ഗവ. എം എച്ച് എസ് എസ് ചീരാൽ
ഗവ. എം എച്ച് എസ് എസ് ചീരാൽ | |
---|---|
വിലാസം | |
ചീരാല്‍ വയനാട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
21-12-2016 | 15059 |
ചരിത്രം
ഒരു നാടിന്റെ സംസ്കാരവും തലമുറയുടെ വാഗ്ദാനവും നിലനില്‍ക്കുന്നത് സമൂഹത്തിന്റെ നവോത്ഥാനത്തിലൂടെയാണ്. സമൂഹത്തിന്റെ പുത്തനുണര്‍വ് ആ നാടിന്റെ വിദ്യാലയമാണ്. നാടിന്റെ വളര്‍ച്ചയിലും മാനവ വിഭവശേഷിയുടെ പുരോഗതിയിലും സെക്കന്ററി വിദ്യാഭ്യാസം നല്‍കുന്ന പ്രാധാന്യം വിലപ്പെട്ടതാണ്. നാടിന്റെ യശ്ശസ്സുയര്‍ത്തി മികവിന്റെ പടവുതളുയര്‍ത്തി ചീരാല്‍ പ്രദേശത്തിന്റെ അഭിമാനമായി 50 വര്‍ഷം പിന്ന്ട്ടുകൊണ്ട് ചീരാല്‍ ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ വിജയസോപാനങ്ങളിലേയ്ക്ക് കുതിക്കുകയാണ്. കേരളസംസ്ഥാനത്തിലെ വയനാട് ജില്ലയുടെ കിഴക്ക് കര്‍ണ്ണാടക- തമിഴ് നാട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശത്തുള്ല പ്രകൃതി രമണീയമായ ഗ്രാമമാണ് ചീരാല്‍. പടിഞ്ഞാറു ഭാഗത്തായി വേടരാജാക്കന്‍ണാരുടെ കോട്ട സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ചീരാല്‍ പ്രദേശം സ്ഥിതി ചെയ്യുന്നത്. പ്രദേശ ചരിത്രം ചേര രാജാക്കന്‍മാരുടെ അധിവാസ സ്ഥാനമായിരുന്ന ചേരന്‍ കോട് മല ചീരാലില്‍ നിന്ന് ഏഴ് കിലോമീറ്ററ്‍ അകലെയായി തെക്കു ഭാഗത്തു കാണാം. നൂറ്റീണ്ടുകള്‍ക്കു മുന്‍പ് വലിയ ഒരു ജനസമൂഹം വയനാട്ടില്‍ ഉണ്ടായിരുന്നതായി ചരിത്ര രേഖകള്‍ പറയുന്നു. പില്‍ക്കീലത്ത് മൈസൂര്‍ ഭരണാധാകാരികളുടെ പടയേട്ടത്തിന്റെ ഫലമായും പഴശ്ശി ബ്രിട്ടീഷ് യുദ്ധത്തിന്റെ ഫലമായും അനേകം ആള്‍ക്കാര്‍ മരണപ്പെട്കയോ പാലായനം ചെയ്യുകയോ ചെയ്തതായി കരുതപ്പെടുന്നു. പഴശ്ശിരാജയുടെ ഭരണകാലത്ത് കോളിയാടിക്കോട്ടയുടെ കാവല്‍ ഈ നാട്ടിലെ ഭരണാധാകാരിയായിരുന്ന ചീരാല്‍ ചെട്ടിക്കായിരുന്നു. നിരവധിയുദ്ധഹങ്ങളുടെ ഫലമായി വയനാട്ടില്‍ അവശേഷിച്ചത് അരക്ഷിതാവസ്ഥയും ദാരിദ്ര്യവും രോഗവുമാണ്. ഇതുമൂലം ജനസംഖ്യ കുറയുകയും അവശേഷിക്കുന്ന ജനങ്ങള്‍ക്ക് എല്ലാ ജീവിത പുരോഗതിയും നിഷേധിക്കപ്പെടുകയും ചെയ്തു. 1948 ന് മുന്‍പ് പ്രധാനമായും യുദ്ധാനന്തരം അവശേഷിച്ചതി ചെട്ടിമാരും കുറുമരും പണിയരും ഊരാളികളും നായ്ക്കന്മാരുമാണ്. 1948 ല്‍ നെന്മേനി പ്രദേശത്ത് വിമുക്ത ഭടന്മാരെ അധിവസിപ്പിച്ചതിനു ശേഷമാണ് പുരോഗതി കൈവരുന്നക്.അക്കാലത്ത് ആശാന്രുടെ കീഴിളലായിരുന്നു വിദ്യാഭ്യാസം. മണലിലെഴുത്താണ് ആദ്യം ആരംഭിച്ചത്. പിന്നീട് ഒാലയിലെഴുത്താനും പഠിപ്പിച്ചിരുന്നു. സ്ക്കൂളിന്റെ തുടക്കം ക്രമേണ ഒരു വിദ്യാലയം തുടങ്ങുന്നതിനെക്കുറിച്ഛുളള ആലോചന സജീവമായി. 1948 ള്‍ ആദ്യമായി ഒരു സ്വകാര്യ വിദ്യാലയം ചീരാല്‍ എലിമെന്ററി സ്ക്കൂള്‍ എന്ന പേരില്‍ ചീരാല്‍ പ്രദേശത്ത് ആരംഭിച്ചു. മുണ്ടക്കൊല്ലി കുഞ്ഞന്‍ ചെട്ടി, മാളേരി ഭരതന്‍ ചെട്ടി, പഴൂര്‍ രാമന്‍ കുട്ടി ചെട്ടി, അമരഭത്ത് കൃഷ്ണന്‍ ചെട്ടി, ചെട്ടിക്കുടന്ന കുങ്കന്‍ ചെട്ടി, എന്നിവര്‍ ഭരണ സമിതി അംഗങ്ങളായി ചീരാല്‍ എലിമെന്റരി സ്ക്കൂള്‍ അസോസിയാഷന് രൂപം നല്കി.തുടര്‍ന്ന് സ്ക്കൂള്‍ സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് ഈ സ്ഥാപനത്തില്‍ 1 മുതലി 7 വരെ ക്ളാസ്സുകള്‍ മാത്രമാണുണ്ടായിരുന്നത്. ഏഴാം ക്ളാസ്സിനു ശേഷം ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് 10 കിലേമീറ്റര്‍ അകലെയുള്ള ബത്തേരിയിലെ ഗവണ്‍മെന്റ സര്‍വജന സ്ക്കൂളിനെയാണ് കുട്ടികള്‍ ആശ്രയിച്ചിരുന്നത്. ഹൈസ്ക്കൂള്‍ വളരെ അകലെ ആയതുകൊണ്ട് 7-ാം ക്ളാസ്സിനു ശേഷം ഭൂരിഭാഗം കുട്ടികളും പഠനം നിര്‍ത്തുകയാണ് ചെയ്തിരുന്നത്. ഈ സാഹചര്യത്തില്‍ ചീരാലില്‍ ഒരു ഹൈസ്ക്കൂള്‍ സ്ഥാപിക്കേണ്ടത് അത്ത്യാവശ്യമാണെന്ന് നാട്ടുകാര്‍ക്ക് തോന്നുകയും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഈ ആവശ്യത്തിലേക്കായി ഈ പ്രദേശത്തെ പൗരമുഘ്യന്‍മാരിലൊരാളായ സര്‍വ്വ ശ്രീ പുതുശ്ശേരി കേശവന്‍ ചെട്ടി പ്രസിണ്ടന്റായി ഒരു വെല്‍ ഫെയര്‍ കമ്മിറ്റിയ്ക്ക് റൂപം നല്‍കി. സ്ഥലത്തെ പൗരമുഖ്യരായ പി ഈര്‍ കുമാരന്‍, എ രാഘവന്‍ നായര്‍, എം രാവുണ്ണിക്കുരുപ്പ്, കെ. പി. ജി നമ്പീശന്‍, ഇ. പുരു,ോത്തമന്‍,വി. അബ്ജുള്‍ റഹിമാന്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളായിരുന്നു. വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി 03.06.1968 ല്‍ ചീരാലിന്റെ തിലകക്കുറിയെന്നോണം ചീരാല്‍ ഗവ. ഹൈസ്ക്കൂള്‍ സ്ഥാപിതമായി. ശ്രീ. വര്‍ഗ്ഗീസ് മാത്യു മാസ്റ്റരായിരുന്നു ഹെഡ്മാസ്റ്റരുടെ ചാര്‍ജ് വഹിച്ചിരുന്നത്. 1968ല്‍ ചീരാലിലെ സാംസ്കാരിക നിലലയത്തിലായിരുന്നു എട്ടാം ക്ളാസ്സ് ആരംഭാച്ചത്. ആ വര്‍ഷം തന്നെ വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് 100 അടി നീളത്തിലുള്ള അഞ്ച് ക്ളാസ്സ് മുറികളുള്ള ഒരു കെട്ടിടം നിര്‍മിക്കാന്‍ കഴിഞ്ഞു. 1969 മുതല്‍ എട്ട്, ഒന്‍പത് ക്ളാസ്സുകള്‍ പുതിയ കെട്ടിടത്തില്‍ നടത്തുവാന്‍ സാധിച്ചു. 1971 മാര്‍ച്ച് മാസത്തില്‍ ആദ്യത്തെ SSLC ബാച്ച് 96 ശതമാനം വിജയത്തോടെ ഉപരി പഠനത്തിന് അര്‍ഹത നേടുകയും ചെയ്തു. തുടര്ന്നുള്ള ഒാരേ വര്‍ഷവും കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ദനവ് ഉണട്ായി. അതിനനുസരിച്ച് അധായാപക നിയമനവും നടന്നു. എന്നാല്‍ ദൂരെ ദേശത്തു നിന്നുള്ള അധ്യാപകര്‍ക്ക് ചീരാലില്‍ വന്ന് ഝോലി ചെയ്യുന്നതിന് താത്പര്യം ഉണ്ടായിരുന്നില്ല. ഹിന്ദി പഠിപ്പിക്കാന്‍ അധ്യാപകര്‍ ഇല്ലാത്തതിനാല്‍ ആഴ്ചയിലൊരിക്കല്‍ ശ്രീ കെ. എന്‍ രാജപ്പന്‍ മാസ്റ്റര്‍ മീനങ്ങാടിയില്‍ നിന്നും ചീരാല്‍ സ്ക്കുളില്‍ വന്ന് പഠിപ്പിച്ചിരുന്നു. 1973 മുതല്‍ ശ്രീ കെ. എന്‍ രാജപ്പന്‍ മാസ്റ്റര്‍ സ്ക്കൂളിലെ സ്ഥിരം അദ്ധ്യാപകനായി വരാകയും ചെയ്തു. ശ്രീ. വര്‍ഗ്ഗീസ് മാത്യു മാസ്റ്റര്‍, ശ്രീ കെ. എന്‍ രാജപ്പന്‍ മാസ്റ്റര്‍ എന്നിവരുടെ ചിട്ടയായ പ്രവര്‍ത്തനം സ്ക്കൂളിന്റെ പുരേഗതിക്ക് പ്രധാന പങ്കു വഹിച്ചു. കൂട്ടായ നിവേദനഹ്ഹളുടെയും നാട്ടുകാരുടേ നിസ്തുല സേവനത്തിന്റെയും ഫലമായി 1973 ല്‍ ഒന്‍പത് ക്ളാസ്സ് മുരികളുള്ള ഒരു കെട്ടിടം ഗവണ്‍മെന്റില്‍ നിന്ന് അനുവദിച്ചു കിട്ടി. ശ്ക്കൂളിന്റെ അച്ചടക്കവും,ചിട്ട്യായ പ്രവര്‍ത്തനവും കാരണം ചീരാല്‍ ഹൈസ്ക്കൂള്‍ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്ക്കൂല്‍ എന്ന് പുനര്‍ നാമകരണം ചെയ്തു. സ്ക്കൂളിന്‍റെ ഭൗതീക സാഹചര്യഹ്ഹള്‍ മെച്ചപ്പെടുത്തുന്നതില്‍ സര്‍കാകാരും ത്രിതല പഞ്ചായത്തുകളും ശ്രദ്ധിച്ചു പോരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}