ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:30, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47064 (സംവാദം | സംഭാവനകൾ) (→‎പരിസ്ഥിതി ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ്

വീട്ടിലൊരു കൃഷിപാഠം

വീടൊരു വിദ്യാലയമായി കോവിഡ് സാഹചര്യത്തിൽ കൊടുവള്ളി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഇക്കോ ക്ലബ്ബിലെ ഒരു പഠന പ്രവർത്തനമായിരുന്നു"വീട്ടിലൊരു കൃഷിപാഠം". ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ ചുറ്റുപാടിനെ നിരീക്ഷിക്കുകയും വിത്ത് മുതൽ വിപണി വരെയുള്ള കാര്യങ്ങൾ കർഷകരോട് ചോദിച്ചറിയലും ഉൾപ്പെടുന്നു.പാഠഭാഗങ്ങളിലെ കൃഷി പഠനത്തിന്റെ പ്രായോഗികതലങ്ങൾ മനസ്സിലാക്കാനുള്ള  പരീക്ഷണ പ്ലോട്ടായി കുട്ടികളുടെ കൃഷിസ്ഥലം മാറി.

   അറിവും അനുഭവവും ചേരുമ്പോയാണല്ലോ അതിന് ഒരു പൂർണ്ണത കൈവരിക്കുക.വീട്ടിലൊരു കൃഷിപാഠത്തിൽ ഒരുപാട് കാര്യങ്ങൾ കുട്ടികൾ മനസ്സിലാക്കി.നിലമൊരുക്കൽ, വിത്ത് മുളപ്പിക്കൽ,ചെടിയുടെ ഓരോ ഘട്ടത്തിലുമുള്ള വളർച്ച, ജൈവവള പ്രയോഗ രീതികൾ, ജൈവ കീടനാശിനികളുടെ ഫലപ്രദമായ ഉപയോഗം തുടങ്ങിയ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞുവെന്നത് ഈ പദ്ധതിയുടെ പ്രയോജനമാണ്.