ജി എൽ പി എസ് പാക്കം/ചരിത്രം/കാട്ടുനായ്ക്കർ

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Julee kurian (സംവാദം | സംഭാവനകൾ) (കാട്ടുനായ്ക്കർ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാട്ടുനായ്ക്കർ

ലിപിയില്ലാത്ത കന്നഡ ഭാഷ സംസാരിക്കുന്ന ഗോത്രവർഗ്ഗസമൂഹമാണ് കാട്ടുനായ്ക്കർ.പൂർണമായും വനവിഭവങ്ങളെ ആശ്രയിച്ചായിരുന്നു ഇവരുടെ ജീവിതം.വനത്തോട് ചേർന്നോ വനാന്തർഭാഗങ്ങളിലോ കോളനികളിൽ ഇവർ വസിക്കുന്നു.സ്വന്തമായി ഭൂമിയോ മറ്റുസ്വത്തുക്കളോ ഇവർക്കില്ല.വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിലാണ് ഈ വിഭാഗം.മറ്റു സമൂഹങ്ങളുടെ ആശ്രിതരായാണ് ഇവർ കഴിയുന്നത്.പ്രത്യേകമായ ആചാരാനുഷ്ഠാനങ്ങൾ ഈ വിഭാഗത്തിനും ഉണ്ട്.വനവിഭവങ്ങൾ പ്രത്യേകിച്ച് തേൻ ശേഖരിക്കുന്നതിൽ നിപുണരാണ്‌ കാട്ടുനായ്ക്കർ.