സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ
മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹൈസ്കൂളുകളിൽ ഒന്നാണ്.സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂൾ.അധ്യാപരുടെയും അനധ്യാപകരുടെയും തീക്ഷ്ണമായ സേവന മനോഭാവവും ആത്മാർത്ഥയും കൃത്യനിഷ്ഠയുമാണ് സ്കൂളിനെ മികവിന്റെ പടികളിലെത്തിക്കുന്നത്.തുടർച്ചയായി 15 വർഷവും 100 %വിജയവും തുടർച്ചയായി 9 വർഷവും സംസ്ഥാന കലോത്സവത്തിൽ മാർഗം കളിയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കാൻ സാധിച്ചു എന്നത് അഭിമാനാർഹങ്ങളായ നേട്ടങ്ങളാണ് .
പ്രോജക്ടുകൾ
തണൽ വൃക്ഷങ്ങളിൽ ആണിയടിച്ചു പരസ്യം തൂക്കുന്നതിനെതിരെ പ്രതികരിച്ച് കുട്ടികൾ
പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകി പ്രപഞ്ചത്തെയും ഫലവൃക്ഷങ്ങളുടെയും സംരക്ഷണവും കരുതലും അനിവാര്യമാണെന്ന് മനസിലാക്കിയ കുട്ടികൾ വഴിയോരങ്ങളിലുള്ള തണൽ വൃക്ഷങ്ങളിൽ ആണിയടിച്ചു പരസ്യം തൂകുന്നതിനെതിരെ കുട്ടികൾ പ്രതികരിക്കുകയും ഈ പ്രശ്‍നം സമൂഹ മധ്യത്തിൽ അവതരിപ്പിക്കുകയും ബഹു .കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയും ബഹു .കോടതി അഭിനന്ദിക്കുകയും പത്ര മാധ്യമങ്ങളിൽ വാർത്ത പ്രാധാന്യം നേടുകയും ചെയ്തു.2012 ൽ ബെസ്ററ് സീഡ് കോർഡിനേറ്ററായ് സി .റീനെറ്റിനെ തിരഞ്ഞെടുത്തു
പ്ലാസ്റ്റിക് രഹിത ഭൂമിയ്ക്കായി കൈകോർത്തുകൊണ്ട് ശാസ്ത്രപ്രതിഭകൾ
കപ്പയിൽ നിന്നും മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്ക് ഉണ്ടാക്കി ശാസ്ത്ര രംഗത്ത് നമ്മുടെ കുട്ടികളൊരു കുതിച്ചു ചാട്ടം നടത്തി.മാത്രുഭൂമി 2017 ഫെബ്രുവരിയിൽ നടത്തിയ Iam Kalam എന്ന സയൻസ് എക്സ്ബിഷനിൽ നമ്മുടെ കുട്ടികൾ ഒരു ലക്ഷം രൂപയോടെ രണ്ടാം സ്ഥാനം നേടി.കപ്പയിൽ നിന്നും പഴ തൊലിയിൽ നിന്നും മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്ക് പഴത്തൊലി കൊണ്ട് മലിനജലം ചെലവു കുറഞ്ഞ രീതിയിൽ ശുദ്ധികരിക്കുന്നു.എല്ലാ ദിലസവും നമ്മൾ വലിച്ചെറിയുന്ന പഴത്തൊലിയിൽ നിന്നും മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്കും,അശുദ്ധ ജലം ശുദ്ധികരിക്കുന്ന ചെലവു കുറഞ്ഞ രീതികളും നമ്മുടെ കുട്ടികൾ വികസിപ്പച്ചെടുത്തു.ഈ കണ്ടുപിടുത്തത്തിന് ജന്മഭൂമി ദിനപത്രം നടത്തിയ സയൻസ് എക്സിബിഷനിൽ ISRO മുൻ ചെയർമാൻ ജി.മാധവൻ നായരിൽ നിന്നും ക്യാഷ് അവാർഡ് സ്വീകരിക്കുന്നു BEST PROJECT AWARD ഉം 45000/- രൂപ ക്യാഷ് അവാർഡും ലഭിച്ചു.
പ്ലാസ്റ്റിക്കിനെ പ്രതിരോധിക്കാൻ തുണി സഞ്ചിയുമായി കുട്ടികൾ
പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, അവയുടെ വാസസ്ഥലങ്ങൾ അല്ലെങ്കിൽ മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്.മലിനീകരണ വസ്തുക്കളായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്കുകളെ അവയുടെ വലിപ്പത്തിനനുസരിച്ച് മൈക്രോ-, മെസോ- അല്ലെങ്കിൽ മാക്രോഡെബ്രിസ് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു.പ്ലാസ്റ്റിക് ചെലവുകുറഞ്ഞതാണ് എന്നതിനോടും ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനോടും പ്ലാസ്റ്റിക് മലിനീകരണം വർദ്ധിച്ചിരിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ മനുഷ്യന്റെ പ്ലാസ്റ്റിക് ഉപയോഗം ഉയർന്ന അളവിൽ വർധിച്ചു. എങ്കിലും പ്ലാസിക് വളരെ പതുക്കെ മാത്രമേ വിഘടിക്കൂ. പ്ലാസ്റ്റിക് വിപത്തിനെതിരെ തുണി സഞ്ചിയുടെ പ്രതിരോധവുമായി കുട്ടികൾ രംഗത്തു വന്നു.പച്ചക്കറി വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കും തുണി സഞ്ചി ഉപയോഗിക്കുമെന്നും അതിനു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമെന്നും കുട്ടികൾ തീരുമാനമെടുത്തു