വരദിനം

 
കുട്ടികൾ ചിത്രം വരയ്ക്കുന്നു.
 
ഉദ്‌ഘാടനം

കോവിഡ് കാലത്തു കുട്ടികളിലെ മാനസിക പിരിമുറുക്കം കുറക്കാനും വിദ്യാലയം തുറക്കുമ്പോൾ ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂൾ നടപ്പിലാക്കിയ പദ്ധതിയാണ് വരദിനം.ചിത്രകലാക്യാമ്പ് പ്രദേശത്തെ ഡോക്ടറും ചിത്രകാരനുമായ ഡോ .റൗഫ്  ഉദ്‌ഘാടനം ചെയ്‌തു . ചിത്രകാരന്മാരായ പി.ടി.ബാലകൃഷ്ണൻ ,രാജു വിളംബരം,ഷാജു  നന്നബ്ര ,വസീർ മമ്പാട് ,രവി കാളികാവ് ,ഷൌക്കത്ത് വണ്ടൂർ ,അജയ് കുമാർ , സന്തോഷ് കുമാർ എന്നീ ചിത്രകാരന്മാർക്കു പുറമെ സ്കൂളിൽ നിന്നും തിരെഞ്ഞെടുത്ത 20 ഓളം വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു.തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ പ്രചരണാർത്ഥം കുട്ടികളുടെ കൊറോണ ഭീതി നീക്കുന്ന തരത്തിലുള്ളചിത്രങ്ങൾ കൊണ്ട് സ്കൂൾ ചുമരുകൾ വർണ്ണാഭമാക്കി   അദ്ധ്യാപകരായ എം മുജീബ് റഹ്മാൻ,പി ടി സന്തോഷ് കുമാർ,കോർഡിനേറ്റർമാരായ ധ്വനി.പി,അതുൽ.യു.എന്നിവർ നേതൃത്വം നൽകി.

കറി മുറ്റം

 
പോസ്റ്റർ
 
കലവറ നിറക്കൽ

ഓൺലൈൻ പഠനത്തിൻറെ  വിരസതയകറ്റാനും വിഷരഹിത പച്ചക്കറി ആഹാരത്തിൽ ഉൾപ്പെടുത്തി ആരോഗ്യസംരക്ഷണം ഉറപ്പാക്കാനും കാര്ഷികവൃത്തി നമ്മുടെ മക്കളെ പരിചയപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ട് സ്കൂളിൽ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കറി മുറ്റം .ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ക്‌ളാസ്സുകളും പച്ചക്കറി വിത്തുകളും കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്യുകയും ഒരു ഭാഗം സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.

വർണ്ണ മഴ

 
ക്യാമ്പ് പോസ്റ്റർ
 
പോസ്റ്റർ

.കോവിഡ് 19 - ൻറെ ഭാഗമായി മാറിയ പഠന സാഹചര്യവുമായി ഇണങ്ങിവരുന്ന കുട്ടികൾക്കിടയിൽ  പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായി മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമായി .ഈ  അവസ്ഥ ലഘൂകരിക്കുന്നതിനുവേണ്ടി കുട്ടികൾക്ക് മാനസിക ഉല്ലാസം ഉല്ലാസം പ്രദാനം ചെയ്യുന്നതിനുവേണ്ടി യു .പി വിദ്യാർത്ഥികൾക്കിടയിൽ “വർണ്ണമഴ”  എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തി ഓഗസ്റ്റ് 7 ,8  തിയ്യതികളിൽ നടന്ന ക്യാമ്പിൽ കുട്ടികളുടെ പങ്കാളിത്തം വളരെ യധികമായിരുന്നു. ഇതിൽ പങ്കെടുത്ത കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.അവർക്ക് ചിത്രരചന പരിശീലനം നടന്നുവരുന്നു.തുടർന്ന് എൽ .പി .വിഭാഗം കുട്ടികൾക്കായി   "കുത്തിവര" എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തുകയും തുടർന്ന് പരിശീലനം നൽകി വരികയും ചെയ്യുന്നു.ചിത്രകല അധ്യാപകനായി ബി ആർ സി യിൽ നിന്നും പ്രസിദ്ധ നടനും ഗായകനുമായ ശ്രീ സുരേഷ് തിരുവാലിയെ നിയമിക്കുക വഴി ഇത് സ്കൂളിലെ കലാപ്രവർത്തനങ്ങളെ സജീവമാക്കി.

യുട്യൂബ്  ചാനൽ

 
പോസ്റ്റർ
 
ഉദ്‌ഘാടനം

സ്കൂളിന്റെ പേരിൽ യു ട്യൂബ് വാർത്ത ചാനലാരംഭിച്ചു.കുട്ടികളുടെ വാർത്തകളും ,വിശേഷങ്ങളും ഉള്കൊള്ളിച്ചുകൊണ്ടുള്ള വാർത്ത പരിപാടികൾ നടത്തിവരുന്നു മലപ്പുറം മനോരമ ന്യൂസ് സീനിയർ കോറെസ്‌പൊൺഡെൻറ് എസ് .മഹേഷ് കുമാർ ചാനൽ ഉദ്‌ഘാടനം ചെയ്തു. ചാനലിന് പിന്നിൽ കുട്ടികളുടെ ഒരു ടീം പ്രവർത്തിച്ചു വരുന്നു.കെ.എം.എം.ന്യൂസ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ https://www.youtube.com/channel/UCA5KBsdr_-a5qvlIc3i_vqA/featured


ഡിജിറ്റൽ മാഗസിൻ

സ്കൂളിൽ ധാരാളം പ്രസിദ്ധീകരണങ്ങൾ കുറഞ്ഞ കാലം കൊണ്ട് പ്രസിദ്ധീകരിക്കുകയുണ്ടായി വാർഷികത്തോടനുബന്ധിച്ച് കനവ്,ഓളവും തീരവും,കുമ്മാട്ടി,മധുരിക്കും ഓർമ്മകളെ ,ഇലകൾ പച്ച പൂക്കൾ മഞ്ഞ ,തുടി  എന്നീപേരുകളിൽ മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി

      ഡിജിറ്റൽ ഫോർമാറ്റിൽ ഈ ലോക് ഡൗൺ കാലത്ത് കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട്   "മർമ്മരം"എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുകയുണ്ടായി.

ഡിജിറ്റൽ മാഗസിൻ "മർമ്മരം " കാണുന്നതിനായി ഇവിടെ   ക്ലിക്ക് ചെയ്യൂhttps://drive.google.com/file/d/1zrqPxotVIYba7n7NYOA7_hQv97xMyd6c/view?usp=sharing