ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകരൃങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

ഗവണ്മെന്റ് എൽ.പി എസ് . ഡാലുമുഖം സ്കൂളിൽ  ഒരു ഇരുനില കെട്ടിടവും ഒരു മൂന്നുനില കെട്ടിടവും ആണ് ഉള്ളത്.രണ്ടു കെട്ടിടത്തിലും കൂടി ആകെ 16 ക്ലാസ് മുറികൾ.ഇവയിൽ 3 ഡിജിറ്റൽ ക്ലാസ് മുറികളും 1 സ്മാർട്ട് ക്ലാസ് മുറിയും 1 ഓഫീസ് മുറിയും 11 അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും പ്രവർത്തിക്കുന്നു .. വിപുലമായ സ്കൂൾ ലൈബ്രറി ,ഓരോ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറി ,വായനാമുറി എന്നിവ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട് .ആൺ കുട്ടികൾക്കും പെൺ  കുട്ടികൾക്കും എണ്ണത്തിന് ആനുപാതികമായി ശൗചാലയ മുറികൾ ,സ്റ്റീമർ ഉൾപ്പെടെയുള്ള പാചകപ്പുര ,സ്റ്റോർ റൂം ,സിക്ക് റൂം ,ജല സ്രോതസ്സുകളായ കിണർ ,പൊതു ജലവിതരണ സംവിധനമായ ജലനിധി ,സ്കൂളിന് മുൻ വശത്തായി ജൈവ വൈവിധ്യ ഉദ്യാനം ,മാലിന്യ നിർമാർജ്ന പ്ലാന്റ് ഇവയെല്ലാം ഞങ്ങളുടെ സ്കൂളിന്റെ ഭൗതിക നേട്ടങ്ങളാണ്.

1 . റീഡിംഗ്റും

വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയത്തിൽ ഇരുന്നു വായിക്കുന്നതിനുള്ള വായനാ മുറി ക്രമീകരിച്ചിട്ടുണ്ട്

2 . ലൈബ്രറി

വിപുലമായ സ്കൂൾ ലൈബ്രറിയും ഓരോ മുറികളിലും ക്ലാസ് ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട് .എല്ലാ വിഷയത്തിലും, എല്ലാ മേഖലയിലും ഉള്ള റഫറൻസ് പുസ്തകങ്ങൾ ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ ,കറന്റ് അഫയേഴ്സ്,ചെറു കഥകൾ ,കവിതകൾ ,നാടകസമാഹാരങ്ങൾ എന്നിങ്ങനെയുള്ള എല്ലാ പുസ്തകങ്ങളും ഞങ്ങളുടെ ലൈബ്രറിയിൽ ഉണ്ട്.