ജി എൽ പി സ്കൂൾ മുണ്ടൂർ /അധ്യാപകദിനം

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('"അധ്യാപക വേഷത്തിൽ കുട്ടികൾ " എന്ന പരിപാടിയിൽ ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

"അധ്യാപക വേഷത്തിൽ കുട്ടികൾ " എന്ന പരിപാടിയിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. കുട്ടികൾ അധ്യാപകരായി വേഷമിട്ട് ക്ലാസെടുത്തത് വളരെ സന്തോഷവും പ്രചോദനവും നൽകി. ഭാവി തലമുറയിലെ മികച്ച അധ്യാപകരെ നേരിൽ കാണാനുള്ള അവസരം കിട്ടിയ പോലെ തോന്നി. മികച്ച അധ്യാപികയ്ക്ക് മുൻ അധ്യാപകൻ സജി മാസ്റ്റർ സമ്മാനം നൽകി. കുട്ടികൾ അധ്യാപകർക്ക് കത്ത്, ആശംസകാർഡ് എന്നിവ തയ്യാറാക്കി അയക്കുകയുണ്ടായി. അധ്യാപകരുടെ പ്രസിദ്ധീകരണമായ "ദളം" ഈ വർഷവും അധ്യാപക ദിനത്തിൽ ഡയറ്റ് സീനിയർ ലക്ചറർ Dr. V.T ജയറാം ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം ചെയ്തു. ജയറാം സാർ അധ്യാപകർക്ക് ഒരു മോട്ടിവേഷൻ ക്ലാസ് എടുത്തു .അധ്യാപക ദിനത്തിൽ പ്രീ പ്രൈമറി കുട്ടികളുടെ ബാലസഭ ഉദ്ഘാടനം ചെയ്തു. അധ്യാപികയും കവിയത്രിയുമായ ബിന്ദു പരിയാപുരത്ത് കുട്ടികളുമായി സംവദിച്ചു. കൊച്ചു കുട്ടികളുടെ പരിപാടികൾ വളരെ മികച്ചതായിരുന്നു.