ജി. യു. പി. എസ്. തിരുവണ്ണൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:37, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17243 (സംവാദം | സംഭാവനകൾ) ('ഡിസംബർ 22  ഗണിത ശാസ്ത്രദിനവുമായി ബന്ധപ്പെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഡിസംബർ 22  ഗണിത ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് ജി.യു.പി എസ് തിരുവണ്ണൂർ സ്കൂൾ കുട്ടികളിലെ ഗണിത ശാസ്ത്ര താല്പര്യം വർദ്ധിപ്പിക്കുവാൻ ഉപകരിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകി. സ്കൂൾ  തലത്തിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ പാറ്റേൺ, പസ്സിൽസ്, മോഡൽസ് എന്നിവയുടെ നിർമാണവും പ്രദർശനവും നടത്തി. കൂടാതെ ശ്രീനിവാസ രാമാനുജന്റെ ജീവചരിത്രം എഴുതി തയ്യാറാക്കിയ ചാർട്ടും പ്രദർശിപ്പിച്ചു. എൽ.പി , യു.പി വിഭാഗത്തിലെ കുട്ടികൾക്കായി ഗണിത ശാസ്ത്ര ക്വിസ് മത്സരവും നടത്തി. യു.പി വിഭാഗത്തിൽ ക്ലാസ്സ് തലത്തിൽ 'ഗണിത ശാസ്ത്രജ്ഞരെ അറിയാം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രം ചാർട്ടിൽ എഴുതി തയ്യാറാക്കാനുള്ള പ്രവർത്തനവും നൽകി