എ.എൽ.പി.എസ്.പേരടിയൂർ/എന്റെ ഗ്രാമം
വിളയൂർ സ്ഥലവും സ്ഥാനവും --
------ ---
പശ്ചിമഘട്ടത്തിലെ സൈലൻറ് വാലിയിൽ നിന്നും ഉറവഎടുത്തു. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഒഴുകി ഭാരത പുഴയിൽ ചേർന്ന പുഴയാണ് തൂതപ്പുഴ എന്ന് വിളിക്കുന്ന കുന്തിപ്പുഴ . കുന്തിപ്പുഴ യോട് ചേർന്ന് കുലുക്കല്ലൂർ തിരുവേഗപ്പുറ ക്കും ഇടയിൽ കിടക്കുന്ന ഭൂപ്രദേശമാണ് വിളയൂർ. സഹസ്രാബ്ധ ങ്ങളായി ഒഴുകിക്കൊണ്ടിരിക്കുന്ന ജലധാരയാണിതെന്ന് പുഴയുടെ ഇരുകരകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലംബ ദിശയിൽ നടന്നു നീങ്ങിയാൽ കാണുന്ന മൺ പാളികളുടെ പ്രകൃതവും സ്വഭാവവും പുഴയുടെ കാലപ്പഴക്കത്തിന് ഉത്തമ ദൃഷ്ടാന്തമാണ്.
2.അതിരുകളും അനുബന്ധ വിവരങ്ങളും
വടക്കുഭാഗം പൂർണമായും പടിഞ്ഞാറുഭാഗം ഭാഗികമായും പുഴയാണ് ഈ പുഴ ചുറ്റിന് (പുഴയുടെ അതിർത്തി ഭാഗത്തിന് ) ഏഴേ മുക്കാൽ കിലോമീറ്റർ ദൈർഘ്യമുണ്ട് . പടിഞ്ഞാറിൻ്റെ അവശേഷിക്കുന്ന ഭാഗം തിരുവേഗപ്പുറ യും കിഴക്ക് കുലുക്കല്ലൂർ തെക്ക് കൊപ്പം ആണ് അതിരുകൾ. വടക്ക് മലപ്പുറം ജില്ലയിലെ പുലാമന്തോൾ ആണ് കൂന്നത്തുപറമ്പ് എന്നു പറഞ്ഞിരുന്നു ഈ ഉയർന്ന സ്ഥലം ഒരു മൂന്ന് ഷെയ സ്ഥലവും അങ്ങാടിയും ആണ്
3: സ്ഥലനാമങ്ങളുടെ വായനകൾ
കേരളത്തിലെ സ്ഥലനാമങ്ങൾ ഇൽ ഊരുകൾ ധാരാളമുണ്ട് വിളയൂർഎന്ന സ്ഥലനാമ ത്തെക്കുറിച്ച് അധികാരിക പഠനങ്ങളോ വിശകലനങ്ങളും ലഭ്യമല്ല. ഊഹങ്ങളും നിഗമനങ്ങളും മാത്രമാണ് ആശ്രയിക്കാവുന്ന മാർഗ്ഗം വിളയൂര് എന്ന സ്ഥലപ്പേര് രണ്ടായി പിരിച്ചാൽ വിളയും ഊരും ആയി ' തെക്കൻ കേരളത്തിൽ നാണ്യവിളകൾ ഇല്ലാതിരിക്കുന്ന (തെങ്ങ് ,കവുങ്ങ് , കിഴങ്ങുവർഗ്ഗങ്ങൾ) ഇത്യാദി പ്രദേശങ്ങൾക്ക് വിളാകം എന്നു പറഞ്ഞിരുന്നു .വി ളാകത്തിൽ നിന്ന് വിളയൂർ ഉണ്ടാകാൻ സാധ്യത ഏറെയാണ് . ഊര്എന്നത് ഒരു സുമേറിയൻ വാക്കാണ് ഈ വാക്കിന് പ്രദേശം ചെറുപട്ടണം ഗ്രാമം എന്നൊക്കെയാണ് ശബ്ദതാരാവലിയിൽ ശ്രീകണ്ഠേശ്വരം നൽകിയിട്ടുള്ള അർത്ഥങ്ങൾ. ബ്രാഹ്മണ ഭരണകാലത്ത് അടിസ്ഥാന ഭരണ യൂത്ത് തിറകൾ ആയിരുന്നു. ആളുകൾ ഗോത്രവർഗ സംസ്കൃതിയുടെ അടയാളമായും വിളയൂര് വായിച്ചെടുക്കാം .ഊർപ്പിള്ളി ഒരു നായാട്ടു കേന്ദ്രമാണ് ഓരോ ഊർപ്പിള്ളിക്കും ഓരോ ദേവതകൾ ഉണ്ടാകും. വേട്ടക്കാർ തിരിഞ്ഞു പോകേണ്ട സ്ഥലം ആണ് ഊർപ്പിള്ളികൾ. 'ഈ ദേവതയുടെ ഉത്സവം ഒക്ടോബർ നവംബർ മാസത്തിൽ ആണ് ആഘോഷിക്കാറ്. വിളയൂർ സെൻ്ററിൽ ഒരു ക്ഷേത്രമുണ്ട്. വിളയൂരിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രമാണിത്.ഈ സ്ഥലത്തു നിന്നും നാലുഭാഗത്തേക്കും വേട്ടക്കാർ പോയിരിക്കാം ,'വേട്ടക്കൊരുമകൻ എന്ന ദേവൻ ഇവിടെ കൂടി പാർക്കുന്നുണ്ട്- ,ഇപ്പോഴും നവംബർ മാസത്തിൽ ഉത്സവാഘോഷം ഇവിടെ പതിവുണ്ട്. വേട്ടക്കോരുമകൻ ഹിന്ദു പുരാണമനുസരിച്ച് ശിവപുത്രനാണ്. വേട്ട വേഷം ധരിച്ചപ്പോൾ പാർവ്വതിയെ പുണർന്നു വെന്നും അതിൽ ജനിച്ച മകനാണ് വേട്ടക്കൊരുമകനെന്നും ഐതീഹ്യം. പുഴയും പശിമയും കാലാവസ്ഥയും അനുയോജ്യമായതിനാൽ ധാരാളം വിളവ് ലഭിക്കുന്ന സ്ഥലമാണിത് അതുകൊണ്ട് അധികാരം സ്ഥാപിക്കാനും വെട്ടിപിടിക്കാനും നാടുവാഴികൾ തമ്മിൽ പൊരുതുക പതിവായിരുന്നു. വിളവ് ലഭിക്കുന്ന സ്ഥലം എന്ന അർത്ഥത്തിൽ പ്രാഥമികാലോചനയിൽ വിളയൂരിനെ വിളയുടെ ഊരായും പറഞ്ഞു വരുന്നുണ്ട്. ആദി ദ്രാവിഡ സമൂഹങ്ങൾ പാലക്കാടൻ ചുരമിറങ്ങി പുഴയോരങ്ങളിൽ വാസമുറപ്പിച്ചു. എന്നും/ അങ്ങനെ ജനവാസ കേന്ദ്രമായി ഇവിടം രൂപപ്പെട്ടു എന്നും ഊഹിക്കാൻ ഈ പേര് സാധ്യത തരുന്നുണ്ട്.