ജി യു പി എസ് കിനാലൂർ - തണൽ ഇക്കോക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47553 (സംവാദം | സംഭാവനകൾ) (ചെറിയമാറ്റങ്ങൾ)

തണൽ പരിസ്ഥിതിക്ലബ്ബ്

പ്രവർത്തന റിപ്പോർട്ട് 2021 – 2022

പ്രവർത്തനങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനാഘോഷം ഓൺലൈൻ

1.എന്റെ മരം

ഓരോ കുട്ടിയും ഒരു മരം വീട്ടുപറമ്പിൽ നടന്നു. ചുറ്റുപാടുകൾക്ക് അനുയോജ്യമായ മരം തിരഞ്ഞെടുക്കാൻ നിർദ്ദേശം നൽകി. മരങ്ങളുടെ വൈവിധ്യവും സംരക്ഷണവും ഉറപ്പു വരുത്തിയിട്ടുണ്ട്, സന്ദർശനം നടത്തുമ്പോൾ മരത്തിൻറെ വളർച്ച നിരീക്ഷിക്കുന്നു. കുട്ടികൾക്ക് ചുറ്റുപാടുമുള്ള സസ്യങ്ങളെ നിരീക്ഷിച്ച് പേരുകൾ രേഖപ്പെടുത്തുന്നതിനും അവയുടെ പ്രത്യേകതകൾ കണ്ടെത്തി തരംതിരിക്കുന്നതിനും കഴിഞ്ഞു.

2 .പോപ്പി കുട

വിവിധ തരം കൂണുകളെ നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനം. വിവിധ തരം കൂണുകൾ അന്വേഷിച്ചു കണ്ടുപിടിക്കാനും , പ്രത്യേകതകൾ മനസ്സിലാക്കാനും.

3. പരിസ്ഥിതി ദിന ആശംസകാർഡുകൾ നിർമ്മിച്ച് കൈമാറൽ .

പ്രവർത്തനം 2

ഉച്ചയൂണിന് എന്റെ പങ്കും

ജൈവ പച്ചക്കറി കൃഷി എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കി വരുന്നുണ്ട് , ഞങ്ങളുടെ സ്കൂളിന്റെ സാഹചര്യം അനുസരിച്ച് വളരെ ചെറിയ തോതിൽ മാത്രമേ സ്കൂളിൽ കൃഷി ചെയ്യാൻ പറ്റുകയുള്ളൂ ഉള്ളൂ അതുകൊണ്ടുതന്നെ കുട്ടികൾക്ക് വീട്ടിൽ കൃഷി ചെയ്യുന്നതിനുള്ള നിർദ്ദേശം നൽകിയിരുന്നു.

ഫാസ്റ്റ് ഫുഡ് ഒഴിവാക്കി നാടൻ രീതിയിൽ ഉള്ള ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു പ്രവർത്തനം ആസൂത്രണം ചെയ്തത്. പരിസ്ഥിതി ക്ലബ്ബംഗങ്ങൾ വളരെ ആവേശത്തോടെയാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളായത് ചീര ,മുരിങ്ങയില, കോവയ്ക്ക, ചേന, ചേമ്പ് എന്നിങ്ങനെ പോഷകസമൃദ്ധമായ ഇലക്കറികളും കിഴങ്ങുവർഗങ്ങളും സ്കൂളിലേക്ക് ഒഴുകിയെത്തി.

വിദ്യാർത്ഥികളുടെ കൃഷിയിടങ്ങൾ സന്ദർശിച്ച് മികച്ച ഒരു കുട്ടിക്കർഷകനെ കണ്ടെത്തി അനുമോദനം നൽകി. അഞ്ചാം ക്ലാസ്സുകാരനായ യദുദേവാണ് ഈ കുട്ടിക്കർഷകൻ .

പ്രവർത്തനം 3

കിളിനോട്ടം പക്ഷിനിരീക്ഷണം

ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തിൽ കിളിനോട്ടം വർണ്ണന തയ്യാറാക്കൽ പ്രവർത്തനം നടന്നു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം നടന്നത്. വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഇത് കുട്ടികൾക്ക് നൽകിയത്. മികച്ച വർണ്ണന തയ്യാറാക്കിയ വിദ്യാർഥിനിക്ക് വാർഡ് മെമ്പർ സമ്മാനദാനം നടത്തി . ക്ലബ്ബ് അംഗങ്ങൾ എല്ലാവരും പരിപാടിയിൽ പങ്കാളികളായി.

പ്രവർത്തനം 4

പരിസ്ഥിതി ബോധവൽക്കരണ ശിൽപശാല

പ്രവർത്തനം 5

മാലിന്യസംസ്കരണം

മാലിന്യങ്ങളെ ജൈവ അജൈവ എന്നിങ്ങനെ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് സ്കൂൾ പരിസരത്ത് സൗകര്യമൊരുക്കി.