മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ലിറ്റിൽകൈറ്റ്സ്
ലിറ്റൽ കൈറ്റ്സ്
ഐ ടി ക്ലബ്ബ് എന്ന പേരിൽ ആരംഭിച്ച ക്ലബ്ബ് 2016 അധ്യയന വർഷം മുതൽ "കുട്ടികൂട്ടം "എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി എന്നാൽ ഒരു വർഷത്തിനി ശേഷം 2018 ജനുവരി മുതൽ "ലിറ്റൽ കൈറ്റ്സ് "എന്ന് നാമകരണം ചെയ്യപ്പെട്ടു .കൈറ്റ് മിസ്ട്രെസ്സ് മാരായി ശ്രീമതി .റോഷിനി റോബർട്ടും ,ശ്രീമതി .സുമിനാമോൾ .കെ .ജോൺ ഉം തെരഞ്ഞെടുക്കപ്പെട്ടു .പ്രതേക എൻട്രൻസ് പരീക്ഷ നടത്തി വിജയിച്ച 40 കുട്ടികളെയാണ് ക്ലബ്ബ് അംഗങ്ങളാക്കിയിരിക്കുന്നത് .അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് ,സൈബർ സുരക്ഷാ ,ഹാർഡ് വെയർ ,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കേണ്ടത് .ആദ്യം പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം .എല്ലാ ബുധനാഴ്ചകളിലും ,അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് .ഓണം ക്രിസ്ത്മസ് എന്നെ വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .
IT ക്ലബ് വിവര സാങ്കേതിക വിദ്യയുടെ എല്ലാ സൗകര്യങ്ങളും നമ്മുടെ സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട് . ഇതിൻറെ സാരഥികളായ ശ്രീമതി സുമിന മോൾ കെ ജോൺ, ശ്രീമതി സുഷ ആൻറണി എന്നിവരുടെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ. നടന്നുവരുന്നു. സേവന തത്പരമായ 60 അംഗങ്ങളാണ് ക്ലബ്ബിൽ ഉള്ളത്. ഹൈ സ്കൂളിലെ കുട്ടികൾക്കായി ആരംഭിച്ച ലിറ്റിൽ kites ക്ലാസിലെ പരിശീലനം വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു. കുട്ടികൾ ക്രിയാത്മകമായ രീതിയിൽ അവരുടെ പ്രതിഭ തെളിയിക്കുകയും ചെയ്യുന്നു. സ്കൂളിലെ എല്ലാ അധ്യാപകർക്കും ഐടി മേഖലയിൽ നല്ല രീതിയിൽ പരിശീലനം കൊടുത്തു വരുന്നു.
33025-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 33025 |
യൂണിറ്റ് നമ്പർ | LK/2018/33025 |
അംഗങ്ങളുടെ എണ്ണം | 40+34=74 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ലീഡർ | സിൽവിയ അന്ന |
ഡെപ്യൂട്ടി ലീഡർ | ആൻ പ്രകാശ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റോഷിനി റോബർട്ട് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുമിനാമോൾ കെ ജോൺ |
അവസാനം തിരുത്തിയത് | |
12-03-2022 | 33025 |