സി. എം. എസ്. എൽ. പി. എസ്. ഊരകം/ക്ലബ്ബുകൾ
1.മാതൃഭൂമി സീഡ്
മാലിന്യമില്ലാത്ത മണ്ണും നന്മയുള്ള മനുഷ്യരെയും സൃഷ്ടിക്കുന്നതാണ് മാതൃഭൂമി സീഡ് പദ്ധതിയുടെ ലക്ഷ്യം.ലോകത്തിന് മാതൃകയാണീ പദ്ധതി. എല്ലാം വിഷമയമാകുന്ന വർത്തമാനകാലത്ത് നേരിന്റെ വഴിയിൽ വിദ്യാർഥികളെ നയിക്കാൻ സീഡ് പദ്ധതിക്ക് കഴിയുന്നു. മണ്ണിനോടും പ്രകൃതിയോടും സ്‌നേഹമുള്ളവരാക്കി കുട്ടികളെ മാറ്റുന്നതിലൂടെ നന്മയുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ കഴിയും. കുട്ടികൾക്ക് നന്മയുടെ പാഠങ്ങൾ ചെറിയ ക്ലാസ്സുകളിൽ തന്നെ തുടങ്ങണം എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം സ്കൂളിൽ തുടങ്ങിയത്.
2.കബ്ബ്, ബുൾബുൾ
സേവന സന്നദ്ധരായ ബുൾബുൾ, കബ്ബ് കുട്ടികളുടെ പ്രവർത്തനം സ്ക്കൂളിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.ദിനാചരണങ്ങൾ,പച്ചക്കറികൃഷി,പൂന്തോട്ട നിർമ്മാണം എന്നിവയുടെ നേതൃനിരയിൽ ഇവർ സജീവമാണ്.