ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠന ശാക്തീകരണം

മഴവില്ല്

ഒളകര ജി.എൽ.പി സ്കൂളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 25 ഓളം വിദ്യാർത്ഥികളുടെ പഠന നിലവാരം ഓരോ വർഷവും മെച്ചപ്പെടുത്താനുള്ള 2 മാസം തുടരുന്ന പഠന ശാക്തീകരണ പദ്ധതിയാണ് മഴവില്ല്. ഈ വിദ്യാർത്ഥികൾക്കു വേണ്ട എല്ലാ പഠന സൗകര്യങ്ങളും പി.ടി.എ യിൽ നിന്ന് ലഭ്യമാണ്. വിവിധ പഠന വിഷയങ്ങൾക്കു വേണ്ടി അക്ഷരക്കാർഡുകൾ , അക്ഷരക്കട്ടകൾ , പദ ക്കാർഡുകൾ , ഫ്ളാഷ് കാർഡുകൾ , അബാക്കസുകൾ , വർക്ക് ബുക്കുകൾ തുടങ്ങിയവ സമാഹരിച്ചു കൊണ്ടായിരുന്നു പഠനം നടത്തിയത്. ഏറ്റവും മികച്ച രീതിയിൽ പഠനപുരോഗതി നേടുന്ന വിദ്യാർത്ഥിക്ക് പ്രോത്സാഹന സമ്മാനവും നൽകി വരുന്നു. കഴിഞ്ഞതവണ ഇ.റംലത്ത് ആയിരുന്നു മികച്ച പഠനപുരോഗതി കരസ്ഥമാക്കിയ വിദ്യാർത്ഥി. സമാപന വേദിയിൽ ബി.ആർ.സി കോർഡിനേറ്റർമാരായ ഷൈജു,ബൈജു എന്നിവർ മുഖ്യാതിഥികളായി എത്തിയിരുന്നു. ഇനിയും ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോകാനാണ് അധ്യാപകരുടേയും പി.ടി.എ.യുടെയും തീരുമാനം.

 
 
 
 

മലയാളത്തിളക്കം

ഒളകര ജി.എൽ.പി സ്കൂളിൽ ശാഹിന ടീച്ചറുടെ നേതൃത്വത്തിൽ മലയാളത്തിളക്കം പ്രവർത്തനങ്ങൾ വിപുലമായിത്തന്നെ നടക്കുന്നു. മലയാളത്തിൽ പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി എസ്.എസ്.എ (സർവ്വ ശിക്ഷാ അഭിയാൻ) നടപ്പിലാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം. ഒളകര ജി.എൽ.പി.സ്കൂളിലും നല്ല രീതിയിൽ നടന്നു വരുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രത്യേക പഠനോപകരണങ്ങൾ റിവിഷൻ പ്രവർത്തനങ്ങൾ എല്ലാ വിദ്യാർഥികൾക്കും മികച്ച വിജയം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ശിശുകേന്ദ്രീകൃത പ്രവർത്തന പരിപാടിയിലൂടെ അവരുടെ മലയാള ഭാഷാ കഴിവുവുകൾ മെച്ചപ്പെടുത്തുന്നതിനായി ഉള്ള തനത്  പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും മലയാളത്തിളക്കം പദ്ധതിയിലൂടെ സ്കൂളിന് സാധിച്ചിരുന്നു.

എന്നാൽ കോവിഡിന്റെ കടന്നു വരവ് ആ അമിത പ്രതീക്ഷകൾ താളം തെറ്റിക്കുമാറ് പ്രവർത്തനങ്ങൾ താരതമ്യേന കുറഞ്ഞു പോയി. പുതിയ പ്രതീക്ഷകളുമായി മലയാളത്തിളക്കം പദ്ധതി സ്കൂളിൽ പൂർവ്വസ്ഥിതിയിൽ മികവിലേക്കുയരുമെന്ന് പ്രതീക്ഷിക്കാം.

 
 
 
 
 
 

ശ്രദ്ധ

എസ്.എസ്.എ (സർവ്വ ശിക്ഷാ അഭിയാൻ) യുടെ കീഴിൽ പഠന പിന്നോക്കക്കാരായ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രദ്ധ. ഒളകര ജി.എൽ.പി സ്കൂളിൽ മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കായിരുന്നു ശ്രദ്ധ പഠനം ആരംഭിച്ചത്. എന്നാൽ സ്കൂളിൽ മഴവില്ല് എന്ന പേരിൽ മറ്റൊരു പഠന പദ്ധതി ആരംഭിച്ചതിനാലും കോവിഡ് മൂലം പഠനം ഓൺലൈനിലേക്ക് മാറിയതിനാലും കഴിഞ്ഞ വർഷം ശ്രദ്ധ പദ്ധതി കൂടുതൽ നടപ്പിലാക്കിയിരുന്നില്ല.

 
 

അരങ്ങ് പഠന ശാക്തീകരണ പദ്ധതി

എസ്.എസ്.കെ യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങൾക്ക് നൽകുന്ന പുരസ്കാരമാണ് സർഗവിദ്യാലയ പട്ടം. വിദ്യാലയത്തിൽ നടപ്പാക്കുന്ന മികവുറ്റ പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമാവുക. അരങ്ങ് എന്ന പേരിൽ വിദ്യാലയത്തിൽ നടപ്പാക്കുന്ന പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്. നാടകകളരികളിലൂടെ വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതി കൂടിയാണിത്. ഇതോടനുബന്ധിച്ച് നടന്ന മൊബൈൽ മാനിയ എന്ന പേരിൽ വിദ്യാർഥികളുടെ നാടകവും പ്രസിദ്ധമാണ്. 2019-20 അദ്ധ്യയന വർഷമാണ് ഒളകര ജി.എൽ.പി സ്കൂൾ സർഗ്ഗ വിദ്യാലയം പുരസ്ക്കാരം നേടുന്നത്. പ്രധാനധ്യാപകൻ എൻ.വേലായുധൻ അംഗീകാരം ലഭിച്ചതായി പ്രഖ്യാപിച്ചു.

 
 

ഹലോ ഇംഗ്ലീഷ്

സമഗ്ര ശിക്ഷാ കേരളം സ്കൂളുകളിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാം എന്ന അവതരിപ്പിച്ചപ്പോൾ ഒളകര ജി.എൽ.പി സ്കൂളിലും വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഒരു ആഗോള ഭാഷയായതിനാൽ ഇംഗ്ലീഷിന് വളരെ വലിയ പ്രധാന പ്രാധാന്യമാണുള്ളത്.  വൈഗോഡ്‌സ്‌കിയുടെ സാമൂഹിക നിർമ്മിതി വാദവും പ്രോക്‌സിമൽ ഡെവലപ്‌മെന്റിന്റെ മേഖലയുടെയും പെഡഗോഗിക്കൽ സാക്ഷാത്കാരമാണ് ക്ലാസ്സ്‌ മുറികളിലുള്ളത്. ക്ലാസ് മുറികൾ സഹകരണാത്മകവും ക്രിയാത്മകവുമാണ്.

ആശയങ്ങൾ പങ്കിടുകയും പുതിയ ആശയങ്ങളും ഇനങ്ങളും ചേർക്കുകയും ചെയ്യുന്ന ആ രീതിയിലാണ് സ്കൂളിലും നടപ്പിലാക്കി വരുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷിൽ ആശയവിനിമയം നടത്താനുള്ള എല്ലാ ഭയവും ഇല്ലാതാക്കുന്നു. അധ്യാപകർ ഇംഗ്ലീഷിൽ പ്രത്യേക നിർദ്ദേശങ്ങൾ നൽകണമെന്ന് ഈ പദ്ധതിയുടെ ഭാഗമായി നിർദേശിക്കുന്നു. അധ്യാപകർ ക്ലാസ്സിൽ ഫെസിലിറ്റേറ്ററാണ്, സ്കഫോൾഡറാണ്. അതുകൊണ്ട് തന്നെ ക്ലാസ്റൂം സാഹചര്യം വളരെ ഊഷ്മളവും സ്വതന്ത്രവുമാക്കാനും ശ്രദ്ധിക്കുന്നു. അതുവഴി കുട്ടികൾക്ക് അവരുടെ ആശയങ്ങൾ ക്ലാസ് മുറികളിൽ സ്വതന്ത്രമായി പങ്കിടാൻ കഴിയും. ഒരു മടിയും കൂടാതെ ഇംഗ്ലീഷ് സംസാരിക്കാൻ തയ്യാറാവുന്നു. ഹലോ ഇംഗ്ലീഷ് പ്രോഗ്രാം കാരണം ഭാഷാ കാര്യക്ഷമതയും കഴിവും വർദ്ധിക്കുന്നുണ്ട് എന്ന് സ്കൂളിലെ വിദ്യാർത്ഥികളെ വിലയിരുത്തിയാൽ അറിയാനാവും.

അബാക്കസ്

ഒളകര ജി.എൽ.പി സ്കൂളിലെയും പരിസര പ്രദേശത്തെയും ഗണിത പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളിൽ തത്പരരായ കുട്ടികളെ മുഖ്യധാരയിൽ എത്തിക്കാൻ എല്ലാ വർഷവും സ്കൂളിൽ 25 വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെയും പെരിന്തൽമണ്ണ അബാക്കസ് ഗ്രൂപ്പിന്റെയും മേൽനോട്ടത്തിൽ അബാക്കസ്സ് ക്ലാസ്സ് നടത്തിവരാരുണ്ട്.

ഈ വർഷവും 20 ഓളം വരുന്ന കുട്ടികൾക്കായി അബാക്കസ്സിൻ്റെ ക്ലാസ്സ് ആരംഭിക്കുകയുണ്ടായി. പക്ഷെ കോവിഡ് പ്രതിസന്ധിയിൽ പകുതി പേരാണ് നിലവിൽ ക്ലാസിനെത്തുന്നത്. കുട്ടികളിൽ ഗണിതാഭിരുചിയും, യുക്തിചിന്തയും വളർത്തുന്നതിനുതകുന്ന ഒരു പഠന രീതിയും ഒരുപകരണവുമാണ് അബാക്കസ്സ്. ക്ലാസ്സ് നൽകുന്നതിലൂടെ ഗണിതാശയങ്ങൾ ലളിതവത്ക്കരിച്ച് രസകരമായി കുട്ടികളിലെത്തിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ മാറ്റം ഗണിത ക്ലാസിൽ കുട്ടികളിലും കാണുന്നു എന്നത് എടുത്തു പറയേണ്ടതാണ്.

വിജയഭേരി

ഒളകര ജി.എൽ.പി സ്കൂളിൽ നസീറ ടീച്ചറുടെ നേതൃത്വത്തിൽ വിജയഭേരി പ്രവർത്തനങ്ങൾ വിപുലമായിത്തന്നെ നടക്കുന്നു. പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി ആരംഭിച്ച ഒരു പഠന പരിപോഷണ  പരിപാടിയാണ് വിജയഭേരി. അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രത്യേക പഠനോപകരണങ്ങൾ റിവിഷൻ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദം ആക്കുന്നതിനും എല്ലാ വിദ്യാർഥികൾക്കും മികച്ച വിജയം ഉറപ്പുവരുത്തുക  എന്നതാണ് പ്രധാന  ലക്ഷ്യം. ആരോഗ്യ പൂർണവും മൂല്യാധിഷ്ഠിത വുമായ  പുതുതലമുറയെ സൃഷ്ടിക്കുക, ശിശുകേന്ദ്രീകൃത പ്രവർത്തന പരിപാടിയിലൂടെ അവരുടെ അറിവുകൾ മെച്ചപ്പെടുത്തുന്നതിനായി ഉള്ള തനത്  പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനു  വിജയഭേരി ഒരു തുടക്കമായി.

കൂടാതെ കുട്ടികളുടെ പഠന പിന്നോക്കാവസ്ഥയുടെ കാരണങ്ങൾ കണ്ടെത്തുന്നതിനും പരിഹാരം നടത്തുന്നതിനും വിജയ് ഭേരി സ്കൂൾ തലത്തിൽ കാര്യമായ മാറ്റം വരുത്തി. എല്ലാ കുട്ടികളിലും  എഴുത്തും വായനയും ഉറപ്പുവരുത്തുന്നതിനും സഹായകമായി. കുട്ടിയുടെ കുടുംബാന്തരീക്ഷം പഠന പുരോഗതിയിൽ വരുന്ന മാറ്റം എന്നിവ കണ്ടെത്തുന്നതിനായി കൗൺസിലിംഗ് ഉപയോഗപ്പെടുത്തുകയുണ്ടായി. കുട്ടികളിൽ പ്രത്യേക വിഷയങ്ങളോട് ഉണ്ടാകുന്ന താൽപര്യവും താൽപര്യക്കുറവും മനസ്സിലാക്കുന്നതിനും പരിഹാരബോധനം നടത്തുന്നതിനും വിജയഭേരി വലിയ പങ്കു വഹിച്ചു. എൽ.പി തലത്തിൽ അക്ഷര കാർഡുകൾ,ചിത്ര പതിപ്പുകൾ, വായന മത്സരം, കുറിപ്പ്  തയ്യാറാക്കൽ മാതൃകകൾ  നിർമിക്കുന്ന തിനും ലഖു  പരീക്ഷണങ്ങൾ  തയ്യാറാക്കുന്നതിനും  സാധിച്ചു. കുട്ടികളുടെ സർവ്വതോന്മുഖമായ  കഴിവുകൾ  കണ്ടെത്തുന്നതിനും സാധിച്ചു.

കോവിഡാനന്തര പ്രയാസങ്ങളെ മറികടക്കുന്നതിനായി കുട്ടികൾക്കും  രക്ഷിതാക്കൾക്കും പ്രത്യേക കൗൺസിലിംഗ് സൗകര്യങ്ങളും പരിശീലന പ്രവർത്തനങ്ങളും വിജയഭേരി പദ്ധതിയുടെ ഭാഗമായി നൽകിവരുന്നു.