ചിത്രകാരൻ രവി

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48553 (സംവാദം | സംഭാവനകൾ) ('രവിചന്ദ്രൻ വിദ്യാലയം പ്രതിഭകളിലേക്ക് പരിപാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രവിചന്ദ്രൻ

വിദ്യാലയം പ്രതിഭകളിലേക്ക് പരിപാടിയുടെ ഭാഗമായി കാളികാവിന്റെ കലാകാരൻ രവിചന്ദ്രനെ ആദരിച്ചു.ചിത്രകാരൻ,അഭിനേതാവ്, നാടകരചയിതാവ് തുടങ്ങി വിവിധ മേഖലയിൽ തന്റെ പ്രതിഭ തെളിയിച്ച വ്യക്തിയാണ് ഇദ്ദേഹം.കഴിഞ്ഞ പത്തു വർഷമായി രവി നമ്മുടെ വിദ്യാലയത്തിന്റെ കൂടി ഭാഗമാണ്.രവിയുടെ കരവിരുതാണ് വിദ്യാലയത്തിന്റെ ഓരോ കോണിനേയും മിഴിവുറ്റതാക്കുന്നത്. കഥപറയും ചുമരുകൾ, BALA, തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം വിദ്യാലയത്തിൽ പൂർത്തീകരിച്ച്, വിദ്യാലയ ചുമരുകളെ നയന മനോഹരമാക്കിയത് ഇദ്ദേഹത്തിന്റെ വർണങ്ങളാണ്.ടാലൻറ് ലാബ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ചിത്രരചനയിൽ പരിശീലനം നൽകുവാനും രവി നമ്മോടൊപ്പമുണ്ട്. തന്റെ ചിത്രരചനാ ജീവിതത്തിന്റെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. ശാസ്ത്രീയമായി ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും ഈ കലാകാരൻ നിറങ്ങൾ കോറിയിട്ടാൽ എന്ത് മനോഹരമാകുമെന്ന് നമുക്കറിയാം, കുട്ടികളുടെ നാടകരചനയും, അഭിനയവുമൊക്കെ തന്റെ സുഹൃത്തുക്കളുടെ പിന്തുണക്കൊണ്ട് സംഭവിച്ചതാണെന്ന് രവി പറയുന്നു. ജന്മസിദ്ധമായ തന്റെ കഴിവിൽ വിശ്വാസമർപ്പിച്ച് കാളികാവിന്റെ ഈ കലാകാരന് ഇനിയും ജൈത്രയാത്ര തുടരാനാകട്ടേ. വിദ്യാർഥികളായ ഫഹ്മിൽ, അർസാൻ, നിഷിൻമുഖ്താർ,നിയഫിറോസ്, ഫാത്തിമ ജൂബി, നിഹ ഷൗക്കത്ത്, ദിയ ഫാത്തിമ ,ഗായത്രി, ഷഹ്മ, അർഷിയ ,സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, അധ്യാപകരായ അനിൽ.ബി, രജീഷ്.കെ ,എസ്.എസ്.ജി കമ്മറ്റി അംഗം എം അയ്യൂബ് തുടങ്ങിയവർ ചടങ്ങിൽ സബന്ധിച്ചു.

"https://schoolwiki.in/index.php?title=ചിത്രകാരൻ_രവി&oldid=1746977" എന്ന താളിൽനിന്ന് ശേഖരിച്ചത്