കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി

Schoolwiki സംരംഭത്തിൽ നിന്ന്
കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി
വിലാസം
പുറമേരി

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
21-12-201616032



please update

ചരിത്രം

ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂര്‍വ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂള്‍. കവി, പത്രാധിപര‍ സാമൂഹ്യപരിഷ്കര്‍ത്താവ് എന്നിങ്ങനെ വിവിധ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോര്‍ളാതിരി ഉദയവര്‍മ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വടകര പട്ടണത്തില്‍ നിന്നും കിഴക്കുമാറി വടകര കുറ്റ്യാടി റോഡില്‍ പുറമേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം. മെയിന്‍ റോഡിനോടു ചേര്‍ന്ന് അതി മനോഹരവും വിശാലവുമായ കളിസ്ഥലടക്കം ആറ് ഏക്കറോളം വിസ്തീര്‌‍ണ്ണവുമുള്ളതാണ് സ്ക്കൂള്‍ കോമ്പൌണ്ട്.

             പ്രാഥമിക വിദ്യാലയമായി ആരംഭിച്ച് മിഡില്‍ സ്ക്കൂളായി മാറുകയും തുടര്‍ന്ന് പോര്‍ളാതിരി കൃഷ്ണവര്‍മ്മ വിയരാജാവിന്റെ ധനസഹായത്താലും മരുമകന്‍ കവിതിലകന്‍ എ. കെ . ശങ്കരവര്‍മ്മരാജയുടെ മേല്‍നോട്ടത്തില്‍ പുതിയ കെട്ടിടം പണിത് ഹൈസ്ക്കൂളായി ഉയരുകയും ചെയ്തു.
            ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി വടകരയിലെത്തിയ വിനോഭാഭാവേ ഓഗസ്തില്‍ ഒരാഴ്ചയോളം ഇവിടെ താമസിച്ചിട്ടുണ്ട്. സ്ക്കൂള്‍ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഫോക് ലോറിന്റെ നാലാമത് അഖിലേന്ത്യാ കോണ്‍ഫറന്‍സിന് ഈ വിദ്യാലയം ആതിഥ്യമരുളി.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കറോളം സ്ക്കൂള്‍ കോമ്പൌണ്ട്. ഫുട്ബോള്‍ ബാസ്ക്കറ്റ് ബോള്‍ , ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍. 100 ലധികം പേര്‍ക്ക് ഇരിക്കാവുന്ന മള്‍ട്ടി മീഡിയാ റൂം. 50ഓളം പേര്‍ക്ക് ഇരുന്ന് വായിക്കാന്‍ പറ്റുന്ന വായനാമുറിയും 800 ലധികം പുസ്തകങ്ങളും. രണ്ട് ക്ലാസ്സ് റൂം വലുപ്പത്തിലുള്ള സയന്‍സ് ലാബ്. 25 കമ്പ്യൂട്ടര്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ ലാബ് എപ്പോഴും ശുദ്ധജലം ലഭിക്കുന്ന കിണറോടു കൂടിയ ജല വിതരണ സം വിധാനം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശൌചാലയം. ധാരാളം സംഗീതോപകരണങ്ങളാല്‍ സുസജ്ജമായ മ്യൂസിക റും. ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഉപകരണങ്ങളോടു കൂടിയ ബാന്റ് ട്രൂപ്പ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കോ ഓപ്പറേറ്റീവ് സ്റ്റോര്‍. സ്റ്റേഷണറി സൌകര്യത്തോടുകൂടിയ കാന്‍റ്റീന്‍. സ്റ്റേജ് സൌകര്യത്തോടു കൂടിയ ഓഡിറ്റോറിയം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.

. ജെ.ആര്‍.സി . എന്‍.എസ്.എസ്

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

1964 മുതല്‍ 89 വരെ റസീവര്‍ മാനേജര്‍ മാരാണ് സ്ക്കൂള്‍ ഭരണം നടത്തിയിരുന്നത്. 1990 ല‍ ഇ. കെ ഉദയ വര്‍മ്മ വലിയ രാജായും 1991 ല്‍  ഇ. കെ രാമവര്‍മ്മ വലിയ രാജായും  സ്ക്കൂള്‍ മാനേജര്‍ മാരായി. 1994 ല്‍ സ്ക്കൂള്‍ ഭരണം പുതുതായി തെരഞ്ഞെടുക്കപ്പെട്ട  കമ്മറ്റിയില്‍ നിക്ഷിപ്തമായി. 1995 മുതല്‍ കടത്തനാട് ഇ. കെ കൃഷ്ണവര്‍മ്മരാജാ മാനേജരായി സ്ഥാനമേറ്റു..2013 മുതല്‍ ഇ.കെ.രവിവര്‍മ്മരാജ മാനേജരായി സ്ഥാനമേറ്റു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : please update == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. കൌമുദി ടീച്ചര്‍ ( ല്‍ വടകരയില്‍ വച്ച് ഗാന്ധിജിക്ക് താന്‍ ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കി സ്വാതന്ത്ര്യ സമരത്തിന് കനകാഭ ചാര്‍ത്തി)
  2. ടി. കെ കുറുപ്പ് തൂണേരി(ബ്രിട്ടീഷ് ഭരണകാലത്തെ മദിരാശി സംസ്ഥാനത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തച്ചു)
  3. പി. കെ. നമ്പ്യാര്‍, വെള്ളൂര്‍ (ലക്ഷദ്വീപ് അഡ്മിനിസ്ടേഷന്‍ സെക്രട്ടറി.
  4. കെ. എ. നമ്പാര്‍(തമിഴ് നാട് ചീഫ് സെക്രട്ടറി, ഇന്ത്യന്‍ പ്രതിരോധ വകുപ്പ്സെക്രട്ടറി)
  5. പി അരവിന്ദാക്ഷമേനോന്‍ (റിട്ട. ജില്ലാജഡ്ജി)
  6. പി. അപ്പുക്കുട്ടന്‍ നമ്പ്യാര്‍(ഐ. എ എസ്സ്)
  7. ബാലകൃഷ്ണകുറുപ്പ്(ഐ. എ. എസ്സ്)
  8. നാരായണകുറുപ്പ് (ഐ. എ. എസ്സ്)
  9. ആര്‍. ഭാസ്കരന്‍ (ഹൈക്കോടതി ജഡ്ജി, ദേവസ്വം ഓംബുഡ്സ്മാന‍)
  10. പി. അച്യുതന്‍(എം. പി. രാജ്യ സഭാ)
  11. പണാറത്ത് കുഞ്ഞുമുഹമ്മദ്(മുന്‍ മേപ്പയ്യൂര്‍ എം. എല്‍. എ)
  12. കുഞ്ഞിക്കേളു അടിയോടി അവാര്‍ഡ് ജേതാവ്ടി(മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്)
  13. ഇയ്യങ്കോട് ശ്രീധരന്‍(കവി, കലാമണ്ഡലം സെക്രട്ടറി)
  14. ശിവദാസ്, പുറമേരി(സാഹിത്യകാരന്‍)
  15. ഒ. എം നമ്പ്യാര്‍(ദ്രോണാചാര്യ അവാര്‍ഡ് ജേതാവ്)
  16. കാട്ടില്‍ അബ്ദു റഹ് മാന്‍(യൂനിവേഴ്സിറ്റി വോളീബോള്‍ കോച്ച്)
  17. പി. കെ. രാജാ (കഥാ പ്രസംഗം- 76-77
  18. രണ്ടാമത്തെ ഇനം
  19. മൂന്നാമത്തെ ഇനം

വഴികാട്ടി