ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആർട്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2017-18 അദ്ധ്യയനവർഷം ഉണർവ് എന്ന പേരിൽ  താളം, രാഗം, ലയം, സ്വരം  എന്നീ ഗ്രൂപ്പുകളാക്കിയും 2018-19 ൽ തക്കാരം എന്ന പേരിൽ പാലട, സേമിയ, ഫലൂദ, അലീസ എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളാക്കിയും 2019-20 ൽ അരങ്ങ് എന്ന പേരിലുമായിരുന്നു കലാമേള സംഘടിപ്പിച്ചത്. അവസാനം നടന്ന അരങ്ങ് സ്കൂൾ കലോത്സവത്തിൽ  മിൻഹ.എ യ്ക്കായിരുന്നു കലാതിലക പട്ടം. ചുള്ളിയാലപ്പുറം സ്നേഹതീരം കൂട്ടാഴ്മയായിരുന്നു കലാമേളയിലെ ട്രോഫികൾ സ്പോൺസർ ചെയ്തിരുന്നത്.

അവസാനമായി നടന്ന വേങ്ങര സബ്ജില്ലാ ജനറൽ കലോത്സവത്തിൽ ഓവറോൾ പതിനൊന്നാം സ്ഥാനവും അറബി കലോത്സവത്തിൽ നാലാം സ്ഥാനവും നേടാൻ ഒളകര ജിഎൽപി സ്കൂളിന് സാധിച്ചു. അറബി കലോത്സവത്തിലെ പദ നിർമാണത്തിൽ ഒന്നാം സ്ഥാനവും ജനറൽ കലോത്സവത്തിലെ  നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനവും  കഥാകഥന  മത്സരത്തിൽ മൂന്നാം സ്ഥാനവും നേടാൻ സാധിച്ചു. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള ഗ്രീഷ്മ ടീച്ചറും അപർണ എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു. ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.

2021-22

ഓൺലൈൻ കലാമേള

2019-20

അരങ്ങ് 19

2019-20 വർഷത്തെ സ്കൂൾ കലോത്സവം  എച്ച് എം എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വിവിധ ഇനം പരിപാടികൾ അരങ്ങേറി. താളം, ലയം രാഗം, ഭാവം എന്നീ നാലു ഗ്രൂപ്പുകളായി മത്സരിച്ച അരങ്ങ് 2K19 ൽ താളം ഗ്രൂപ്പ് വിജയികളായി.വിജയികൾക്ക് എച്ച് എം എൻ വേലായുധൻ ഉപഹാരങ്ങൾ നൽകി.

2018-19

തക്കാരം കലാമേള 18

2018-19 വർഷത്തെ സ്കൂൾ കലോത്സവം  എച്ച് എം എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വിവിധ ഇനം പരിപാടികൾ അരങ്ങേറി. പാലട,ഫലൂദ, സേമിയ എന്നീ ഗ്രൂപ്പുകളായി മത്സരിച്ച തക്കാരം 2k18 ൽ സേമിയ ഗ്രൂപ്പ് വിജയികളായി. വിജയികൾക്ക് എച്ച് എം എൻ വേലായുധൻ ഉപഹാരങ്ങൾ നൽകി.

ഒയാസിസ് 101-ാം വാർഷികം

ഒളകര ഗവ എൽ പി സ്കൂൾ 101 -ാം വാർഷികം ആഘോഷിച്ചു. ഗായിക മെഹറിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ സപ്ലിമെന്റ് “ഒളകര ന്യൂസ് ' പ്രകാശനം ചെയ്തു. പി ടി എ ഭാരവാഹികളെ ആദരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പി ടി എ പ്രസിഡന്റ് പി പി സെയ്ദ് മുഹമ്മദ്, പ്രധാനാധ്യാപകൻ എൻ വേലായുധൻ, വി ജംഷീദ് സംസാരിച്ചു.

2017-18

കലാമേള

2017-18 വർഷത്തെ സ്കൂൾ കലോത്സവം  സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഇബ്രാഹീം മൂഴിക്കൽ, മെമ്പർ യു.പി.സിറാജ് ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. പി.ടി.എ പ്രസിഡന്റ് സെയ്ദു മുഹമ്മദ് പരിപാടിയുടെ അദ്ധ്യക്ഷനായി. വിജയികൾക്ക് അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവർ ഉപഹാരങ്ങൾ നൽകി.