എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ

18:56, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: സേക്രട്ട്‌ ഹാര്‍ട്ട്‌ ഓര്‍ഫനേജ്‌ ഹൈസ്‌ക്കൂള്‍,മൂക്കന്നൂര്…)

സേക്രട്ട്‌ ഹാര്‍ട്ട്‌ ഓര്‍ഫനേജ്‌ ഹൈസ്‌ക്കൂള്‍,മൂക്കന്നൂര്‍ പ്രമാണം:SH Orphanage HS Mookkannoor1.jpg

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം 1932 ല്‍ സ്ഥാപിതമായി.സി.എസ്‌.ടി സന്യാസ സഹോദരസഭയുടെ കീഴില്‍ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ബ്രദര്‍ ജോസഫ്‌ മുണ്ടുമൂഴിക്കര അവര്‍കളാണ്‌.ഒന്നു മുതല്‍ പത്തു വരെ 25 ഡിവിഷനുകളിലായി 922 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.അദ്ധ്യാപകരും അനദ്ധ്യാപകരുമായി 41 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ 98 ശതമാനം വിജയവുമായി ഈ സ്ഥാപനം തലയുയര്‍ത്തി നില്‌ക്കുന്നു.നാടിന്റെ ക്ഷേമം ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍5 മുതല്‍ 10 വരെ ഇംഗ്ലീഷ്‌ മീഡിയം പാരലല്‍ ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.സമൂഹത്തില്‍ ഉന്നത നിലയില്‍ വിരാജിക്കുന്ന പലരേയും വാര്‍ത്തെടുക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌.അക്കാദമിക്‌ മേഖലയ്‌ക്കു പുറമേ,കായിക കലാമേഖലകളിലും ഈ സ്‌ക്കൂള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നു.