സൗന്ദര്യവത്കരണം
പിറന്നാളിന് ഒരു പൂച്ചട്ടി
സ്കൂൾ സൗന്ദര്യ വത്കരണം എന്ന ലക്ഷ്യം വെച്ചുകൊണ്ട് അക്കരക്കുളം ജിഎൽപി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും മുന്നോട്ടുവന്നു. ഹരിത കേരളം മിഷൻ പരിപാടിയുടെ ഭാഗമായി പ്ലാസ്റ്റിക് പൂർണമായും വിദ്യാലയത്തിൽ നിന്ന് ഒഴിവാക്കാൻ പിറന്നാളിന് മിഠായി കൊണ്ടുവരുന്നതിനു പകരം ചെടിച്ചട്ടി കൊണ്ടുവരാൻ തീരുമാനിച്ചതിന്റെ ഭാഗമായി അംന ഫാത്തിമ എന്ന കുട്ടി അവളുടെ പിറന്നാളിന് കൊണ്ടുവന്ന ചെടിച്ചട്ടി ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് ഓരോ കുട്ടികളും പിറന്നാളിന് ഭാഗമായി പൂച്ചട്ടികൾ നൽകിത്തുടങ്ങി. എല്ലാദിവസവും പൂന്തോട്ട പരിപാലനം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ചെയ്തുവരുന്നു. കൂട്ടത്തിൽ എല്ലാ അധ്യാപകരും ഈ പ്രവർത്തനത്തിന്റെ ഭാഗമായി പൂച്ചട്ടി നൽകി സ്കൂൾ മനോഹരമാക്കി.
![](/images/thumb/8/88/48502_%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%92%E0%B4%B0%E2%80%8D%E0%B5%81%E0%B4%AA%E2%80%8D%E0%B5%82%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF.jpeg/300px-48502_%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%92%E0%B4%B0%E2%80%8D%E0%B5%81%E0%B4%AA%E2%80%8D%E0%B5%82%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF.jpeg)