , HS വിഭാഗത്തിലെ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു