ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/ആഷാഡമേഘങ്ങൾക്കൊരാത്മഹർഷമാം

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആഷാഡമേഘങ്ങൾക്കൊരാത്മഹർഷമാം


ആഷാഡമേഘങ്ങൾക്കൊരാത്മ
ഹർഷമാം ഇന്ദുകല പോലെ
ക്ഷീരപയോധിയിൽ വിരിയും ഒരു
നെയ്തലാമ്പൽപ്പൂപോലെ പൂ പോലെ
ഒയ്യാരത്തു ചന്തു മേനവൻ
തന്റെ സൗവർണ്ണ പ്രതിഭയാൽ
തീർത്തേൻ സാക്ഷാൽ ഇന്ദുലേഖയെ
നവസ്ത്രീത്വത്തിൻ പ്രതീകമായി


ആരുടെ പ്രതിഭയീ മലയാളമണ്ണിലെ
സാമൂഹ്യബന്ധങ്ങൾ മാറ്റി മറിച്ചുവോ
ആരുടെയചഞ്ചല കരത്തിലെതൂലിക
കുടുംബബന്ധങ്ങൾ തിരുത്തിക്കുറിച്ചുവോ
ആരുടെ മനസ്സിലെ സ്വപ്നം വൈയക്തിക
സ്നേഹബന്ധത്തിൻ കുടുംബം പണിഞ്ഞുവോ


ആരുടെ മോഹങ്ങൾ തറവാട്ടകങ്ങളിൽ
സ്വാതന്ത്ര്യമാം ദീപനാളം കൊളുത്തിയോ
ആ യുഗ പ്രതിഭ തൻ മാനസപുത്രിയാം
ഇന്ദുലേഖ വരൂ ഈ രംഗവേദിയിൽ
നവയുഗ സ്ത്രീത്ത്വത്തിലഗ്നി നക്ഷത്രമായ്
നൂറ്റാണ്ടു പിന്നിട്ടൊരിന്ദുലേഖേ വരൂ